scorecardresearch

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സ്‌റ്റോറേജ് എങ്ങനെ വര്‍ധിപ്പിക്കാം

പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത് ചെറുകിട സംരഭകരെ ലക്ഷ്യമിട്ടാണ്.

പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത് ചെറുകിട സംരഭകരെ ലക്ഷ്യമിട്ടാണ്.

author-image
Tech Desk
New Update
google,workspace,features,gmail,tech

ന്യൂഡല്‍ഹി: വര്‍ക്ക്സ്പേസ് ഇന്‍ഡിവിജ്വല്‍ ഉപഭോക്താക്കള്‍ക്കായി സ്റ്റോറേജ് 15 ജിബിയില്‍ നിന്ന് 1 ടിബിയായി ഗൂഗിള്‍ ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത് ചെറുകിട സംരഭകരെ ലക്ഷ്യമിട്ടാണ്. നിരവധി രാജ്യങ്ങളില്‍ പ്രയോജനം ചെയ്യുന്നതിനായി ഗൂഗിള്‍ വര്‍ക്ക്സ്പെയ്സ് ഇന്‍ഡിവിജ്വല്‍ ലഭ്യത വിപുലീകരിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയില്‍ പ്ലാന്‍ ഇപ്പോഴും ലഭ്യമല്ല. ഇത് ഉയര്‍ന്ന സ്റ്റോറേജ് ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാണ്. ഉയര്‍ന്ന സ്റ്റോറേജ് ലഭ്യമാക്കുന്ന മറ്റ് പ്ലാനുകള്‍ ഗൂഗിള്‍ ഇപ്പോഴും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അവ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കാം.

ഗൂഗിള്‍ വണ്‍

Advertisment

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ സൗജന്യ 15ജിബി സ്‌റ്റോറേജ് ഉപയോഗിച്ചോ? നിങ്ങള്‍ ഒരു വ്യക്തിയാണെങ്കില്‍, വിപുലീകരിച്ച സ്റ്റോറേജ് പരിധിയല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍, നിങ്ങള്‍ക്ക് ഗൂഗിളിന്റെ ക്ലൗഡില്‍ കൂടുതല്‍ ശേഖരിക്കാനാകും, ഗൂഗിള്‍ വണ്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഒപ്ഷനാണ്. അടിസ്ഥാന പ്ലാന്‍ പ്രതിമാസം 130 രൂപയില്‍ ആരംഭിക്കുകയും നിങ്ങള്‍ക്ക് 100 ജിബി സ്റ്റോറേജ് നല്‍കയും ചെയ്യുന്നു. എന്നാല്‍ അത് മാത്രമല്ല. അതിനുപുറമെ, അഞ്ച് കുടുംബാംഗങ്ങളുമായി ആ അധിക ക്ലൗഡ് സ്‌റ്റോറേജ് പങ്കിടാം. സാങ്കേതിക പിന്തുണയ്ക്കായി ഗൂഗിള്‍ വിദഗ്ധരെ ബന്ധപ്പെടാം. ഗൂഗിള്‍ ഫോട്ടോകളിലെ അധിക എഡിറ്റിംഗ് ഫീച്ചറുകള്‍, ചില അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ എന്നിവയും നിങ്ങള്‍ക്ക് ലഭിക്കും.

നിങ്ങള്‍ ചെയ്യേണ്ടത് ഔദ്യോഗിക ഗൂഗിള്‍ വണ്‍ വെബ്സൈറ്റിലേക്ക് പോയി ഒപ്ഷനുകള്‍ തിരഞ്ഞെടുക്കുക. അവയിലൊന്നില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സബ്സ്‌ക്രിപ്ഷനായി പണമടയ്ക്കാനുള്ള ഒരു ഡയലോഗ് ബോക്സ് ലഭിക്കും. നിര്‍ഭാഗ്യവശാല്‍, യുപിഐ ഓപ്ഷനുകള്‍ ഇപ്പോള്‍ ലഭ്യമല്ല, അതിനാല്‍ നിങ്ങള്‍ ബാങ്ക് കാര്‍ഡുകളോ പേടിഎം വാലറ്റോ ഉപയോഗിക്കേണ്ടിവരും. പേയ്മെന്റ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ജിമെയില്‍, ഡ്രൈവ്, ഡോക്സ് എന്നിവ പോലുള്ള നിങ്ങളുടെ എല്ലാ ഗൂഗിള്‍ ആപ്പുകളിലും സ്‌റ്റോറേജ് വര്‍ധിക്കും. അല്ലെങ്കില്‍ നിങ്ങളുടെ സ്റ്റോറേജ് പ്ലാന്‍ മാനേജ് ചെയ്യാനും ഫോണ്‍ ബാക്കപ്പ് ചെയ്യാനും ഗൂഗിള്‍ വണ്‍ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സബ്സ്‌ക്രൈബ് ചെയ്യാം.

ഗൂഗിള്‍ വര്‍ക്ക് സ്‌പേയ്‌സ്

ഗൂഗിള്‍ വണ്‍ അടിസ്ഥാനകാര്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നു, എന്നാല്‍ നിങ്ങള്‍ ഒരു ബിസിനസ് നടത്തുന്ന പ്രൊഫഷണലാണെങ്കില്‍, ഗൂഗിള്‍ വര്‍ക്ക് സ്‌പേയ്‌സ് ഉം അതിന്റെ എല്ലാ അധിക ആനുകൂല്യങ്ങളും നല്ല ഒപ്ഷനായിരിക്കാം. ഈ സേവനം പ്രധാനമായും 14 ഗൂഗിള്‍ ആപ്പുകളുടെ ഒരു പാക്കേജാണ്, ബിസിനസ്സ് ഏകോകിപ്പിക്കാനും അവരുടെ ജീവനക്കാര്‍ക്ക് മികച്ച ആശയവിനിമയ ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യാനും ഇത് സബ്സ്‌ക്രൈബ് ചെയ്യാം. 300 ഉപയോക്താക്കള്‍ക്ക് വരെ ഓരോ ഉപയോക്താവിനും 30ജിബി സ്റ്റോറേജ് അനുവദിക്കുന്ന എന്‍ട്രി ലെവല്‍ പ്ലാനിനൊപ്പം ഇത് അധിക സ്‌റ്റോറേജും ലഭ്യമാക്കുന്നു. അത് കൂടാതെ, നിങ്ങള്‍ക്ക് ഒരു ഇഷ്ടാനുസൃത ബിസിനസ്സ് ഡൊമെയ്ന്‍ ഇമെയില്‍, വിപുലീകരിച്ച 100 പേരെ പങ്കെടുപ്പിക്കാന്‍ സാധിക്കുന്ന വീഡിയോ മീറ്റിംഗ്, സുരക്ഷ, മാനേജ്മെന്റ് നിയന്ത്രണങ്ങളിലേക്കുള്ള പ്രവേശനം എന്നിവയും ലഭിക്കും.

Advertisment
Google Technology India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: