ഓണർ 10 ലൈറ്റ് 32 ജിബി സ്റ്റോറേജ് മോഡൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുളള ഫോണിന്റെ ഇന്ത്യയിലെ വില 11,999 രൂപയാണ്. ഇന്ത്യയിൽ ഈ വർഷം ആദ്യമാണ് ഫോണിന്റെ രണ്ടു വേരിയന്റുകൾ പുറത്തിറക്കിയത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 13,999 രൂപയും 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 17,999 രൂപയുമാണ് വില.

ഓണർ 10 ലൈറ്റ് സ്കൈ ബ്ലൂ, സാപ്പിയർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ലഭിക്കുക. എന്നാൽ 32ജിബി സ്റ്റോറേജ് മോഡൽ രണ്ടു നിറങ്ങളിലാണ് ലഭിക്കുക. ഫ്ലിപ്കാർട്ട് വഴിയാണ് ഫോൺ വാങ്ങാനാവുക. മറ്റു സ്പെസിഫിക്കേഷൻസെല്ലാം ഓണർ 10 ലൈറ്റിന്റേതാണ്.

Read: ഓണർ 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി: വില, സ്പെസിഫിക്കേഷൻസ് എന്നിവയറിയാം

ഓണർ 10 ലൈറ്റ് ഗ്ലാസ് ആൻഡ് മെറ്റൽ ബോഡി ഡിസൈനിലാണ് എത്തിയത്. 6.21 ഇഞ്ച് ഫുൾവ്യൂ എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ്. കിറിൻ 710 പ്രൊസസറാണ് ഫോണിന്റേത്. സ്റ്റോറേജ് കൂട്ടാനായി ഫോണിൽ മൈകോഎസ്ഡി കാർഡ് സ്ലോട്ട് ഇല്ല. പുറകിൽ 13 എംപിയുടെയും 2 എംപിയുടെയും ഇരട്ട ക്യാമറയാണ് ഫോണിനുളളത്. മുൻ ക്യാമറ 24 എംപിയുടേതാണ്. റിയർ മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസറാണ് ഓണർ 10 ലൈറ്റിന്റെ മറ്റൊരു സവിശേഷത. 3,400 എംഎഎച്ച് ആണ് ബാറ്ററി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook