ഓണർ വ്യു 20 ഇന്ത്യൻ വിപണിയിലെത്തുന്നു. ഓണർ വ്യു 20ന്റെ മുൻകൂർ ബുക്കിങ് ആരംഭിച്ചു. മുൻകൂർ ബുക്കിങ്ങിനായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഇത് കൂടാതെ ആമസോണിൽ ജനുവരി 15 മുതൽ ഓണർ വ്യു 20യുടെ ബുക്കിങ് ആരംഭിക്കും.

ജനുവരി 29ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് ഓണർ വ്യു 20 വിപണിയിൽ അവതരിപ്പിക്കുക. ഡിസ്‌പ്ളെയിൽ പഞ്ച്ഹോളോടെ ഇന്ത്യൻ വിപണിയിൽ എത്തുന്ന ആദ്യത്തെ സ്‌മാർട്ഫോണാണ് ഓണർ വ്യൂ 20.

മുൻകൂർ ബുക്കിങ് നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും സമ്മാനമായി ഓണർ സ്പോർട്ട് ബിടി ഇയർഫോൺ ലഭിക്കും. ഇതിനായി ഓണർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കാണുന്ന പ്രീ-ബുക്കിങ് ടാബിൽ ക്ലിക്ക് ചെയ്‌താൽ മതി. മുൻ കൂർ ബുക്കിങ്ങിന് 1000 രൂപയാണ് നൽകേണ്ടത്. പണം അടച്ച് കഴിയുമ്പോൾ ലഭിക്കുന്ന കൂപ്പൺ പിന്നീട് ഫോൺ വാങ്ങുമ്പോൾ ഉപയോഗിക്കാവുന്നതാണ്. ആമസോണിൽ നിന്നും മുൻകൂർ ബുക്കിങ് നടത്തുന്നവർക്കും ഓണർ സ്പോർട്ട് ബിടി ഇയർഫോൺ ലഭിക്കും.

ചൈനീസ് വിപണിയിൽ നേരത്തെ തന്നെ ഓണർ വ്യൂ 20 എത്തിയിരുന്നു. 6ജിബി റാം/128ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 2,999 യുവാൻ (ഏകദേശം 30,000 രൂപ), 8ജിബി/128ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 3,499 യുവാൻ (35,000 രുപ), 8ജിബി/256 ജിബി ഇന്റേണൽ സ്റ്റോറേജ് മോസ്‌ചിനോ എഡീഷന് 3,999 യുവാൻ (ഏകദേശം 40,000 രൂപ) ആയിരുന്നു വില.

ഓണർ വ്യു 20ന് 6.4 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെ, ഹൈസിലിക്കോൺ കിരിൻ 980 പ്രൊസസ്സർ എന്നിവയാണ് ഓണർ വ്യു20യുടെ പ്രത്യേകത. 6ജിബി/8ജിബി, 128ജിബി/256ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനിലാണ് ഓണർ വ്യു20 എത്തുന്നത്. ആൻഡ്രോയിഡ് 9.0 പൈയും, മാജിക്ക് യുഐ 2.0 സ്‌കിൻ ഓൺ ടോപ്പ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന് കരുത്തേകുന്നത്. 4,000 എംഎഎച്ച് നോൺ -റിമൂവെബിൾ ബാറ്ററിയാണ് ഓണർ വ്യു 20യിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook