ഒക്ടോബര്‍ അഞ്ചിന് ഹുവായിയുടെ തന്നെ ബ്രാന്‍ഡായ ഓണര്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഓണര്‍ 9നും മറ്റ് സ്മാര്‍ട്ട്ഫോണുകളും ഇന്ത്യയില്‍ അവതരിപ്പിക്കുന്നതായി കമ്പനി ഔദ്യോഗിക പേജിലൂടെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയതില്‍ നിന്നും വളരെയധികം വ്യത്യസ്ഥമാര്‍ന്നൊരു സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും പുറത്തിറക്കുക എന്ന് കമ്പനി തന്നെ സൂചന നല്‍കുന്നു.

ഒന്നിന് താഴെ രണ്ട് ക്യാമറകളായിരിക്കും ഫോണിനുണ്ടാകുക. അതേസമയം ഓണര്‍ 9 ഒറ്റ വരിയില്‍ ഇരുക്യാമറകളുളള മോഡലാണ്. ഓണര്‍ 8 പ്രോയും ഇത്തരത്തിലുളളതാണ്. ഓണര്‍ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണുകളുടെ ഔദ്യോഗിക പങ്കാളികളായിരിക്കും തങ്ങളെന്ന് ഫ്ലിപ്കാര്‍ട്ടും അറിയിച്ചിട്ടുണ്ട്. ഇരുഭാഗത്തും ഡബിള്‍ ക്യാമറയുളളതായിരിക്കും പുതിയ സ്മാര്‍ട്ട്ഫോണെന്നും ഫ്ലിപ്കാര്‍ട്ട് വ്യക്തമാക്കി. ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നോവാ 2ഐയും കമ്പനി പുറത്തിറക്കിയേക്കുമെന്നും വിവരമുണ്ട്. ചൈനയില്‍ അവതരിപ്പിച്ച ഈ ഫോണിന് ഏകദേശം 24,000ത്തോളം രൂപയാണ് വില. 5.9 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 64 ജിബി സ്റ്റോറേജ്, 4ജിബി റാം എന്നിവ ഫോണിന്റെ പ്രത്യേകതയാണ്. 13 എംപി പിന്‍ക്യാമറയും 2 എംപി മുന്‍ക്യാമറയുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ