scorecardresearch

നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിംകാർഡുകൾ കണ്ടെത്താനും തടയാനും; ടെലികോം വെബ്സൈറ്റ്

നിങ്ങളുടെ പേരിൽ നിലവിലുള്ള സിം കാർഡുകൾ കണ്ടുപിടിക്കുന്നതും, സംശയാസ്പദമായ നമ്പറുകൾ പരിശോധിക്കുന്നതും എങ്ങനെയെന്ന് നോക്കാം

നിങ്ങളുടെ പേരിൽ നിലവിലുള്ള സിം കാർഡുകൾ കണ്ടുപിടിക്കുന്നതും, സംശയാസ്പദമായ നമ്പറുകൾ പരിശോധിക്കുന്നതും എങ്ങനെയെന്ന് നോക്കാം

author-image
Tech Desk
New Update
Sim Card

പരിമിതമായ വിവരങ്ങൾ നൽകികൊണ്ടു തന്നെ നംമ്പറുകൾ കണ്ടെത്താൻ സാധിക്കും (ഫയൽ ചിത്രം)

ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ദ്രുതഗതിയിലുള്ള വർദ്ധനവ് സിം കാർഡുകളുടെ വിൽപ്പനയും പലമടങ്ങ് വർധിപ്പിച്ചു. ഇന്ന്, മിക്ക ഉപയോക്താക്കൾക്കും രണ്ടിൽ കൂടുതൽ സിം കാർഡുകൾ ഉണ്ട്, ഇത് സിം കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെയും വഞ്ചനകളുടെയും വ്യാപകമാകുന്നതിനും കാരണമാകുവന്നുണ്ട്. എന്നാൽ കാലാകാലങ്ങളായി നമ്മൾ എടുത്തു കൂട്ടിയ സിം കാർഡുകൾ കൂടാതെ നമ്മൾ മറന്നതോ മറ്റാരെങ്കിലും നമ്മുടെ പേരിൽ എടുത്തതോ ആയ സിം കാർഡുകൾ നിലവിലുണ്ടോ എന്ന് അറിയാൻ ആഗ്രഹമുണ്ടാ? പരിഹാരം ഇത:

Advertisment

നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പരിശോധിക്കണമെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന സിം കാർഡുകളുടെ എണ്ണം പരിശോധിക്കണമെങ്കിൽ നിങ്ങളെ സഹായിക്കുന്ന ഒരു നിഫ്റ്റി ടൂൾ ഇന്ത്യാ ഗവൺമെന്റിന്റെ സഞ്ചാർ സാഥി പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഒരു വ്യക്തിയുടെ പേരിലുള്ള സിം കാർഡുകളുടെ എണ്ണം എങ്ങനെ കാണ്ടു പിടിക്കാം?

  • നിങ്ങൾക്ക് എത്ര സിമ്മുകൾ ഉണ്ടെന്ന് കണ്ടെത്താൻ, ഏതെങ്കിലും ഇന്റർനെറ്റ് ബ്രൗസർ തുറന്ന് 'Tafcop portal' എന്ന് തിരയുക.
  • ഇവിടെ നിങ്ങൾക്ക്, 'സഞ്ചാർ സാഥി' പോർട്ടലിൽ ഓപ്ഷൻ കണ്ടെത്താനും കഴിയും
  • ദൃശ്യമാകുന്ന പേജിൽ, നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്‌തശേഷം ഒരു ക്യാപ്‌ച നൽകാൻ ആവശ്യപ്പെടും
  • തുടർന്ന്, 'വാലിഡേറ്റ് ക്യാപ്ച'യിൽ ക്ലിക്ക് ചെയ്യുക, ഇവിടെ നിങ്ങൾക്ക് ഒരു OTP ലഭിക്കും.
  • ഈ OTP ഫീൽഡിൽ നൽകി 'ലോഗിൻ' ബട്ടണിൽ ടാപ്പ് ചെയ്യുക
Advertisment
 Sanchar Saathi
എക്സ്‌പ്രസ് ചിത്രം

സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയാൽ എന്തു ചെയ്യാം?

നിങ്ങളുടെ പേരിൽ സജീവമായ എല്ലാ മൊബൈൽ നമ്പറുകളും നിങ്ങൾക്ക് വെബ്‌പേജിൽ കാണാൻ കഴിയും. സംശയാസ്പദമായി തോന്നുന്ന ഒരു നമ്പർ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഇടതുവശത്തുള്ള ടിക്ക് ബോക്‌സിൽ ക്ലിക്കുചെയ്‌ത് നമ്പർ റിപ്പോർട്ടുചെയ്യാം, 'Not My Number' ഓപ്‌ഷൻ തിരഞ്ഞെടുത്ത് ചുവടെയുള്ള 'റിപ്പോർട്ട്' ബട്ടണിൽ ക്ലിക്കുചെയ്യാം.

ഇങ്ങനെ ചെയ്യുന്നത്, നമ്പർ നിങ്ങളുടേതല്ലെ എന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ അറിയിക്കുന്നു. ഇത് നമ്പറിനുള്ള സേവനങ്ങൾ സർക്കാർ നിർത്തുന്നതിലേക്ക് നയിക്കാം.

Cyber Attack Telecom

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: