ഹോംസ്‌ക്രീനും യൂസർ ഇന്റർഫേസും ഇഷ്‌ടാനുസൃതമാക്കാന്‍ സാധിക്കുമെന്നതാണ് ആൻഡ്രോയിഡിന്റെ ഏറ്റവും മികച്ച സവിശേഷതകളില്‍ ഒന്ന്. ലോഞ്ചറുകൾ, ഐക്കൺ പായ്ക്കുകൾ, വാൾപേപ്പറുകൾ എന്നിവ ഇഷ്‌ടാനുസൃതമാക്കാന്‍ എളുപ്പമാണ്. എങ്കിലും ചിലത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. അതില്‍ ഒന്നാണ് ഹോം സ്ക്രീനിലെ ഗൂഗിള്‍ സെര്‍ച്ച് ബാര്‍ വിജറ്റ്.
ഗൂഗിള്‍ സെര്‍ച്ച് വിജറ്റ് നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറത്തിലും രൂപത്തിലും മാറ്റാന്‍ സാധിക്കും. എങ്ങനെയെന്ന് പരിശോധിക്കാം.
ഗൂഗിള്‍ സെര്‍ച്ച് വിജറ്റ് എങ്ങനെ ഇഷ്‌ടാനുസൃതമാക്കാം
ആദ്യം ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ തുറക്കുക. പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്തതിന് ശേഷം സെറ്റിങ്സിലേക്ക് (Settings) പോവുക. സെര്‍ച്ച് വിജെറ്റ് (Search Widget) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
രണ്ട് ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ആദ്യത്തേത് ഗൂഗിള്‍ ഡൂഡില്‍സ് (Google Doodles) സെര്‍ച്ച് വിജറ്റില്‍ വരാന്‍ അനുവദിക്കുന്നതാണ്. രണ്ടാമത്തെ ഓപ്ഷനിലാണ് നിങ്ങള്‍ക്ക് വിജറ്റ് ഇഷ്ടാനുസൃതമാക്കാന്‍ സാധിക്കുന്നത്.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറത്തിലും രൂപത്തിലുമാക്കി കഴിഞ്ഞാല്‍ സേവ് ചെയ്യുക. മുകളില്‍ വലത് വശത്താണ് സേവ് ഓപ്ഷനുള്ളത്. ഇത് നിങ്ങളുടെ എല്ലാ ഗൂഗിള്‍ വിജറ്റുകളിലും പ്രതിഫലിക്കും.