/indian-express-malayalam/media/media_files/uploads/2021/06/google.jpg)
ലണ്ടന്‍: പിരിച്ചുവിടലുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് നൂറുകണക്കിന് ഗൂഗിള്‍ ജീവനക്കാര്‍ കമ്പനിയുടെ ലണ്ടന്‍ ഓഫീസുകളില്‍ വാക്കൗട്ട് നടത്തി. ജനുവരിയില്‍, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ലോകമെമ്പാടുമുള്ള 12,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തിന് തുല്യമാണിത്.
അമേരിക്കയിലെ കോര്‍പ്പറേറ്റ് മേഖലയില്‍ പ്രത്യേകിച്ച് ടെക് മേഖലയില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ തരംഗത്തിനിടയിലാണ് ഈ നീക്കം. ഈ വര്‍ഷം ആരംഭം മുതല്‍ കമ്പനികള്‍ ഇതുവരെ 290,000-ത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടതായി ട്രാക്കിംഗ് സൈറ്റായ ലേഓഫ്‌സ് പറയുന്നു.
ഗൂഗിളിന്റെ നൂറുകണക്കിന് യുകെ ജീവനക്കാരെ തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ കണക്കാക്കുന്ന ട്രേഡ് യൂണിയന്‍ യൂണിറ്റ്, ജീവനക്കാര്‍ മുന്നോട്ട് വച്ച ആശങ്കകള്‍ കമ്പനി അവഗണിച്ചതായി പറയുന്നു.
ഗൂഗിള്‍ തൊഴിലാളികളുടെ പൂര്‍ണ്ണമായ യൂണിയന്‍ പ്രാതിനിധ്യം അനുവദിക്കുകയും കണ്‍സള്‍ട്ടേഷന്‍ പ്രക്രിയയില്‍ ശരിയായി ഇടപെടുകയും ജീവനക്കാരോട് അര്‍ഹിക്കുന്ന ബഹുമാനത്തോടും അന്തസ്സോടും കൂടി പെരുമാറുകയും ചെയ്യുന്നതുവരെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുണൈറ്റ് റീജിയണല്‍ ഓഫീസര്‍ മാറ്റ് വേലി പറഞ്ഞു.
പ്രാദേശിക തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായി യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഗൂഗിളിന്റെ സീനിയര്‍ മാനേജ്മെന്റ് റിഡന്‍ഡന്‍സി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം, സ്വിറ്റ്സര്‍ലന്‍ഡില്‍ കമ്പനിയുടെ സൂറിച്ചിലെ ഓഫീസിലെ തൊഴിലാളികള്‍ സമാനമായി ജീവനക്കാര്‍ വാക്കൗട്ട് നടത്തി, ജോലി വെട്ടിക്കുറയ്ക്കാനുള്ള തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഗൂഗിള്‍ നിരസിച്ചതായി ജീവനക്കാരുടെ പ്രതിനിധികള്‍ അവകാശപ്പെട്ടു.
''ജനുവരി 20 ന് ഞങ്ങള്‍ പറഞ്ഞതുപോലെ, ആഗോളതലത്തില്‍ ഏകദേശം 12,000 പോസ്റ്റുകള്‍ കുറയ്ക്കാനുള്ള പ്രയാസകരമായ തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്. ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഇത് വളരെ വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങള്‍ക്കറിയാം,'' ഗൂഗിള്‍ വക്താവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.