Honor 8X India Price: ഹോണർ 8 എക്സ് ഇന്ത്യൻ വിപണിയിലെത്തി. 4ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയും 6 ജിബി റാം, 64 ജിബി സ്റ്റേറേജ് വേരിയന്റിന് 16,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയുമാണ് വില. ചുവപ്പ്, നീല എന്നീ നിറങ്ങിളിൽ ഫോൺ ലഭ്യമാണ്. ഒക്ടോബർ 24 ന് ആമസോൺ വഴി മാത്രമായിരിക്കും ഫോണിന്റെ വിൽപന.

6.5 ഇഞ്ച് ഫുൾ എച്ച്ഡി+19:5:9 ആസ്പെക്റ്റ് റേഷ്യോ നോച്ച് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. ഡ്യുവൽ ക്യാമറയാണ് ഫോണിനുളളത്. ഹാർഡ്‌വെയർ ഭാഗം നോക്കിയാൽ 4 ജിബി റാമോടു കൂടിയ ഹുവായ്‌യുടെ ലേറ്റസ്റ്റ് എച്ച്ഐസിലിക്കോൺ കിരിൺ 710 പ്രോസസ്സറാണ് ഫോണിന് കരുത്തേകുന്നത്.

20 മെഗാപിക്സൽ പ്രൈമറി സെൻസറും, 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമുള്ള ക്യാമറയാണ് ഹോണർ 8എക്സിന്. എഐ മോഡുള്ള ക്യാമറയാണ്. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയ്ക്ക് ബോക്കെ മോഡും ഉണ്ട്. ആൻഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റവും, 3750എംഎഎച്ച് ബാറ്ററിയുമാണ് ഹോണർ 8എക്സിന് കരുത്തേകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook