പണം കൈമാറുന്നതിനും സ്വീകരിക്കുന്നതിനുമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. പക്ഷെ സര്‍വര്‍ പ്രശ്നങ്ങള്‍ മൂലം പല്ലപ്പോഴും പണം അയക്കുന്നതില്‍ പ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ പണം നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെടുന്ന സ്ഥിതിയും വന്നേക്കാം. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ നഷ്ടമായ പണം തിരികെ ലഭിക്കും. പക്ഷെ അങ്ങനെ സംഭവിക്കാത്ത അവസരങ്ങളും ഉണ്ടായേക്കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മള് കസ്റ്റമര്‍ കെയറിന്റെ സഹായം തേടേണ്ടി വന്നേക്കാം.
ഗൂഗിള്‍ പെ കസ്റ്റമര്‍ കെയറുമായി എങ്ങനെ ബന്ധപ്പെടാം?
1800-419-0157 എന്ന നമ്പരിലൂടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്. വിളിക്കുമ്പോള്‍ ഗൂഗിള്‍ പേ ജനറേറ്റുചെയ്ത സ്ഥിരീകരണ കോഡ് ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പാക്കേണ്ടതുണ്ട്. കോഡ് ജനറേറ്റു ചെയ്യുന്നതിനായി സെറ്റിങ്സ് (Settings) തിരഞ്ഞെടുക്കുക. ശേഷം പ്രൈവസി ആന്‍ഡ് സെക്യൂരിറ്റിയില്‍ (Privacy and security) ക്ലിക്ക് ചെയ്യുക. അടുത്തതായി ഗെറ്റ് ഒടിപി കോഡ് (Get OTP code) എന്നൊരു ഓപ്ഷന് ഉണ്ടാകും. അത് തിരഞ്ഞെടുക്കുക.
കസ്റ്റമര്‍ കെയറുമായി ചാറ്റിലൂടെ എങ്ങനെ ബന്ധപ്പെടാം?
ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ തുറക്കുക. മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക, ശേഷം സെറ്റിങ്സ് തിരഞ്ഞെടുക്കുക. അടുത്തതായി ഹെല്‍പ്പ് ആന്‍ഡ് ഫീഡ്ബാക്കില് (help and feedback) ക്ലിക്ക് ചെയ്യുക.

ശേഷം ഗെറ്റ് ഹെല്‍പ്പ് (get help) എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. അടുത്തതായി കോണ്ടാക്ട് സപ്പോര്‍ട്ടിലാണ് (contact support) ക്ലിക്ക് ചെയ്യേണ്ടത്. അടുത്തതായി ലഭിക്കുന്ന പേജിന്റെ താഴെയുള്ള കോണ്ടാക്റ്റ് അസ് (contact us) തിരഞ്ഞെടുക്കുക. ശേഷം നിങ്ങള്‍ നേരിടുന്ന പ്രശ്നം എന്താണൊ അത് ടൈപ്പ് ചെയ്യുക. അടുത്ത പേജില്‍ ഗൂഗിള്‍ പേയിൽ നിങ്ങൾ അഭിമുഖീകരിക്കുന്ന കൃത്യമായ പ്രശ്നം തിരഞ്ഞെടുക്കുക.

അടുത്ത പേജില്‍ നിങ്ങള്‍ക്ക് ചാറ്റ് ഓപ്ഷന് ലഭ്യമാകും. നിങ്ങളുടെ വിശദാംശങ്ങള്‍ നല്കി സബ്മിറ്റ് ചെയ്യുത. ശേഷം നിങ്ങള്‍ക്ക് കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവുമായി സംസാരിക്കാന്‍ കഴിയും.

ചാറ്റ് പൂര്ണമായതിന് ശേഷം ഇമെയിലിലൂടെ നിങ്ങള്‍ക്ക് ഒരു സന്ദേശവും ലഭിക്കും. നിങ്ങള്‍ നേരിടുന്ന പ്രശ്നവുമായി ബന്ധപ്പെട്ടായിരിക്കും സന്ദേശം.