scorecardresearch

2017ന്‍റെ ആദ്യപകുതിയില്‍ വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ ഫെയ്സ്ബുക്കിനെ സമീപിച്ചത് 9,853 തവണ

ഇതേ കാലയളവില്‍ കോപ്പിറൈറ്റ് സംബന്ധിച്ച 224,464 പരാതികള്‍ ലഭിച്ചപ്പോള്‍. ട്രേഡ്മാര്‍ക്ക് സംബന്ധമായ 41,854 പരാതികളും വ്യാജ പ്രൊഫൈലുകള്‍ സംബന്ധിച്ച 14,279 പരാതികളും ഫെയ്സ്ബുക്കിന് ലഭിച്ചു.

ഇതേ കാലയളവില്‍ കോപ്പിറൈറ്റ് സംബന്ധിച്ച 224,464 പരാതികള്‍ ലഭിച്ചപ്പോള്‍. ട്രേഡ്മാര്‍ക്ക് സംബന്ധമായ 41,854 പരാതികളും വ്യാജ പ്രൊഫൈലുകള്‍ സംബന്ധിച്ച 14,279 പരാതികളും ഫെയ്സ്ബുക്കിന് ലഭിച്ചു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Facebook, Pakistan

ന്യൂഡല്‍ഹി: 2017ന്‍റെ ആദ്യപകുതിയില്‍ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ഫെയ്സ്ബുക്കിനെ സമീപിച്ചത് 9,853 തവണ. 56 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ്‌ ആദ്യ പകുതിയില്‍ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഫെയ്സ്ബുക്ക് റിപ്പോര്‍ട്ടാണ് ഈ വിവരം വെളിപ്പെടുത്തുന്നത്.

Advertisment

ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനകത്ത് പ്രവര്‍ത്തിക്കുന്ന നിയമ നിർവ്വഹണ ഏജൻസി, ഇന്ത്യ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമുകൾ എന്നിവര്‍ നല്‍കിയ നിയമപരമായ ഉത്തരവുകളോടുള്ള പ്രതികരണമായി 1,228 ഉള്ളടക്കങ്ങള്‍ ഫെയ്സ്ബുക്ക് നിഷേധിച്ചു. 'മതത്തിന്റെ അപകീർത്തിയേയും വിദ്വേഷ ഭാഷണത്തോടും ബന്ധപ്പെട്ട നില്‍ക്കുന്ന പ്രാദേശിക നിയമങ്ങൾ ലംഘിക്കുന്നു' എന്നതിനാലാണ് ഭൂരിഭാഗം ഉള്ളടക്കവും വിലക്കിയത് എന്ന്‍ ഫെയ്സ്ബുക്ക് വിശദീകരിക്കുന്നു.

13,752 പ്രോഫൈലുകളെ കുറിച്ച് വിവരം നല്‍കുവാനും സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. ഇതില്‍ 54 ശതമാനം കേസുകളിലും ഫെയ്സ്ബുക്ക് എന്തെങ്കിലും വിവരങ്ങള്‍ കൈമാറി എന്നും പറയുന്നു. 2017 ജാനുവരി മുതല്‍ ജൂണ്‍ വരെയുള്ളതാണീ കണക്ക്.

ഈ കാലയളവില്‍ ഇന്ത്യയില്‍ ഫെയ്സ്ബുക്ക് സേവനം താഴെപോയത് 21 തവണയാണ്.  ഇതേ കാലയളവില്‍ കോപ്പിറൈറ്റ് സംബന്ധിച്ച 224,464  പരാതികള്‍ ലഭിച്ചപ്പോള്‍ ട്രേഡ്മാര്‍ക്ക് സംബന്ധമായ 41,854 പരാതികളും വ്യാജ പ്രൊഫൈലുകള്‍ സംബന്ധിച്ച 14,279 പരാതികളും ഫെയ്സ്ബുക്കിന് ലഭിച്ചു.

Data Ib Ministry Facebook

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: