ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളിലൊന്നാണ് സ്റ്റോറിയില്‍ പാട്ടുകള്‍ ചേര്‍ക്കാന്‍ സാധിക്കുമെന്നത്. 2018 മുതല്‍ ഇന്‍സ്റ്റഗ്രാമിലെ മ്യൂസിക് ലൈബ്രറിയില്‍ നിന്ന് പാട്ടുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും.
എന്നാല്‍ സ്റ്റോറികളില്‍ എങ്ങനെ പാട്ടുകള്‍ ചേര്‍ക്കണമെന്നത് പലര്‍ക്കും അറിയില്ല എന്നത് വസ്തുതയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറികളില്‍ ഇഷ്ടമുള്ള പാട്ടുകള്‍ എങ്ങനെ ചേര്‍ക്കാമെന്ന് നോക്കാം.
ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇടേണ്ടതുണ്ട്. ഇതിനായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഡിയോ അല്ലെങ്കില്‍ ചിത്രം തിരഞ്ഞെടുത്ത് അപ്ലോഡ് ചെയ്യുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സ്റ്റിക്കറുകളോ മറ്റും ചേര്‍ത്ത് ചിത്രം കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതാണ്. ശേഷമാണ് പാട്ട് ചേര്‍ക്കേണ്ടത്.

സ്റ്റോറി സ്ക്രീനിന്റെ മുകളിലായുള്ള സ്റ്റിക്കര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്തു കഴിയുമ്പോള്‍ നിരവധി സ്റ്റിക്കറുകള്‍ തെളിഞ്ഞു വരും. ഇവിടെ നിന്ന് മ്യൂസിക് (music) എന്ന ഓപ്‍ഷന്‍ തിരഞ്ഞെടുക്കുക. സെര്‍ച്ച് (search) ഓപ്ഷന്‍ ഉപയോഗിച്ച് ഇഷ്ടമുള്ള പാട്ട് തിരഞ്ഞെടുക്കാവുന്നതാണ്. വിവിധ തരത്തില്‍ പാട്ട് പ്രത്യക്ഷപ്പെടുന്ന പോലെ ചെയ്യാനും കഴിയും.

പാട്ടിന്റെ സ്റ്റിക്കര്‍ സ്റ്റോറിയില്‍ എവിടെ വരണമെന്നും നിങ്ങള്‍ക്ക് നിശ്ചയിക്കാന്‍ സാധിക്കും. നിങ്ങളുടെ സ്റ്റോറിയില്‍ പാട്ടിന്റെ സ്റ്റിക്കര്‍ മറ്റുള്ളവര്‍ കാണേണ്ടതില്ല എന്നാണെങ്കില്‍ സ്ക്രീനിന്റെ കോണിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്.
Also Read: ആരുമറിയാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്ത് കടക്കാം; പുതിയ സവിശേഷത