അടുത്തിടെയാണ് പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പിൽ ആനിമേറ്റഡ് സ്റ്റിക്കേഴ്സ് ഫീച്ചർ അവതരിപ്പിച്ചത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. അതുകൊണ്ട് ഉപയോക്താക്കൾക്ക് ഉപയോഗപ്രതമാകുന്ന പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ കമ്പനി അതീവ ശ്രദ്ധാലുക്കളാണ്. അത്തരത്തിലാണ് നോർമൽ സ്റ്റിക്കേഴ്സിനേക്കാളും ഇച്ചിരികൂടി ആകർഷകത്വം തോന്നുന്ന ആനിമേറ്റഡ് സ്റ്റിക്കേഴ്സും വാട്സാപ്പ് അവതരിപ്പിക്കുന്നത്.

നിലവിൽ നാല് സ്റ്റിക്കർ പാക്കുകളാണ് വാട്സാപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചമ്മി ചം ചംസ്, റിക്കോസ് സ്വീറ്റ് ലൈഫ്, ബ്രൈറ്റ് ഡേയ്സ്, മൂഡി ഫുഡിസ് എന്ന് പേരിട്ടിരിക്കുന്ന വാട്സാപ്പ് സ്റ്റിക്കർ പാക്കുകളിൽ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എങ്ങനെ ആനിമേറ്റഡ് സ്റ്റിക്കറുകൾ അയക്കാമെന്ന് നോക്കാം.

വാട്സാപ്പ് ആനിമേറ്റഡ് സ്റ്റിക്കേഴ്സ് അയക്കുന്നതിന് മുമ്പ് വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ ഇൻസ്റ്റാൾ ചെയ്തുവെന്ന് ഉറപ്പുവരുത്തുക. അങ്ങനെ ചെയ്തട്ടില്ലായെങ്കിൽ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ എത്തിയ ശേഷം വാട്സാപ്പ് ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

How to download Animated Stickers: ആനിമേറ്റഡ് സ്റ്റിക്കറുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • വാട്സാപ്പ് തുറന്ന ശേഷം ഏതെങ്കലും ചാറ്റ് ബോക്സിലേക്ക് പ്രവേശിക്കുക
  • ടെക്സ്റ്റ് ബോക്സിനകത്തുള്ള ഇമോജി ഐക്കണിൽ ക്ലിക്ക് ചെയ്യുക
  • ഡിസ്‌പ്ലേയുടെ താഴ്ഭാഗത്തായി കാണുന്ന സ്റ്റിക്കഴ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക
  • ‘+’ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന സ്റ്റിക്കറുകളുടെ ലിസ്റ്റും കാണാൻ സാധിക്കും.
  • ഇതിൽ നിന്നും ആനിമേറ്റഡ് സ്റ്റിക്കറുകളും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

How to send Animated Stickers on WhatsApp: ആനിമേറ്റഡ് സ്റ്റിക്കറുകൾ എങ്ങനെ അയക്കാം

  • മേൽപറഞ്ഞതുപോലെ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് സ്റ്റിക്കറുകൾ അയക്കേണ്ട ചാറ്റ് തിരഞ്ഞെടുക്കാം
  • ടെക്സ്റ്റ് ബോക്സിനകത്തുള്ള ഇമോജി ഐക്കണിൽ ക്ലിക്ക് ചെയ്യുക
  • ഡിസ്‌പ്ലേയുടെ താഴ്ഭാഗത്തായി കാണുന്ന സ്റ്റിക്കഴ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക
  • സ്റ്റിക്കർ പാക്ക് തുറന്ന ശേഷം നിങ്ങൾക്ക് ഇഷടമുള്ള സ്റ്റിക്കറിൽ ടാപ് ചെയ്യാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook