scorecardresearch
Latest News

ഫോൺ വിൽക്കുന്നതിന് മുൻപ് ഫയലുകൾ ബാക്കപ്പ് ചെയ്ത് റീസെറ്റ് ചെയ്യേണ്ടത് എങ്ങനെ?

എങ്ങനെയാണ് നിങ്ങളുടെ ഫോണിലെ ഫയലുകൾ ബാക്കപ്പ് ചെയ്ത് റീസെറ്റ് ചെയ്യുന്നതെന്നറിയാം

ഫോൺ വിൽക്കുന്നതിന് മുൻപ് ഫയലുകൾ ബാക്കപ്പ് ചെയ്ത് റീസെറ്റ് ചെയ്യേണ്ടത് എങ്ങനെ?

നിങ്ങൾ നിങ്ങളുടെ പഴയ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ഒരു സുഹൃത്തിന് നൽകുകയോ, ഓഎൽഎക്‌സിലൂടെ ആർക്കെങ്കിലും വിൽക്കുകയോ പുതിയ ഫോണുമായി എക്സ്ചേഞ്ച് ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ഫോണിലെ മുഴുവൻ ഡേറ്റയും ബാക്കപ്പ് ചെയ്ത് റീസെറ്റ് ചെയ്യുക എന്നതാണ്.

എങ്ങനെയാണ് നിങ്ങളുടെ ഫോണിലെ ഫയലുകൾ ബാക്കപ്പ് ചെയ്ത് റീസെറ്റ് ചെയ്യുന്നതെന്നറിയാം.

ആപ്പ്സിന്റെ ബാക്കപ്പ് എടുക്കുന്നത്

ഡേറ്റ ബാക്കപ്പ് ചെയ്യുന്നതിന് ധാരാളം വഴികളുണ്ട്, ഇവ എളുപ്പത്തിൽ ചെയ്യുന്നതിനുള്ള ടൂൾസും ഇന്ന് ലഭ്യമാണ്. ഇത് ചെയ്യാവുന്ന ഏറ്റവും എളുപ്പമാർഗമാണ് ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ആദ്യം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ എല്ലാം സിങ്ക്ചെയ്യുക. ഇതിനായി, സെറ്റിങ്‌സ്/ അക്കൗണ്ടുകൾ/ ഇമെയിൽ ഐഡി/ അക്കൗണ്ട് സിങ്ക് എന്നിവയിലേക്ക് പോവുക. ഇതിൽ മുകളിലുള്ള ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് ‘സിങ്ക് നൗ’ (Sync Now) ക്ലിക്ക് ചെയ്യുക. ഇതോടെ എല്ലാ ഗൂഗിൾ ആപ്പുകളിലെയും ഡേറ്റ സിങ്ക് ചെയ്യപ്പെടും.

അടുത്തതായി, മറ്റ് ആപ്പുകളിലെ ഡാറ്റയാണ് ബാക്കപ്പ് ചെയ്യേണ്ടത്. ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റാഗ്രാം ഒക്കെ ഡേറ്റ ക്‌ളൗഡിൽ സൂക്ഷിക്കുന്നതിനാൽ അവ ബക്കപ്പ് ചെയ്യേണ്ടി വരില്ല. എന്നാൽ വാട്ട്‌സ്ആപ്പ് പോലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകൾക്ക്, ക്ലൗഡിൽ സംഭരിക്കുന്ന മാനുവൽ ബാക്കപ്പ് ഓപ്‌ഷൻ നിങ്ങൾ നൽക്കേണ്ടിവരും.

ഉദാഹരണത്തിന്, വാട്സാപ്പിൽ, സെറ്റിങ്‌സ്/ ചാറ്റുകൾ/ ചാറ്റ് ബാക്കപ്പ് എന്നിവയിലേക്ക് പോയി ഇത് ചെയ്യാൻ കഴിയും. നേരത്തെ, ബാക്കപ്പ് സജീകരിച്ചിട്ടില്ലെങ്കിൽ അപ്പോൾ ബാക്കപ്പ് അമർത്തി ചെയ്യാനാകും =.

ഗെയിമുകൾക്കും മറ്റ് ആപ്പുകൾക്കും, ഫയലുകൾ ഓഫ്‌ലൈനായോ ഓൺലൈനിലോ ബാക്കപ്പ് ചെയ്യാനുള്ള ക്രമീകരണമുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ ഈ ആപ്പുകൾ പുതിയ ഫോണിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടിവരും.

ഫയലുകൾ ബാക്കപ്പ് ചെയ്യാൻ

നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ഒരു കമ്പ്യൂട്ടറിലേക്ക് കണക്റ്റ് ചെയ്യുക, ഫയൽ ട്രാൻസ്ഫർ യുഎസ്ബി മോഡ് തിരഞ്ഞെടുത്ത് ഇന്റേണൽ സ്റ്റോറേജിലെ എല്ലാം ഒരു പുതിയ ഫോൾഡറിലേക്ക് പകർത്തുക. ഇതാണ് എളുപ്പവഴി. DCIM, ഡോക്യൂമെന്റസ്, ഡൗൺലോഡുകൾ, ഫിലിംസ്, മ്യൂസിക്ക്, ഫോട്ടോസ് തുടങ്ങിയ ഫോൾഡറുകൾ ഇതിൽ ഉൾപ്പെടും.

ഇവ നിങ്ങളുടെ പുതിയ ഫോണിലേക്ക് തിരികെ നീക്കുകയും പുതിയ ഫോണിൽ നിലവിലുള്ള ഫോൾഡറുകളുമായി ലയിപ്പിക്കുകയും ചെയ്യാം.

ഫോൺ റീസെറ്റ് ചെയ്യാൻ

നിങ്ങളുടെ ഫോൺ റീസെറ്റ് ചെയ്യാൻ സെറ്റിങ്സിൽ പോയി മുകളിലുള്ള സെർച്ച് ബാറിൽ നിന്ന് ‘റീസെറ്റ്’ എടുക്കുക. റീസെറ്റ് അല്ലെങ്കിൽ ഫാക്ടറി റീസെറ്റ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ നേരിട്ട് നിങ്ങളുടെ ഫോൺ റീസെറ്റ് ചെയ്യാനുള്ള പേജിലേക്ക് കൊണ്ടുപോകും.

തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരുക. റീസെറ്റ് ചെയ്ത ഫയലുകൾ ഡിലീറ്റ് ചെയ്യാൻ കാണിച്ചാൽ അത് തിരഞ്ഞെടുത്ത് മുന്നോട്ട് പോവുക. എല്ലാം ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക, കാരണം നിങ്ങളുടെ ഫോൺ മറ്റൊരാളുടെ കൈകളിലേക്കാണ് പോകുന്നത്.

റീസെറ്റ് പൂർത്തിയായാൽ ഫോൺ റീസ്റ്റാർട്ട് ചെയ്യുകയും ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ വരുകയും ചെയ്യും. ഇതിനു ശേഷം ഫോൺ ഓഫ് ചെയ്ത് നിങ്ങൾക്ക് സിമ്മും എസ്ഡി കാർഡും ഊരി എടുക്കാം.

Also Read: Samsung: രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് സാംസങ്; സവിശേഷതകൾ അറിയാം

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: How to backup reset an android phone before you sell it