/indian-express-malayalam/media/media_files/rERDpYcWBrwA80MQSxbJ.jpg)
(എക്സ്‌പ്രസ് ചിത്രം/ പിക്സബേ)
ടോളുകളിൽ പണമടക്കാൻ മടിയുള്ളവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും, ഇനി അതിനും പരിഹാരമുണ്ട്. ടോളുകളിൽ പണം ലാഭിക്കുന്നതിനും നിങ്ങളുടെ യാത്രയിൽ തിരക്കേറിയ ഹൈവേകളിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമുള്ള ഒരു എളുപ്പവഴിയാണ് ഗൂഗിൾ ഒരുക്കുന്നത്. ഡിജിറ്റൽ 'മാപ്പ്' പ്രധാനം ചെയ്യുന്ന ഗൂഗിളിന്റെ ജനപ്രിയ ആപ്പാണ് 'ഗൂഗിൾ മാപ്പ്,' ആപ്പിലൂടെ വളരെ ലഘുവായ ഘട്ടങ്ങളിലൂടെ നമുക്ക് ടോളുകളിൽ പണം നൽകുന്നത് ഒഴിവാക്കി യാത്ര ചെയ്യാം.
ടോളുകളും ഹൈവേകളും ഒഴിവാക്കാൻ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നത് ഐഫോണിലും, ആൻഡ്രോയിഡിലും ലളിതമാണ്. ഫീച്ചറിനായി ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:
- ഗൂഗിൾ മാപ്പിൽ നിങ്ങളുടെ 'സ്റ്റാർട്ട്', 'എൻഡ്' പോയിന്റുകൾ ക്രിമീകരിക്കുക
- വലതു ഭാഗത്തെ മൂന്നു കുത്തുകളിൽ ടാപ്പു ചെയ്യുക.
- ഇപ്പോൾ തുറത്തുവരുന്ന ഓപ്ഷനുകളിൽ “Avoid tolls" അല്ലെങ്കിൽ “Avoid motorways” എന്നിവ തിരഞ്ഞെടുക്കാം.
ഗൂഗിൾ മാപ്പ് ഈ മുൻഗണനകൾ ഓർക്കുകയും ഭാവി യാത്രകൾക്കായി ടോളുകളിലും ഹൈവേകളിലും നിങ്ങളെ സ്വയമേ വഴിതിരിച്ചുവിടുകയും ചെയ്യുന്നു. പഴയ ക്രമീകരണങ്ങളിലേക്ക് മടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഘട്ടങ്ങൾ തന്നെ പിന്തുടർന്നാൽ മതിയാകും.
ടോളുകളും ഹൈവേകളും ഒഴിവാക്കുന്നത്, പലപ്പോഴും യാത്രാസമയം വർദ്ധിപ്പിച്ചേക്കാം, എന്നാൽ ചിലവു കുറഞ്ഞും ശാന്തമായും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഫീച്ചർ ഗുണകരമാണ്.
Check out More Technology News Here
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം' സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് 'ഓൺ' ആക്കിയാൽ മതി
- 'സീക്രട്ട് കോഡ്' ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ 'ഹൈഡ്' ചെയ്യാം?
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ 'ഫോട്ടോമോജി'; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ 'ഗൂഗിൾ ക്രോം' ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.