ജിമെയിലിന് പുത്തന്‍ ലുക്ക് സമ്മാനിച്ചിരിക്കുകയാണ് ഗൂഗിള്‍. ഇതിലൂടെ ഗൂഗിളിന്റെ സേവനങ്ങളായ ഗൂഗിള്‍ മീറ്റ്, ചാറ്റ്, ജി മെയില്‍ എന്നിവ ഒരു കുടക്കീഴിനുള്ളിലായിരിക്കുകയാണ്. ചില ഉപയോക്താക്കള്‍ക്ക് പുതിയ ലൂക്ക് ഓട്ടോമാറ്റിക്കായി തന്നെ ലഭ്യമായിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് അങ്ങനെയല്ല. സെറ്റിങ്സില്‍ പോയി പുതിയ രൂപം തിരഞ്ഞെടുക്കേണ്ടതുണ്ട്.
പുതിയ ജിമെയില്‍ യുഐ ഈ വര്‍ഷം ഫെബ്രുവരി ആദ്യം മുതല്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തി തുടങ്ങിയിരുന്നു. എന്നാല്‍ അന്നുണ്ടായിരുന്നു 1.5 ബില്യണ്‍ ഉപയോക്താക്കളില്‍ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് ലഭ്യമായത്.
പുതിയ രൂപത്തിലേക്ക് എങ്ങനെ മാറാം
ജിമെയില്‍ തുറന്നതിന് ശേഷം മുകളിലായുള്ള സെറ്റിങ്സ് (Settings) എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. അതില്‍ ട്രൈ ഔട്ട് ദി ന്യു ജിമെയില്‍ വ്യു (Try out the new Gmail view) എന്നതില്‍ ക്ലിക്ക് ചെയ്യുക. ജിമെയില്‍ റിഫ്രഷ് ചെയ്താല്‍ മാത്രമെ പുതിയ രൂപം ലഭ്യമാവുകയുള്ളു. അതിനുള്ള അനുവാദം നല്‍കുക. റിഫ്രഷ് ആയിക്കഴിഞ്ഞാല്‍ ജിമെയിലിന്റെ പുതിയ പതിപ്പായിരിക്കും ലഭിക്കുക.

പഴയ രൂപത്തിലേക്ക് എങ്ങനെ തിരിച്ചുപോകാം
പുതിയ രൂപ ഇഷ്ടമായില്ലെങ്കില്‍ പഴയതിലേക്ക് തന്നെ തിരിച്ചു പോകാനുള്ള അവസരവും ജിമെയില്‍ ഒരുക്കിയിട്ടുണ്ട്. അതിനായി സെറ്റിങ്സ് തിരഞ്ഞെടുക്കുക. ഗൊ ബാക്ക് ടു ദി ഒറിജിനല്‍ ജിമെയില്‍ വ്യു (Go back to the original Gmail view) എന്നതില്‍ ക്ലിക്ക് ചെയ്യുക. ജിമെയില്‍ ഒന്നു കൂടി റീലോഡ് ചെയ്താല്‍ പഴയ രൂപത്തില്‍ ലഭിക്കും.
Also Read: ഹാങ്ഔട്ട്സിനോട് ‘ബൈ’ പറയാൻ ഗൂഗിൾ; ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്