ഓണർ 20 സീരീസിലെ ഫോണുകൾ ഓണർ പുറത്തിറക്കി. ഓണർ 20 പ്രോ, ഓണർ 20, ഓണർ 20 ഐ എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. ഓണർ പാഡ് 5 മോഡലും കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. എല്ലാ മോഡലുകളും ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും വാങ്ങാൻ കഴിയുക.

ഓണർ 20 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 39,999 രൂപയാണ് ഓണർ 20 യുടെ 6ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 32,999 രൂപയും ഓണർ 20 ഐ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 14,999 രൂപയുമാണ്. ഓണർ പാഡ് 5 ന്റെ രണ്ടു മോഡലുകളാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയത്. 8 ഇഞ്ചിന്റെ 3ജിബി/32 ജിബി മോഡലിന്റെ വില 15,499 രൂപയും 4 ജിബി/64 ജിബി മോഡലിന്റെ വില 17,499 രൂപയുമാണ്. 10.1 ഇഞ്ചിന്റെ 3ജിബി/32 ജിബി മോഡലിന് 16,999 രൂപയും 4ജിബി/64 ജിബി മോഡലിന് 18,999 രൂപയുമാണ് വില.

Read Also: ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്: വൺപ്ലസ് 6T, ഐഫോൺ XR അടക്കമുളളവയ്ക്ക് വിലക്കിഴിവ്

ഓണർ 20 പ്രോ, ഓണർ 20 എന്നിവ കഴിഞ്ഞ മാസം ലണ്ടനിലാണ് ആദ്യമായി പുറത്തിറക്കിയത്. ഓണർ 20 ഐ ചൈനയിലാണ് പുറത്തിറക്കിയത്.

ഓണർ 20 പ്രോ സ്‌പെസിഫിക്കേഷൻസ്

ഓണർ 20 പ്രോയുടേത് 6.26 ഇഞ്ച് എൽസിഡി സ്ക്രീനാണ്. കിരിൻ 980 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബിയാണ് റാം. 256 ജിബിവരെ നീട്ടാം. പുറകിൽ നാലു ക്യാമറകളാണ് ഫോണിനുളളത്. പ്രൈമറി ക്യാമറ 48 മെഗാപിക്സലിന്റേതാണ് (അപേർച്ചർ f/1.4), 16 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ആണ് മറ്റു മൂന്നു ക്യാമറകളും. സെൽഫി ക്യാമറ 32 മെഗാപിക്സലാണ് (അപേർച്ചർ f/2.0). ഫോണിന്റെ വശത്തായി ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. ആൻഡ്രോയിഡ് 9.0 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ ഒഎസാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 4000 എംഎഎച്ച് ആണ് ബാറ്ററി.

ഓണർ 20 സ്‌പെസിഫിക്കേഷൻസ്

ഓണർ 20 പ്രോയുടെ അതേ വലിപ്പവും സ്ക്രീനും പ്രൊസസറുമാണ് ഓണർ 20 യിലുളളത്. ചെറിയ വ്യത്യാസങ്ങളേ ഫോണുകൾ തമ്മിലുളളൂ. ഓണർ 20 യുടെ മുൻക്യാമറ പ്രോയിലേതുപോലെയാണ്. പക്ഷേ ബാറ്ററി 3,750 മില്ലി ആംപിയർ ആണ്. ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 6 ജിബിയാണ് റാം. 128 ജിബിയാണ് ഇന്റേണൽ മെമ്മറി. 48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ + 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറകളാണ് ഫോണിലുളളത്.

ഓണർ 20ഐ

ഓണർ 20ഐയുടേത് 6.21 ഇഞ്ച് ഡിസ്‌പ്ലേയാണ്. പുറകിൽ ട്രിപ്പിൾ ക്യാമറയാണ്. 25 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ആണ് ക്യാമറ. കിരിൻ 710 പ്രൊസസസർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook