/indian-express-malayalam/media/media_files/CMj5mpEvBq7MJn5YAyHW.jpg)
ദിവസവും എത്ര വെബ് സൈറ്റുകളിലാണ് നമ്മൾ കയറിയിറങ്ങുന്നത് (ഫയൽ ഫോട്ടോ/പിക്സബേ)
ഇന്റർനെറ്റിലൂടെ എന്തും വിരൽത്തുമ്പിൽ ലഭിക്കുന്ന ഒരു കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. ജോലി, വിദ്യാഭ്യാസം, വിനോദം എന്തുമായാലും ഇന്റർനെറ്റിൽ പരിഹാരമുണ്ട്. പഴയകാലത്തെ അപേക്ഷിച്ച് സ്മാർട്ട് ഫോണുകളുടെ കടന്നു വരവ് ഇന്റർനെറ്റ് ഉപയോഗത്തിലും വൻവർദ്ധനവാണ് ഉണ്ടാക്കിയത്. അതോടൊപ്പം ഉയർന്നു വരുന്ന മറ്റൊരു വെല്ലുവിളിയാണ് സുരക്ഷ. ദിവസവും എത്ര സൈറ്റുകളിലാണ് നമ്മൾ കയറിയിറങ്ങുന്നതെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അവയെല്ലാം സുരക്ഷിതമാണോ?
വെബ്‌സൈറ്റുകൾ വിശ്വസനീയമാണോ എന്ന്​ എങ്ങനെ പരിശോധിക്കാം?
1. ഡൊമെയ്ൻ പരിശോധിക്കുക
ഒരു വെബ്സൈറ്റ് ആക്സിസ് ചെയ്യാൻ ഉപയോഗിക്കുന്ന വിലാസമാണ് ഡൊമെയ്ൻ നെയിം. ".com, .org, .gov, .edu" തുടങ്ങിയവയാണ് പൊതുവായ ചില ഡൊമെയ്ൻ നെയിമുകൾ. ഇതിനു പകരമായി പരിചയമില്ലാത്ത ഡൊമെയ്ൻ നെയിം ഒഴിവാക്കുക അല്ലെങ്കിൽ പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക.
2. ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ സെക്യുർ (HTTPS) പരിശോധിക്കുക
യൂആർഎൽ-ൽ വെബ്സൈറ്റുകൾ "എച്ച്റ്റിറ്റിപിഎസ്" ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. 'എസ്' ഒരു സുരക്ഷിത കണക്ഷനെ സൂചിപ്പിക്കുന്നു.
3. റീഡയറക്‌ടുകൾ പരിശോധിക്കുക
ഒരു വെബ്‌സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, അത് മറ്റൊരു ഡൊമെയ്‌നിലേക്ക് റീഡയറക്‌ട് ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുക.
4. വെബ്സൈറ്റിന്റെ വിവരങ്ങൾ പരിശോധിക്കുക
നിയമവിരുദ്ധ വെബ്‌സൈറ്റുകൾ സാധാരണയായി അവരുടെ കോൺടാക്റ്റ് വിവരങ്ങൾ മറയ്ക്കുന്നു, അതേസമയം നിയമാനുസൃത വെബ്‌സൈറ്റുകൾ ഇത് മറയ്ക്കുന്നില്ല. ഒരു വിശ്വസനീയമായ വെബ്‌സൈറ്റിൽ വിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടുന്നു.
5.​ ക്രെഡിബിലിറ്റി ചെക്കിങ്ങ് വെബ്സൈറ്റുകൾ
ഓൺലൈനിൽ ലഭ്യമായ ക്രെഡിബിലിറ്റി ചെക്കിങ്ങ് വെബ്സൈറ്റുകൾ ഉപയോഗിച്ച് സംശയമുള്ള സൈറ്റുകൾ പരിശോധിക്കുക.
Check out More Technology News Here
- നിങ്ങളുടെ ഫോണിലെ 'ഗൂഗിൾ ക്രോം' ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.