/indian-express-malayalam/media/media_files/0ONe7qdrkVrkyeBTn8ww.jpg)
വാട്സ്ആപ്പ് ചാനലുകളുടെ വരവോടെ ഉപയോക്താക്കൾക്ക് നഷ്ടപ്പെട്ട സവിശേഷതയാണ് പഴയ സ്റ്റാറ്റസ് ഇന്റർഫേസ്
ലോകമെമ്പാടും ധാരാളം ഉപഭോക്താക്കളുഉള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്. മെറ്റാ ഉടമസ്ഥയിലുള്ള വാട്സ്ആപ്പ് അടുത്തിടെ കൊണ്ടുവന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് ചാനലുകൾ. എന്നാൽ വാട്സ്ആപ്പ് ചാനലുകളുടെ വരവോടെ ഉപയോക്താക്കൾക്ക് നഷ്ടപ്പെട്ട സവിശേഷതയാണ് പഴയ സ്റ്റാറ്റസ് ഇന്റർഫേസ്. മുകളിൽനിന്ന് താഴേക്ക് സ്വൈപ്പ് ചെയ്തു കോൺടാക്ട് ലിസ്റ്റിലുള്ള സ്റ്റാറ്റസുകൾ കാണാൻ സാധിച്ചിരുന്ന ഈ ഇൻറർഫേസ് ചാനലുകളുടെ വരോട് ആകെ മാറി. പകരം സ്ക്രീനിന്റെ വലതുഭാഗത്ത് നിന്ന് സ്വൈപ്പ് ചെയ്ത് സ്റ്റാറ്റസുകൾ കാണാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ക്രമീകരണം. കൂടാതെ മുൻപ് ലഭിച്ചിരുന്ന മറ്റൊരു ഫീച്ചറും ഇതോടെ നഷ്ടമായി. അപ്ഡേറ്റിനു മുൻപ് കോൺടാക്ട് ലിസ്റ്റിലുള്ള ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന സ്റ്റാറ്റസുകളുടെ തമ്പ്നെയിൽ ആയിരുന്നു സ്റ്റാറ്റസ് ബാറിൽ കാണിച്ചിരുന്നത്. എന്നാൽ പുതിയ മാറ്റത്തിനുശേഷം ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങളാണ് ഈ സ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നത്.
/indian-express-malayalam/media/media_files/LoNSxzLDfUsoFxo0AE6P.jpg)
പുതിയ അപ്ഡേറ്റിൽ, ചാനൽ പ്രത്യക്ഷപ്പെട്ടത് പല ഉപയോക്താക്കൾക്കും സ്വീകാര്യമായിരുന്നെങ്കിലും പഴയ സ്റ്റാറ്റസ് ഇൻറർഫേസ് നഷ്ടപ്പെട്ടത് ധാരാളം ഉപയോക്താക്കളാണ് നിരാശ ഉണ്ടാക്കിയത്. എന്നാൽ പഴയ പടി സ്റ്റാറ്റസ് വീണ്ടും പുനർ ക്രമീകരിക്കാനുള്ള മാർഗവും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
ഏതെങ്കിലും വാട്സ്ആപ്പ് ചാനലുകളിൽ ജോയിൻ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിന്നെല്ലാം അൺഫോളോ ചെയ്ത് പുറത്തിറങ്ങിയാൽ പഴയ രീതിയിൽ വീണ്ടും മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്ത് സ്റ്റാറ്റസുകൾ കാണാൻ സാധിക്കുന്ന ഇന്റർഫേസ് ലഭ്യമാകും. എന്നാൽ ചാനലുകളിൽ പിന്നീട് അംഗമായാൽ ഇതു പഴയപടി ആകും എന്നതും ഓർത്തിരിക്കണം.
സ്റ്റാറ്റസ് ഇൻറർഫേസ് എങ്ങനെ പുനർക്രമീകരിക്കാം?
- വാട്സ്ആപ്പ് ഹോം സ്ക്രീൻ, മുകളിലായി കാണുന്ന അപ്ഡേറ്റ്സ് വിഭാഗം തുറക്കുക
- ഇവിടെ നിങ്ങൾ അങ്കമായിട്ടുള്ള വാട്സ്ആപ്പ് ചാനലുകൾ കാണാൻ സാധിക്കും
- ചാനലൽ തുറന്ന്, വലതുവശത്ത് മുകളിലായുള്ള ത്രീ ഡോട്ട്സിൽ ടാപ്പ് ചെയ്യുക
- ഇപ്പോൾ തുറന്നുവരുന്ന സെറ്റിംഗ്സിൽ അൺഫോളോ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു ചാനലിനെ ഫോളോ ചെയ്യുന്നത് അവസാനിപ്പിക്കാം.
മറ്റു ചാനലുകളിൽ അംഗമാണെങ്കിൽ ആ ചാനലുകളെയും ഇതേ രീതിയിൽ അൺഫോളോ ചെയ്യുക. എല്ലാ ചാനലുകളെയും അൺഫോളോ ചെയ്ത ശേഷം അപ്ഡേറ്റ്സിൽ നിങ്ങൾക്ക് പഴയ സ്റ്റാറ്റസ് ഇൻറർഫേസ് കാണാൻ സാധിക്കും.
Check out More Technology News Here
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം' സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് 'ഓൺ' ആക്കിയാൽ മതി
- 'സീക്രട്ട് കോഡ്' ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ 'ഹൈഡ്' ചെയ്യാം?
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ 'ഫോട്ടോമോജി'; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ 'ഗൂഗിൾ ക്രോം' ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.