scorecardresearch

സുരക്ഷിതമല്ലാത്ത ആന്‍ഡ്രോയിഡ് ടിവി ബോക്‌സുകള്‍; മുന്നറിയിപ്പുമായി ഗൂഗിള്‍

ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്ന നിരവധി മുന്‍നിര ആന്‍ഡ്രോയിഡ് ടിവി സെറ്റ്-ടോപ്പ് ബോക്സുകളും ഡോങ്കിളുകളും മാല്‍വെയര്‍ മുന്‍കൂട്ടി ലോഡുചെയ്തതായി സുരക്ഷാ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തി.

ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്ന നിരവധി മുന്‍നിര ആന്‍ഡ്രോയിഡ് ടിവി സെറ്റ്-ടോപ്പ് ബോക്സുകളും ഡോങ്കിളുകളും മാല്‍വെയര്‍ മുന്‍കൂട്ടി ലോഡുചെയ്തതായി സുരക്ഷാ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തി.

author-image
Tech Desk
New Update
Google-TV

Google-TV

നൂഡല്‍ഹി: ആന്‍ഡ്രോയിഡ് ടിവി ബോക്‌സുകള്‍ വളരെയധികം ജനപ്രിയമായിട്ട് കഴിഞ്ഞ കുറച്ച്് വര്‍ഷങ്ങളായി. എന്നിരുന്നാലും, ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്ന നിരവധി മുന്‍നിര ആന്‍ഡ്രോയിഡ് ടിവി സെറ്റ്-ടോപ്പ് ബോക്സുകളും ഡോങ്കിളുകളും മാല്‍വെയര്‍ മുന്‍കൂട്ടി ലോഡുചെയ്തതായി സുരക്ഷാ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തി.

Advertisment

ഈ ഡിവൈസുകളില്‍ ഭൂരിഭാഗവും ആന്‍ഡ്രോയിഡ് ടിവി ഒഎസ്-പവര്‍ ബോക്സുകളായി വിപണനം ചെയ്യപ്പെടുന്നവയാണ്, എന്നാല്‍ ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രോജക്റ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, ചിലത് ഗൂഗിള്‍ ലൈസന്‍സില്ലാത്ത ഗൂഗിള്‍ ആപ്പുകളും പ്ലേ സ്റ്റോറുമായി വരുന്നു. എന്നാല്‍ ഒരു സെറ്റ്-ടോപ്പ് ബോക്സോ ഡോങ്കിളോ ആന്‍ഡ്രോയിഡ് ടിവിയ്ക്കൊപ്പം വരുന്നതുകൊണ്ട് അത് ഗൂഗിള്‍ സാക്ഷ്യപ്പെടുത്തിയതാണെന്ന് അര്‍ത്ഥമാക്കുന്നില്ല. നിങ്ങളുടെ ഡിവൈസ് ആഡ്രോയിഡ് ടിവി ഒഎസ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണോ, പ്ലെ പ്രൊട്ടക്ട് സര്‍ട്ടിഫൈഡ് ആണോ എന്ന് പരിശോധിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗൂഗിള്‍ ഉപയോക്താക്കള്‍ക്കായി പങ്കിട്ടു.

നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ടിവി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നിര്‍മ്മാതാവ് ആന്‍ഡ്രോയിഡ് ടിവി വെബ്സൈറ്റില്‍ 'ഗ്ലോബല്‍ പാര്‍ട്ണേഴ്സ്' വിഭാഗത്തിന് കീഴില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കുക. ചില കാരണങ്ങളാല്‍ ഉപകരണം ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍, ഗൂഗിള്‍ പ്രൊട്ടക്ട് സ്റ്റാറ്റസ് പരിശോധിക്കാന്‍ ശ്രമിക്കുക.

Advertisment

ആന്‍ഡ്രോയിഡ് ടിവിയില്‍ ഗൂഗിള്‍ പ്രൊട്ടക്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

ആന്‍ഡ്രോയിഡ് ടിവിയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുറന്ന് സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. സെറ്റിങ്‌സിലേക്ക് പോകുക, എബോട്ട് എന്നതില്‍ ടാപ്പ് ചെയ്യുക, നിങ്ങള്‍ക്ക് ഗൂഗിള്‍ പ്രൊട്ടക്ട് സെര്‍ട്ടിഫിക്കേഷന്‍ എന്ന് പേരുള്ള ഒരു ഓപ്ഷന്‍ കാണാം. ആന്‍ഡ്രോയിഡ് ടിവി ഗൂഗിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് ഇവിടെ കാണാം. സര്‍ട്ടിഫിക്കേഷന്‍ ഇല്ലെങ്കില്‍, ആന്‍ഡ്രോയിഡ് കോംപാറ്റിബിലിറ്റി ടെസ്റ്റ് ഫലങ്ങളുടെ റെക്കോര്‍ഡ് ഗൂഗിളിന് ഇല്ലെന്നും ഉപകരണം സുരക്ഷിതമായിരിക്കണമെന്നില്ല, ആന്‍ഡ്രായിഡ് സിസ്റ്റമോ ആപ്പ് അപ്ഡേറ്റുകളോ ലഭിച്ചേക്കില്ല എന്നാണ് ഇതിനര്‍ത്ഥം.

Android Technology Tv Show

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: