ഇൻസ്റ്റാഗ്രാം റീലുകൾ കണ്ടിരിക്കാൻ രസമാണ്. ചിലപ്പോൾ ചിലതെല്ലാം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങളുടെ പ്രിയപ്പെട്ടവരുമായും പങ്കിടാൻ തോന്നും. ചിലപ്പോൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ ഒരു ആഗ്രഹവും നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഇൻസ്റ്റാഗ്രാമിൽ അതിനൊരു ഓപ്‌ഷൻ ഇല്ലെന്നതാണ് സത്യം.
എന്നാൽ നിങ്ങൾ ഒരു ആൻഡ്രോയിഡ് ഉപയോക്താവ് ആണെങ്കിൽ, ഇൻസ്റ്റാഗ്രാം വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന നിരവധി തേർഡ് പാർട്ടി ആപ്പുകൾ നിങ്ങൾക്ക് പ്ലെസ്റ്റോറിൽ കാണാൻ കഴിഞ്ഞേക്കും.ഇൻസ്റ്റാഗ്രാം യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അതുവഴി ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാൻ ഒക്കെ സാധിക്കും. എന്നാൽ ഇത് എത്ര സുരക്ഷിതമാണെന്ന ചിന്ത പലർക്കും ഉണ്ടാകും. അതുകൊണ്ട് തന്നെ പലരും അത്തരം ആപ്പുകൾ ഉപയോഗിക്കാറില്ല. അങ്ങനെയുള്ളവർക്ക് ഉപയോഗിക്കാവുന്ന ഒരു ഓൺലൈൻ ഡൗൺലോഡിങ്ങ് വെബ്‌സൈറ്റാണ് ഐഗ്രാം (iGram).
നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാതെ തന്നെ റീലുകൾ ഡൗൺലോഡ് ചെയ്യാൻ ഈ വെബ്സൈറ്റിലൂടെ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.
ഘട്ടം 1: നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന റീലിന്റെ ലിങ്ക് എടുക്കുക
നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻആഗ്രഹിക്കുന്ന റീൽ എടുത്ത്, അതിന്റെ ലിങ്ക്/യുആർഎൽ പകർത്തുക. റീൽ വീഡിയോയിലെ ത്രീ-ഡോട്ട് മെനു ടാപ്പ്ചെയ്താൽ ‘കോപ്പി ലിങ്ക്’ (copy link) ഓപ്‌ഷൻ കാണാൻ കഴിയും. താഴെ വലതുവശത്താണ് ത്രീ-ഡോട്ട് മെനു കാണാനാവുക.
ഘട്ടം 2: ഐഗ്രാം വെബ്‌സൈറ്റിലേക്ക് (iGram) പോയി ലിങ്ക് പേസ്റ്റ് ചെയ്യുക.
ഐഗ്രാം തുറക്കുമ്പോൾ തന്നെ ലിങ്ക് പേസ്റ് ചെയ്യാനുള്ള ഒരു ഭാഗം കാണാൻ കഴിയും അവിടെ ലിങ്ക് നൽകാം.
ഘട്ടം 3: നിങ്ങളുടെ വീഡിയോ ഡൗൺലോഡ് ചെയ്യുക
നിങ്ങൾ പകർത്തിയ ലിങ്ക് പേസ്റ്റ് ചെയ്തു കഴിഞ്ഞാൽ, വശത്തുള്ള ഡൗൺലോഡ് ബട്ടണിൽ അമർത്തുക, റീലിന്റെ ഒരു പ്രിവ്യൂ അപ്പോൾ കാണാനാവും. അതിന് താഴെയുള്ള ‘ഡൗൺലോഡ് mp4’ എന്ന ബട്ടണിൽ ടാപ്പ് ചെയ്ത് ഡൗൺലോഡ് ചെയ്യാം.
ഓൺലൈനിൽ ഐഗ്രാം കൂടാതെ, ഇൻസ്റ്റാഫിൻസ്റ്റ (instafinsta), സ്നാപ്പ്ഇൻസ്റ്റ (Snapinsta) തുടങ്ങി അക്കൗണ്ട് ലോഗിൻ ചെയ്യേണ്ടത മറ്റു വെബ്‌സൈറ്റുകളും ഉണ്ട്. അവയും ഉപയോഗിക്കാവുന്നതാണ്.
Also Read: WhatsApp: വാട്ട്സ്ആപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കണോ? വഴിയുണ്ട്