/indian-express-malayalam/media/media_files/uploads/2021/07/WhatsApp-IE-1.jpg)
How To Download Covid-19 Vaccine Certificate in WhatsApp: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പ് വഴിയും. വാട്സ്ആപ്പ് വഴി നിമിഷ നേരത്തിനുള്ളിൽ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാവുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തിൽ നിലവിൽ കടകൾ സന്ദർശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കുക എന്നതാണ്. ഈ സാഹചര്യത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. കൂടാതെ പല സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം നൽകുന്നതിന് വാക്സിൻ എടുത്തതിന്റെ തെളിവ് ഹാജരാക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
നിലവിൽ കോവിൻ പോർട്ടലിൽ നിന്നായിരുന്നു വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ വാട്സ്ആപ്പ് വഴിയുള്ള സംവിധാനം വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നത് എളുപ്പമാക്കിയിരിക്കുകയാണ്.
മൈഗവ് കൊറോണ ഹെൽപ് ഡെസ്ക് (MyGov Corona Helpdesk) വഴിയാണ് വാട്സ്ആപ്പിലൂടെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക. മൈഗവ് ഹെൽപ് ഡെസ്കിന്റെ +91 9013151515 എന്ന നമ്പറിലേക്ക് വാട്സ്ആപ്പിൽനിന്ന് സന്ദേശം അയച്ചാണ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത്.
How To Download Covid-19 Vaccine Certificate in WhatsApp- വാട്സ് ആപ്പിൽ എങ്ങനെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
- സ്റ്റെപ്പ് ഒന്ന്: +91 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക
- സ്റ്റെപ്പ് രണ്ട്: വാട്സ്ആപ്പിൽ ഈ നമ്പറിലേക്ക് covid certificate എന്ന സന്ദേശം ടൈപ്പ് ചെയ്ത് അയക്കുക.
- സ്റ്റെപ്പ് മൂന്ന്: ഫോണിലേക്ക് ആറക്ക ഒടിപി നമ്പർ വരും. ആ നമ്പർ ഈ വാട്സ്ആപ്പ് ചാറ്റിൽ ടൈപ്പ് ചെയ്ത് അയക്കുക.
- വാക്സിൻ ലഭിക്കുന്നതിന് കോവിൻ വെബ്സൈറ്റിൽ കുടുംബത്തിലെ ഒന്നിലധികം പേരെ ഒരുമിച്ച് റജിസ്റ്റർ ചെയ്തിട്ടിട്ടുണ്ടെങ്കിൽ എല്ലാവുടെയും വിവരങ്ങൾ മറുപടിയായി ലഭിക്കും
- ആരുടെ സർട്ടിഫിക്കറ്റ് ആണോ വേണ്ടത് ആ പേരിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്ത് അയയ്ക്കുക
- വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് പിഡിഎഫ് രൂപത്തില്‍ ലഭിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.