/indian-express-malayalam/media/media_files/uploads/2022/04/how-to-back-up-the-photos-on-your-android-phone-FI.jpg)
മികച്ച ക്യാമറ സവിശേഷതയുള്ള ഫോണുകള്‍ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളുടെ സൈസ് വളരെ കൂടുതലായിരിക്കും. ഇതുകൊണ്ട് തന്നെ ഫോണുകളുടെ സ്റ്റോറേജ് നിറയുന്നത് സാധാരണമാണ്. പലരും ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്താണ് സ്പെയ്സ് ഉണ്ടാക്കുന്നത്. നിങ്ങള്‍ അത്തരത്തിലൊരാളാണോ. എന്നാല്‍ നിങ്ങളുടെ ഫോണിലെ ചിത്രങ്ങള്‍ ബാക്കപ്പ് ചെയ്യാനുള്ള എളുപ്പ വഴികള്‍ ഇതാ.
ഗൂഗിള്‍ ഫോട്ടോസ്
മിക്ക ആൻഡ്രോയിഡ് ഫോണുകളിലും ഗൂഗിള്‍ ഫോട്ടോസ് ഉണ്ടായിരിക്കും. ഇത് ഒരു ഫോട്ടോ ഷെയര്‍ ചെയ്യുന്നതിനും സ്റ്റോറേജ് ചെയ്യുന്നതിനും സഹായിക്കും. ഇതിലൂടെ ഗൂഗിൾ ഡ്രൈവിൽ ചിത്രങ്ങൾ ബാക്കപ്പ് ചെയ്യാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഗൂഗിള്‍ ഫോട്ടോസ് നിങ്ങളുടെ ഫോണില്‍ ഇല്ലെങ്കില്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ഫോട്ടോകളും എങ്ങനെ ബാക്കപ്പ് ചെയ്യാമെന്ന് നോക്കാം.
- ഗൂഗിള്‍ ഫോട്ടോസ് തുറക്കുക.
- വലത് മൂലയിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
- ടേണ്‍ ഓണ്‍ ബാക്കപ്പ് (Turn on backup) എന്ന ഓപ്ഷന്‍ ബാക്കപ്പ് ഈസ് ഓഫ് (Backup is off) എന്നതിന്റെ താഴെയായി കാണാം.
- ടേണ്‍ ഓണ്‍ ബാക്കപ്പ് (Turn on backup) എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- ഇവിടെ, ഗൂഗിൾ ഫോട്ടോസ് നിങ്ങൾക്ക് രണ്ട് ഓപ്‌ഷനുകൾ നല്‍കും. ഒന്ന് നിങ്ങൾക്ക് ഫോട്ടോകൾ അവയുടെ യഥാർത്ഥ ക്വാളിറ്റിയില്‍ തന്നെ ബാക്കപ്പ് ചെയ്യാം. ഇത് നിങ്ങളുടെ സ്റ്റോറേഡ് സ്പെയ്സ് കുറയ്ക്കും. അല്ലെങ്കിൽ "സ്റ്റോറേജ് സേവർ" മോഡ് ഉപയോഗിച്ച് ബാക്കപ്പ് ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇപ്രകാരമാണെങ്കില്‍ ഫോട്ടോയുടെ ക്വാളിറ്റിയില്‍ കുറവ് ഉണ്ടാകും.
- ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. പിന്നീട് ഗൂഗുള്‍ നിങ്ങളുടെ ഫോട്ടോകള്‍ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യും.
/indian-express-malayalam/media/media_files/uploads/2022/04/Google-photos-backup.jpg)
ഡ്രോപ്പ്ബോക്സ്
നിങ്ങളുടെ ഫോണിലെ ഫോട്ടോകള്‍ ബാക്കപ്പ് ചെയ്യണമെങ്കിൽ, ഗൂഗിള്‍ ഫോട്ടോസ് മാത്രമല്ല മുന്നിലുള്ള വഴി. ഗൂഗിള്‍ ഡ്രൈവിന് സമാനമായ നിരവധി സവിശേഷതകളുള്ള ഒരു ഫയൽ ഹോസ്റ്റിംഗ് സംവിധാനമാണ് ഡ്രോപ്പ്ബോക്സ്. എന്നാൽ ഗൂഗിളിൽ നിന്ന് വ്യത്യസ്തമായി, സൗജന്യ പ്ലാനിലുള്ള ഉപയോക്താക്കൾക്ക് ഇതില്‍ രണ്ട് ജിബി സ്റ്റോറേജ് സ്പേസ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. നിങ്ങള്‍ക്ക് കൂടുതല്‍ സ്പേസ് ആവശ്യമാണെങ്കില്‍ മറ്റ് പ്ലാനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
പ്ലെ സ്റ്റോറില്‍ നിന്ന് ഡ്രോപ്ബോക്സ് ഡൗണ്‍ലോഡ് ചെയ്യുക. സ്വന്തം അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുകയോ പുതിയതായി ഒന്ന് ഉണ്ടാക്കുകയോ ചെയ്യാവുന്നതാണ്. ഡ്രോപ്ബോക്സില്‍ എങ്ങനെ ചിത്രങ്ങള്‍ ബാക്കപ്പ് ചെയ്യാമെന്ന് നോക്കാം.
- ഡ്രോപ്ബോക്സ് ആപ്ലിക്കേഷന്‍ തുറക്കുക.
- അപ്ലോഡ് ഫോട്ടോസ് ഓര്‍ വീഡിയോസ് (Upload Photos or videos) ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- ചിത്രങ്ങള്‍ സെലക്ട് ചെയ്യാന്‍ സാധിക്കുന്ന ഒരു വിന്‍ഡൊ ഓപ്പണായി വരും.
- ആവശ്യമായ ചിത്രങ്ങള്‍ സെലക്ട് ചെയ്തതിന് ശേഷം അപ്ലോഡ് ക്ലിക്ക് ചെയ്യുക.
/indian-express-malayalam/media/media_files/uploads/2022/04/dropbox-photos-backup.jpg)
Also Read: കോണ്ടാക്ടിലില്ലാത്ത നമ്പറിലേക്ക് മെസേജ് അയക്കുന്നത് എളുപ്പമാക്കാനൊരുങ്ങി വാട്സ്ആപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.