ലൈൻ ന്യൂസ് സൈറ്റുകളിലെ വ്യാജന്മാരെ തുരത്താൻ ഗൂഗിൾ തയ്യാറെടുക്കുന്നു. ഓൺലൈനിലൂടെ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചു നിരവധി ആരോപണങ്ങളും വിമർശനങ്ങളും അടിക്കടി ഉയർന്ന സാഹചര്യത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് എന്ന് ഗൂഗിൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

വ്യാജ സൈറ്റുകൾ നിയന്ത്രിക്കുന്നവരെയും, സൈറ്റുകളുടെ യഥാർത്ഥ ഉടമസ്ഥത മറച്ചുവയ്ക്കുന്നവരുടെയും സൈറ്റുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് ഗൂഗിൾ പറഞ്ഞു. സൈറ്റുകളുടെ ഉദ്ദേശ ശുദ്ധി പ്രദർശിപ്പിക്കാത്ത സൈറ്റുകളും, രാജ്യം, ദേശം എന്നിവ വ്യക്തമല്ലാത്ത സൈറ്റുകളും ഒഴിവാക്കപ്പെടും.

“സൈറ്റുകൾ വ്യാജമായി പ്രതിനിധീകരിക്കപ്പെടരുത്, നിങ്ങളുടെ ഉദ്ദേശം മറച്ചുവയ്ക്കരുത്; ഗൂഗിൾ ന്യൂസ് പട്ടികയിൽ ഉൾപ്പെടുന്ന ഒരു സൈറ്റും വ്യാജ ഉടമസ്ഥരെ പ്രതിനിധീകരിക്കുന്നതോ, വ്യാജ മേൽവിലാസങ്ങൾ ഉള്ളതോ, വായനക്കാരെ വഴിതെറ്റിക്കുന്നതോ, വ്യാജ പൗരത്വം പ്രദർശിപ്പിക്കുന്നതോ, മറ്റൊരു രാജ്യത്തിലെ പൗരമാരെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാൻ ഉദ്ദേശിച്ചതോ ആയിരിക്കരുത്,”
ഗൂഗിൾ പറഞ്ഞു.

സത്യസന്ധമായ വാർത്ത റിപ്പോർട്ടിങ്, വ്യക്തമായ വിവരം നൽകൽ എന്നിവയാണ് ഗൂഗിൾ ന്യൂസ് പട്ടികയിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡം. വാർത്തകൾ പ്രസിദ്ധീകരിക്കപ്പെടുന്ന ഇൻറ്റർനെറ്റ്‌ ലോകത്തിൽ അതിനെ ഔദ്യോഗികമാക്കുന്ന എല്ലാ വിവരണങ്ങളും ആവശ്യമാണ്. യഥാർത്ഥ വാർത്തകളിൽ നിന്ന് മാറി സംഗ്രഹിച്ച വാർത്തകളോ, അല്ലെങ്കിൽ പ്രത്യേക സംവിധാനം വഴി ഗൂഗിളിന്റെ പരിശോധന സംവിധാനത്തെ മറി കടക്കുന്നവയോ ആയാലും അവയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകി. വാർത്താ സൈറ്റുകളുടെ ഉടമസ്ഥർ ശരിയായ മേൽവിലാസം അടക്കം ഉടമസ്ഥരെ സംബന്ധിച്ച എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഗൂഗിൾ വ്യക്തമാക്കി.

പുതുതായി തുടങ്ങിയ പല സൈറ്റുകളിലും അതിന് പിന്നിലുളളവർ ആരാണ് എന്ന്  “എബൗട്ട് അസ്” എന്നിടത്ത് വ്യക്തമാക്കാറില്ല. ഇത്തരം സൈറ്റുകൾ നിക്ഷിപ്ത താൽപര്യം പ്രചരിപ്പിക്കാനുളള സംവിധാനമായാണ് ഉപയോഗിക്കപ്പെടുന്നത്. വാർത്തകൾക്കപ്പുറം വിദ്വേഷവും വ്യാജപ്രചാരണവും ഇത് വഴി നടത്തുന്നുണ്ടെന്നും പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്  ഗൂഗിൾ തങ്ങളുടെ പുതിയ നീക്കവുമായി രംഗത്ത് വരുന്നത്.

മാത്രമല്ല വാർത്താ സൈറ്റുകളിൽ ഉള്ളടക്കത്തേക്കാളധികം പരസ്യങ്ങളോ പണം വാങ്ങിയുള്ള പ്രചാരണ വിഷയങ്ങളോ ഉണ്ടാകാൻ പാടില്ലെന്നും ഗൂഗിൾ പറഞ്ഞു. ഗൂഗിളിന്റെ മാർഗനിർദേശങ്ങളിൽ ഉൾപ്പെടാത്ത, ദോഷകരമായ പ്രചാരണങ്ങൾ നടത്തുന്ന സൈറ്റുകളും ഒഴിവാക്കപ്പെടും, ഗൂഗിൾ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ