/indian-express-malayalam/media/media_files/uploads/2021/09/smartphone-social-media1.jpg)
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മുഖം തന്നെ മാറ്റി മറിക്കാന്‍ സ്മാര്‍ട്ട്ഫോണിന് സാധിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണിലുള്ളവരോടും നിമിഷ നേരം കൊണ്ട് ബന്ധപ്പെടാന്‍ കയ്യിലൊതുങ്ങുന്ന ഈ ഉപകരണം കൊണ്ട് സാധിക്കും. എന്നാല്‍ നമ്മളെ അലോസരപ്പെടുത്തുന്ന ചില വിളികളും ഫോണിലൂടെയുണ്ടാകാം. അത്തരം സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനായാണ് കോണ്‍ടാക്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സവിശേഷത. ആന്‍ഡ്രോയിഡിലും ഐഫോണിലും ഈ സവിശേഷത ലഭ്യമാകും. എങ്ങനെയെന്ന് നോക്കാം.
ആന്‍ഡ്രോയിഡില്‍ എങ്ങനെ ഒരു നമ്പര്‍ ബ്ലോക്ക് ചെയ്യാം
- സ്മാര്‍ട്ട്ഫോണിലെ ഫോണ്‍ (Phone) ആപ്ലിക്കേഷന്‍ തുറക്കുക
- വലത് മൂലയിലുള്ള മൂന്ന് ഡോട്ടുകള്‍ സെലക്ട് ചെയ്യുക
- തുടര്‍ന്ന് സെറ്റിങ്സ് (Settings) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- ബ്ലോക്ക്ഡ് നമ്പേഴ്സ് (Blocked Numbers) സെലെക്ട് ചെയ്യുക
- + ഐക്കണില്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ട നമ്പര്‍ ചേര്‍ക്കുക
നിങ്ങള്‍ വിളിച്ച നമ്പരുകളില്‍ (Call History) ബ്ലോക്ക് ചെയ്യേണ്ട നമ്പരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നേരിട്ട് തന്നെ ബ്ലോക്ക് ചെയ്യാനും കഴിയും. മോര്‍ (More) എന്ന ഓപ്ഷനില്‍ സെലക്ട് ചെയ്യുക. അതില്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും.
ആന്‍ഡ്രോയിഡില്‍ എങ്ങനെ അണ്‍ബ്ലോക്ക് ചെയ്യാം
- സ്മാര്‍ട്ട്ഫോണിലെ ഫോണ്‍ (Phone) ആപ്ലിക്കേഷന്‍ തുറക്കുക
- വലത് മൂലയിലുള്ള മൂന്ന് ഡോട്ടുകള്‍ സെലക്ട് ചെയ്യുക
- തുടര്‍ന്ന് സെറ്റിങ്സ് (Settings) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- ബ്ലോക്ക്ഡ് നമ്പേഴ്സ് (Blocked Numbers) സെലെക്ട് ചെയ്യുക
- അണ്‍ബ്ലോക്ക് ചെയ്യുന്നതിനായി - ഐക്കണില്‍ ക്ലിക്ക് ചെയ്യുക
ഐഫോണില്‍ എങ്ങനെ ഒരു നമ്പര്‍ ബ്ലോക്ക് ചെയ്യാം
- ഫോണിലെ സെറ്റിങ്സ് (Settings) എന്ന ഓപ്ഷനില്‍ ഫോണ്‍ തിരഞ്ഞെടുക്കുക
- ബ്ലോക്ക്ഡ് കോണ്‍ടാക്ട്സ് (Blocked Contacts) സെലക്ട് ചെയ്യുക
- ആഡ് ന്യൂ (Add New) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ബ്ലോക്ക് ചെയ്യേണ്ട നമ്പര്‍ ചേര്‍ക്കുക
ഐഫോണില്‍ എങ്ങനെ ഒരു നമ്പര്‍ അണ്‍ബ്ലോക്ക് ചെയ്യാം
- ഫോണിലെ സെറ്റിങ്സ് (Settings) എന്ന ഓപ്ഷനില്‍ ഫോണ്‍ തിരഞ്ഞെടുക്കുക
- ബ്ലോക്ക്ഡ് കോണ്‍ടാക്ട്സ് (Blocked Contacts) സെലക്ട് ചെയ്യുക
- വലത് മൂലയിലുള്ള എഡിറ്റ് (Edit) എന്ന ഓപ്ഷനാണ് ഇനി സെലക്ട് ചെയ്യേണ്ടത്
- ശേഷം അണ്‍ബ്ലോക്ക് ചെയ്യേണ്ട നമ്പറിന്റെ അടുത്തായുള്ള റിമൂവ് (Remove) ഐക്കണില്‍ (-) ക്ലിക്ക് ചെയ്യുക
- അണ്‍ബ്ലോക്കില്‍ (Unblock) ക്ലിക്ക് ചെയ്തതിന് ശേഷം ഡണ്‍ (Done) കൊടുക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.