scorecardresearch

ആപ്പിളിന് ഭീഷണി ഉയര്‍ത്തി ഹോണര്‍ എത്തുന്നു

തങ്ങളുടെ ബ്രാൻഡഡ് ലാപ്ടോപ്പുകള്‍ ഈ വര്‍ഷത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആണ് കമ്പനിയുടെ തീരുമാനം

തങ്ങളുടെ ബ്രാൻഡഡ് ലാപ്ടോപ്പുകള്‍ ഈ വര്‍ഷത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആണ് കമ്പനിയുടെ തീരുമാനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ആപ്പിളിന് ഭീഷണി ഉയര്‍ത്തി ഹോണര്‍ എത്തുന്നു

ന്യൂഡല്‍ഹി: കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്തി വിപണി സാധ്യത വര്‍ധിപ്പിക്കാന്‍ ഹോണര്‍ തങ്ങളുടെ ലാപ്പ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പുറത്തിറങ്ങുന്ന ദിവസം ഏതെന്ന് കൃത്യമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണികളെ പിടിച്ചുലയ്ക്കാന്‍ ഹോണര്‍ എത്തിച്ചേരുമെന്നാണ് ഹുവാവേയുടെ ഇന്ത്യന്‍-കൺസ്യൂമർ ബിസിനസ് ഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്റായ പി.സഞ്ജീവ് അറിയിച്ചത്.

Advertisment

"ഞങ്ങളുടെ ലാപ്ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ്", ചൊവ്വാഴ്ച് നടന്ന ഹോണര്‍ 7എ യുടെയും 7സി യുടെയും ഔദ്യോഗിക ലോഞ്ചിനിടയില്‍ അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പങ്കു വെച്ചു. നിലവില്‍ ഹോണറിന്‍റെ സ്മാര്‍ട്ട്ഫോണുകളും, ഫിറ്റ്നസ് ബാൻഡുകളും മാത്രമാണ് ഇന്ത്യന്‍ വിപണികളില്‍ ലഭ്യമായിട്ടുള്ളത്.

കഴിഞ്ഞ മാസമാണ് തങ്ങളുടെ ആദ്യ ബ്രാൻഡഡ് ലാപ്ടോപ് ഹോണര്‍ പുറത്തിറക്കുന്നത്. ദി മാജിക്ബുക്ക്‌ എന്ന് പേരിട്ടിരിക്കുന്ന ലാപ്ടോപ്പിന്‍റെ ലോഞ്ച് ചൈനയില്‍ വെച്ചായിരുന്നു. മുഴുവന്‍ അലുമിനിയം ഡിസൈന്‍ ഉള്ള ലാപ്പില്‍ ഇന്റലിന്റെ 8 ജെനരെഷന്‍ സിപിയുവും, എൻവിഡിയയുടെ എംഎക്സ് 150 ജിപിയുകളുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്രാന്‍ഡ് ആയ ആപ്പിളിന്‍റെ മാക്ബുക്ക്‌ എയറിനെക്കാള്‍ കുറച്ച് വില മാത്രമാണ് ഹോണറിന്‍റെ ഈ ലാപ്പിന് കുറവ്. കോര്‍ ഐ5 പ്രോസസ്സറുള്ള മാജിക്ബുക്കിനു ഏകദേശം 53,389 രൂപയും, കോര്‍ ഐ 7 പ്രോസസ്സറുല്ല മോഡലിന് ഏകദശം 60,865 രൂപയോളവുമാണ് കമ്പനി വില.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയാണ് ഹോണര്‍. അപ്പിള്‍ പോലെത്തന്നെ ഹുവാവേയും സ്മാര്‍ട്ട് ഫോണുകള്‍,ടാബ്ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, ലാപ്ടോപ്പുകൾ എന്നിവ തന്നെയാണ് വിപണിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആദ്യ ലാപ്ടോപ് ആയ മേറ്റ്ബുക്ക് എക്സ് പുറത്തിറക്കിയത്. അതിനെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം പുറത്തിറക്കിയ മേറ്റ്ബുക്ക് എക്സ് പ്രൊയുടെ വില 81,618 മുതല്‍ 1,02,022 വരെയായിരുന്നു .

Advertisment

ഇന്ത്യന്‍ വിപണികളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന മറ്റൊരു കമ്പനിയായ ഷവോമിയും സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമേ എല്‍ഈഡി ടിവി, ലാപ്ടോപ് എന്നിവ വില്ക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ചൈനയില്‍ മാത്രമാണ് സ്മാര്‍ട്ട് ഫോണുകള്‍ ഒഴികെയുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ കമ്പനി വില്‍ക്കുന്നത്. ഷവോമിയും ഇന്ത്യയിലേക്ക്‌ അവരുടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനെ ക്കുറിച്ച് സൂചനകള്‍ പുറത്ത് വിട്ടിരുന്നു. അങ്ങനെ ആണെങ്കില്‍, ഇന്ത്യ വിപണിയില്‍ കടുത്തയൊരു മത്സരമായിരിക്കും നടക്കാന്‍ പോകുന്നത്.

നിലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ലാപ്ടോപ് കമ്പനികള്‍ എച്ച്.പി,ഡെല്‍,ലെനോവോ,ഏസര്‍ എന്നിവയാണ്. മറ്റുള്ള രാജ്യങ്ങളില്‍ ലാപ്ടോപ്പുകളുടെ വില്‍പ്പന കുറഞ്ഞപ്പോള്‍ ഇന്തയില്‍ മാത്രമാണ് ഇത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നത്. 2018ന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ ലാപ്ടോപ് വിപണിയില്‍ 8.2 ശതമാനം വര്‍ധന ഉണ്ടായതായാണ് ഐഡിസിയുടെ റിപ്പോര്‍ട്ടുകള്‍.

എന്തായാലും തങ്ങളുടെ ബ്രാന്‍ഡ്‌ ലാപ്ടോപ്പുകള്‍ ഹോണര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ആപ്പിളിന്‍റെ വിപണിയെയായിരിക്കും.

Laptop Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: