ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആളുകളെ ഫോളോ ചെയ്യുന്ന രീതി വ്യത്യസ്തമാണ്. രണ്ടുപേരും ചേർന്നുള്ള ഒരു സൗഹൃദബന്ധമാണ് ഫെയ്സ്ബുക്കിലുള്ളതെങ്കിൽ ഇൻസ്റ്റാഗ്രാമിൽ നമുക്ക് ഒരാളെ ഫോളോ ചെയ്താലും അയാൾക്ക് തിരിച്ച് നമ്മളെ ഫോളോ ചെയ്യാതിരിക്കാൻ സാധിക്കും. എന്നാൽ അൺഫോളോ ചെയ്തു പോകുന്നവരെ കണ്ടെത്താനുള്ള വഴി ഇൻസ്റ്റാഗ്രാമിൽ ഇല്ല. അതുകൊണ്ടുതന്നെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ കുറവുണ്ടാകുമ്പോൾ ആരാണ് അൺഫോളോ ചെയ്തു പോയതെന്ന് അറിയാനാകില്ല. അങ്ങനൊരു അവസരത്തിൽ നിങ്ങൾ പെട്ടുപോയിട്ടുണ്ടെങ്കിൽ നിങ്ങളെ സഹായിക്കാനായി കുറച്ച് വഴികൾ ഇതാ.
ഇത്തരത്തിലുള്ള അൺഫോളോവേഴ്സിനെ തനിയെ ഇരുന്ന് കണ്ടെത്തുകയെന്നത് തലവേദന നിറഞ്ഞ ജോലിയാണ്. ഏറ്റവു൦ എളുപ്പത്തിൽ ഇവരെ കണ്ടെത്താനായി ഏതെങ്കിലും തേർഡ് പാർട്ടി ആപ്പുകളുടെ സേവനം ഉപയോഗിക്കാ൦. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഇങ്ങനെയുള്ള അനേകം അപ്പുകളുണ്ടെങ്കിലും എളുപ്പത്തിൽ ഉപയോഗിക്കാനും മികച്ച ഇന്റർഫേസുമടങ്ങിയ ഫോളോമീറ്ററാണ് കൂട്ടത്തിൽ നല്ലത്.
ഫോളോ മീറ്ററുപയോഗിച്ച് അൺഫോളോവേഴ്സിനെ എങ്ങനെ കണ്ടെത്താം
ആദ്യം തന്നെ നിങ്ങളുടെ ഐഒഎസ് അല്ലെങ്കിൽ ആൻഡ്രോയിഡ് ഉപകരണത്തിലേക്ക് ഫോളോ മീറ്റർ ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം ‘ലോഗിൻ’ ബട്ടൺ അമർത്തി നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് കയറുക.
അവിടുന്ന് ആപ്പിന്റെ മെയിൻ പേജിലേക്ക് കടക്കും. അവിടെ നിങ്ങളുടെ ഫോളോവേഴ്സിനെ നിയന്ത്രിക്കാനുള്ള പല ഓപ്ഷനുകൾ കാണാം. സാധാരണയായി അൺഫോളോവേഴ്സ് ഓപ്ഷൻ ഉപയോഗിച്ചുതന്നെ അൺഫോളോവേഴ്സിനെ കണ്ടെത്താൻ കഴിയും. എന്നാൽ നിങ്ങൾ ഒരു തുടക്കകാരനായത് കൊണ്ട്തന്നെ ‘നോട്ട് ഫോളോവിങ് ബാക്ക്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ നിന്ന് അൺഫോളോവേഴ്സിനെ കണ്ടെത്താം.
എന്നാൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാം വിവരങ്ങൾ ഒരു തേർഡ് പാർട്ടി ആപ്പിന് കൈമാറുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ മാനുവലായി തന്നെ നിങ്ങൾക്ക് ഇത് ചെയ്യാം.
നിങ്ങളുടെ ഫോളോവേഴ്സിന്റെ ലിസ്റ്റ് പരിശോധിക്കാം
- ഇൻസ്റ്റഗ്രാം തുറന്ന ശേഷം സ്‌ക്രീനിന്റെ താഴെ വലതു ഭാഗത്തെ നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ അമർത്തി നിങ്ങളുടെ പ്രൊഫൈലിലേക്ക് കടക്കാം.
- മുകളിൽ ഫോളോവേഴ്സ് എന്ന ഓപ്ഷൻ കാണാം. അതിൽ അമർത്തുമ്പോൾ നിങ്ങളെ ഫോളോ ചെയ്യുന്ന ആളുകളുടെ പ്രൊഫൈലുകൾ കാണാം.
- നിങ്ങളെ അൺഫോളോ ചെയ്തേക്കാം എന്ന് നിങ്ങൾക്ക് തോന്നുന്ന ആളുടെ പേര് അവിടുള്ള സെർച്ച് ബാറിൽ തിരയുക. അങ്ങനെ അവരുടെ പ്രൊഫൈൽ വരുന്നില്ലെങ്കിൽ അവർ നിങ്ങളെ അൺഫോളോ ചെയ്തിട്ടുണ്ട്.
- അഥവാ നിങ്ങൾക്ക് അവരുടെ പേര് അറിയില്ലയെങ്കിൽ ഫോളോവേഴ്സിന്റെ ലിസ്റ്റ് പരിശോധിച്ച് നിങ്ങൾക്ക് അവരെ കണ്ടെത്താൻ സാധിക്കും.
മറ്റൊരാളുടെ ഫോളോവേഴ്സിന്റെ ലിസ്റ്റ് നോക്കാം
- അണ്‍ഫോളോ ചെയ്തുവെന്ന് നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടെങ്കിൽ സ്‌ക്രീനിന്റെ താഴെ ഇടത് ഭാഗത്തുള്ള സെർച്ച് ഐക്കൺ അമർത്തി അവരെ കണ്ടെത്താം.
- അതിൽ അവരുടെ പേര് ടൈപ്പ് ചെയ്യുക
- അവരുടെ പ്രൊഫൈലിലേക്ക് പോയി ഫോളോവിങ് ലിസ്റ്റ് പരിശോധിക്കുക
- അതിൽ നിങ്ങളുടെ പ്രൊഫൈൽ കാണിക്കുന്നുണ്ടെങ്കിൽ അവർ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ട്. ഇല്ലെങ്കിൽ അവർ നിങ്ങളെ അൺഫോളോ ചെയ്തു അല്ലെങ്കിൽ ഇതുവരെ ഫോളോ ചെയ്തിട്ടേയില്ല.