Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ഓണർ 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി: വില, സ്പെസിഫിക്കേഷൻസ് എന്നിവയറിയാം

സ്കൈ ബ്ലൂ, സഫയർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഓണർ 10 ലൈറ്റ് എത്തുന്നത്.

ഹുവാവേ കമ്പനിയുടെ ഉപ- ബ്രാൻഡായ ഓണറിന്റെ പുതിയ മോഡലായ ഓണർ 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി. രണ്ടു സ്റ്റോറേജ് ഓപ്ഷനിലാണ് ഓണർ ലൈറ്റ് എത്തുന്നത്. 4 ജിബി റാം/ 64ജിബി സ്റ്റോറേജ്, 6ജിബി/128ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകളിലാണ് ഓണർ ലൈറ്റ് എത്തുന്നത്. 13,999 രൂപയും, 17,999 രൂപയുമാണ് ഇരു മോഡലുകൾക്കും യഥാക്രമം. ജനുവരി 20 മുതൽ ഫ്ലിപ്കാർട്ട് എക്സ്ക്ലൂസീവായി വിൽപ്പന ആരംഭിക്കും. സ്കൈ ബ്ലൂ, സഫയർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഓണർ 10 ലൈറ്റ് എത്തുന്നത്.

ഗ്ലാസും മെറ്റൽ ബോഡിയും ചേർന്നതാണ് ഓണർ 10 ലൈറ്റ്. 6.21 ഇഞ്ച് ഫുൾവ്യൂ ഫുൾ എച്ച്ഡി ഡിസ്‌പ്ലെ, കിരിൻ 710 പ്രൊസസ്സർ, എന്നിവയോടെ എത്തുന്ന മിഡ് റേഞ്ച് സ്‌മാർട്ഫോണാണ് ഓണർ 10 ലൈറ്റ്. 4ജിബി/64ജിബി, 6ജിബി/128ജിബി സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് ഓണർ 10 ലൈറ്റ് എത്തുന്നത്. കൂടാതെ മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കാവുന്നതുമാണ്. റിയർ മൗണ്ട് ഫിംഗർപ്രിന്റ് സെൻസറും ഓണർ 10 ലൈറ്റിനുണ്ട്.

മികച്ച ക്യാമറയും ഓണർ 10 ലൈറ്റിനുണ്ട്. 13 എംപി പ്രൈമറി സെൻസർ 2എംപി സെക്കന്ഡറി സെൻസർ എന്നിങ്ങിനെ ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്ടർഡ്രോപ്പ് നോച്ച് ഡിസൈനിൽ എത്തുന്ന ഫോണിന് 24എംപി എഫ്/2.0 സെൽഫി ക്യാമറയുമുണ്ട്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Honor 10 lite with kirin 710 waterdrop style notch launched in india price specifications

Next Story
ഓണർ വ്യു 20 ഇന്ത്യൻ വിപണിയിലേക്ക്; മുൻകൂർ ബുക്കിങ് നടത്തുന്നവർക്ക് ബ്ലൂടുത്ത് ഹെഡ്ഫോൺ സൗജന്യംHonor View 20, Honor View 20 Booking, Honor View 20 Pre Booking, Honor View 20 Price, Honor View 20 Price in India, Honor View 20 Launch Date, Honor View 20 Booking Offer, Honor View 20 Launch Date in India, honor v20, honor v20 pre booking, honor v20 booking, honor v20 price in india, honor v20 india,ഓണർ വ്യു20, ആമസോൺ, honor v20 specifications, പ്രീ ബുക്കിങ്, ലോഞ്ച്, സ്മാർട്ട്ഫോൺ, മൊബൈൽ ഫോൺ, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express