വാട്ട്സ്ആപ്പിലൂടെ കോണ്‍ടാക്ടുകള്‍ ചേര്‍ക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടോ, ക്യുആര്‍ കോഡ് (QR Code – Quick Response Code) ഉപയോഗിച്ച് ചെയ്യുകയാണെങ്കില്‍ ഇത് എളുപ്പമാക്കാം. ഒന്നോ രണ്ടോ ക്ലിക്കുകള്‍ കൊണ്ട് നിങ്ങള്‍ക്ക് ഇനി നമ്പര്‍ സേവ് ചെയ്യാന്‍ സാധിക്കും. എങ്ങനെയെന്ന് പരിശോധിക്കാം.
വാട്ട്സ്ആപ്പില്‍ ക്യുആര്‍ കോഡ് എവിടെയാണ്
വാട്ട്സ്ആപ്പിനുള്ളില്‍ തന്നെ ക്യുആര്‍ കോഡ് ഉണ്ട്. ഇതിനായി മറ്റൊരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. നിങ്ങള്‍ വാട്ട്സ്ആപ്പ് തുറന്നതിന് ശേഷം വലതു മൂലയിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സെറ്റിങ്സ് സെലക്ട് ചെയ്യുക. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിന് സമീപം ക്യുആര്‍ കോഡ് സ്കാനറിന്റെ ലോഗൊ കാണാം.
ക്യുആര്‍ കോഡ് എങ്ങനെ പങ്കുവയ്ക്കാം
- നിങ്ങള്‍ ക്യുആര്‍ കോഡ് സെലക്ട് ചെയ്ത് തുറന്നു കഴിയുമ്പോള്‍ മൈ കോഡ് (My Code), സ്കാന്‍ കോഡ് (Scan Code) എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കാണാം. സ്കാന്‍ കോഡിന്റെ മുകളിലായുള്ള ഷെയര്‍ സിമ്പലില്‍ ക്ലിക്ക് ചെയ്യുക.
- വാട്ട്സ്ആപ്പ്, ഇമെയില്‍, ഫെയ്സ്ബുക്ക് എന്നിങ്ങനെ നിരവധി ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.
- നിങ്ങളുടെ വാട്ട്സ്ആപ്പ് ക്യുആര്‍ കോഡ് പങ്കുവയ്ക്കേണ്ടത് ഏത് ഓപ്ഷന്‍ വഴിയാണോ അത് തിരഞ്ഞെടുക്കുക.
- ശേഷം ക്യുആര്‍ കോഡ് അയക്കേണ്ടയാളുടെ കോണ്‍ടാക്ട് തിരഞ്ഞെടുത്തതിന് ശേഷം അയക്കുക.