ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ഒറ്റനികുതി സമ്പ്രദായമായ ചരക്കുസേവന നികുതിക്ക് കീഴില്‍ വന്നത് ടെക് ലോകത്തും ചലനങ്ങളുണ്ടാക്കി. ജിഎസ്ടി നിലവില്‍ വന്നതോടെ ആപ്പിളിന്റെ ഫോണുകളും കംപ്യൂട്ടറുകളും വാച്ചുകളും ഇന്ത്യയില്‍ വില വെട്ടിക്കുറച്ചു. ഐഫോണ്‍ 7, സെവന്‍ പ്ലസ്, ഐ ഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6 എസ്, ഐഫോണ്‍ എസ്ഇ എന്നീ മോഡലുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്.

60,000 രൂപയ്ക്ക് വില്‍പനയ്ക്ക് എത്തിയ 32 ജിബി മെമ്മറി കപ്പാസിറ്റിയുളള ഐഫോണ്‍ 7 ഇതോടെ 56,200 രൂപയ്ക്കാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 128 ജിബിയുടെ ഐഫോണ്‍7 65,200 രൂപയ്ക്കും 256 ജിബിയുടേത് 74,400 രൂപയ്ക്കുമാണ് ലഭ്യമാകുക. മുമ്പ് 70,000വും 80,000 രുപയുമായിരുന്നു ഇരു മോഡലുകളുടേയും വില. 32 ജിബിയുളള സെവന്‍ പ്ലസിന് 67,300 രൂപയാണ് വില.

ഐഫോണ്‍ 6എസ് പ്ലസ് (32ജിബി) 3,900 രൂപ വിലക്കുറവില്‍ 56,100 രൂപയ്ക്ക് ലഭിക്കും. 128 ജിബി മോഡലിന് 65,000 രൂപയാണ് വില. ഐഫോണ്‍ 6എസിന് (32ജിബി) 46,900 രൂപയാണ് പുതിയ വില. 128 ജിബി മോഡലിന് 55,900 രൂപയാണ്.

ഐഫോണ്‍ എസ്ഇ (32ജിബി) 26,000 രൂപയും 128 ജിബി മോഡലിന് 35,000 രൂപയുമാണ് വില. ആപ്പിളിന്റെ 10.5 ഇഞ്ച് ഐപാഡ് പ്രോ, 12.9 ഇഞ്ച് ഐപാഡ് പ്രോ, ഐപാഡ് മിനി 4 എന്നിവയ്ക്കും വില കുറച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ