Nokia 2.2: പുതിയ ബജറ്റ് സ്മാർട്ഫോണായ നോക്കിയ 2.2 ഇന്ത്യയിൽ പുറത്തിറക്കി. 2 ജിബി റാം/16 ജിബി സ്റ്റോറേജ്, 3ജിബി റാം/32 ജിബി സ്റ്റോറേജ് എന്നീ രണ്ടു വേരിയന്റുകളിലാണ് ഫോൺ പുറത്തിറങ്ങിയത്. 6,999 രൂപ, 7,999 രൂപ എന്നിങ്ങനെയാണ് വില. ഈ വിലയിൽ വളരെ കുറച്ചു നാളുകൾക്കുമാത്രമേ ഫോൺ വാങ്ങാനാവൂ. ജൂൺ 30 നുശേഷം ഫോണിന്റെ വില ഉയരും.
ഫോൺ വാങ്ങാൻ താൽപര്യപ്പെടുന്നവർക്ക് ബുക്ക് ചെയ്യാവുന്നതാണ്. ജൂൺ 11 നാണ് ഫോണിന്റെ ആദ്യ വിൽപന. നോക്കിയ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫ്ലിപ്കാർട്ട്, രാജ്യത്താകമാനമുളള ടോപ് മൊബൈൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും നോക്കിയ 2.2 ഫോൺ വാങ്ങാനാവും.
Read Also: നോക്കിയ 6.1 പ്ലസ്, നോക്കിയ 2.1, നോക്കിയ 1 ഫോണുകളുടെ വില കുറഞ്ഞു
നോക്കിയ 2.2 ഒരു ബജറ്റ് ഫോണാണ്. സാധാരണക്കാരായ ഉപയോക്താക്കൾക്ക് പ്രയോജനകരമാകും വിധമാണ് ഫോൺ പുറത്തിറക്കിയിട്ടുളളത്. നിറപ്പകിട്ടാർന്ന കവർ ഡിസൈനും ഗൂഗിൾ അസിസ്റ്റന്റും അടങ്ങുന്ന ആൻഡ്രോയിഡ് വൺ സ്മാർട്ഫോണാണിത്. ആൻഡ്രോയിഡ് വൺ ബ്രാൻഡഡ് ഫോണായ നോക്കിയ 2.2 മൂന്ന് വര്‍ഷത്തോളം സോഫറ്റ്‌വെയര്‍ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ ലഭ്യമാകുമെന്ന് ഉറപ്പു നൽകുന്നുണ്ട്.
നോക്കിയ 2.2 വിന്റേത് 5.7 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടർഡ്രോപ് സ്റ്റൈൽ സ്ക്രീനാണ്. മീഡിയടെക് ഹീലിയോ എ22 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ഫെയ്സ് അൺലോക്ക് ഫീച്ചറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 13 മെഗപിക്സലാണ് പ്രൈമറി ക്യാമറ. മുന്നിൽ സെൽപിക്കായി 5 മെഗാപിക്സൽ ക്യാമറയുമുണ്ട്. 3,000 എംഎഎച്ച് ആണ് ബാറ്ററി.
നോക്കിയയുടെ ഏറ്റവും പുതിയ ക്യാമറ ഫോൺ ആയ നോക്കിയ 9 പ്യുവർവ്യൂ അധികം വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം. 5 പിൻ ക്യാമറകളാണ് ഫോണിന്റെ പ്രത്യേകത. പ്യൂവര്‍വ്യൂ സീരിസില്‍ ആദ്യമായി ഇറക്കുന്ന ഫോണാണ് ഇത്.