ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ സ്ട്രീമിംഗ് ആപ്പുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന നിരവധി പ്ലാനുകളുണ്ട്. നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോകള്‍ എന്നി സേവനങ്ങളാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ താഴെ പറഞ്ഞിരിക്കുന്ന പ്ലാനുകള്‍ ശ്രദ്ധിക്കാം. മേല്‍പ്പറഞ്ഞ ഒടിടി പ്ലാറ്റ്ഫോമുകള്‍ കൂടാതെ ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് ആന്‍ഡ് ജിയോ സിനിമ തുടങ്ങിയ മറ്റ് സേവനങ്ങളും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
ജിയോ പ്രീപെയ്ഡ് പ്ലാനുകള്‍
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലേക്ക് സേവനം ലഭ്യമാക്കുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ റിലയന്‍സ് ജിയോ വാഗ്ദാനം ചെയ്യുന്നു. ആദ്യ പ്ലാന്‍ 1,499 രൂപയും പ്രതിദിനം 2 ജിബി മൊബൈല്‍ ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഇതിന് 84 ദിവസത്തെ വാലിഡിറ്റിയുണ്ട്. രണ്ടാമത്തെ പ്ലാന്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സേവനം വാഗ്ദാനം ചെയ്യുന്നതിനൊപ്പം 365 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. എന്നിരുന്നാലും, ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 സൗജന്യ എസ്എംഎസും സഹിതം പ്രതിദിനം 3 ജിബി വരെ അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. 4,199 രൂപയ്ക്ക് ഇത് വാങ്ങാം.
ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍
ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കളില്‍ നിന്ന് വ്യത്യസ്തമായി, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കൂടുതല്‍ ഓപ്ഷനുകള്‍ ഉണ്ട്. നിലവില്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി സേവനങ്ങള്‍ ലഭ്യമാക്കുന്ന മൂന്ന് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ആദ്യ പ്ലാനിന് 799 രൂപയാണ് വില, കൂടാതെ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസും പ്രതിമാസം 150 ജിബി വരെ മൊബൈല്‍ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാന്‍ സമാനമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം പ്രതിമാസ മൊബൈല്‍ ഡാറ്റ പരിധി 200 ജിബിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലേക്കും ആമസോണ്‍ പ്രൈം വീഡിയോ സേവനവും നല്‍കുന്ന ഏറ്റവും ചെലവേറിയ പ്ലാനിന് 1,499 രൂപയാണ് വില. റിലയന്‍സ് ജിയോ മൊബൈല്‍-മാത്രം നെറ്റ്ഫ്‌ലിക്‌സ് പ്ലാനിലേക്ക് ആക്‌സസ് നല്‍കുന്നു, ഇത് ഒരു ഡിവൈസില്‍ മാത്രം സേവനം പരിമിതപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാന്‍ മാറ്റുകയും നെറ്റഫ്‌ളിക്‌സ് സബ്സ്‌ക്രിപ്ഷന്‍ നല്‍കാത്ത ഒന്നിലേക്ക് മാറുകയും ചെയ്താല്‍, നിങ്ങള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ നഷ്ടമാകും.
നെറ്റ്ഫ്‌ലിക്‌സ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
നെറ്റ്ഫ്‌ലിക്‌സിലേക്ക് ആക്സസ് നല്‍കുന്ന ഒരു ജിയോ പ്ലാന്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, സബ്സ്‌ക്രിപ്ഷന്‍ ക്ലെയിം ചെയ്യുന്നത് വളരെ എളുപ്പമാണ്. ഉപയോക്താക്കള്‍ക്ക് ഒന്നുകില്‍ ജിയോ ഡോട്‌കോം വഴിയോ മൈ ജിയോ ആപ്പ് ഉപയോഗിച്ചോ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാം.
- ജിയോ കണക്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍ മൈ ജിയോ ആപ്പ് തുറക്കുക, അക്കൗണ്ട് ലോഗിന്‍ ചെയ്യുക.
- നിങ്ങള്‍ക്ക് ഹോം പേജിന്റെ മുകളില്‍ ബാനര്‍ വഴി നെറ്റ്ഫ്‌ലിക്‌സ് ആക്ടിവേറ്റ് ചെയ്യാം
- നിങ്ങള്‍ അതില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍, നെറ്റ്ഫ്‌ലിക്‌സ് വെബ്സൈറ്റിലേക്ക് എത്താം. അവിടെ നിങ്ങള്‍ ഒരു പുതിയ അക്കൗണ്ടുണ്ടാക്കാം.
ആമസോണ്‍ പ്രൈം അംഗത്വം എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
നെറ്റ്ഫ്‌ലിക്‌സ് പോലെ തന്നെ ആമസോണ്‍ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം എടുക്കാന്‍ മൈ ജിയോ ആപ്പ് ആവശ്യമാണ്
- നിങ്ങള്‍ മൈ ജിമയാ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍, ആപ്പ് ഹോംപേജിന്റെ മുകളിലുള്ള ‘ആക്ടിവേറ്റ്’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- ഇത് നിങ്ങളെ ആമസോണ്‍ വെബ്സൈറ്റിലേക്ക് എത്തിക്കും, അവിടെ നിങ്ങള്‍ക്ക് ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാനോ കഴിയും.
- പ്രൈം വീഡിയോ, ഷോപ്പിംഗ്, ആമസോണ്‍ മ്യൂസിക് തുടങ്ങിയ ആമസോണ്‍ പ്രൈം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ മുകളിലെ ഘട്ടത്തില്‍ ഉപയോഗിച്ച അതേ നിര്‍ദേശങ്ങള്‍ ഉപയോഗിക്കണം.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ അക്കൗണ്ടുകള്‍ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
1,499 രൂപ അല്ലെങ്കില്‍ 4,199 രൂപ പ്ലാന്‍ തിരഞ്ഞെടുക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഓഫര്‍ ലഭ്യമാകൂ. മുകളില്‍ സൂചിപ്പിച്ച തുക ഉപയോഗിച്ച് ഉപയോക്താക്കള്‍ റീചാര്‍ജ് ചെയ്ത ഉടന്‍, അവര്‍ക്ക് അവരുടെ മൈ ജിയോ അക്കൗണ്ടില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ പ്രീമിയം കൂപ്പണ്‍ കോഡ് ലഭിക്കും, ഇതിലൂടെ ഒരു വര്‍ഷത്തേക്ക് വീഡിയോ സ്ട്രീമിംഗ് സേവനം ഉപയോഗിക്കും.
- ഒരു വര്‍ഷത്തെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സജീവമാക്കുന്നതിന് നിങ്ങള്‍ ഹോട്ട്‌സ്റ്റാര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണം
2.നിങ്ങളുടെ ജിയോ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ലേക്ക് നിങ്ങളുടെ ലഭിക്കുന്ന ഒടിപി മുഖേന േലാഗിന്‍ ചെയ്യുക.