/indian-express-malayalam/media/media_files/uploads/2023/04/Sundar-Pichai-og.jpg)
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യത്തിൽ ടെക് ഭീമൻമാർ തമ്മിലുള്ള മത്സരം കടുക്കുകയാണ്. എന്നാൽ ഈ എഐ റേസിൽ ഗൂഗിൾ ഒരുപടി മുന്നിലെത്താനായി തയാറെടുക്കുന്നു. കോൺവർസേഷണൽ എഐ ഗൂഗിൾ സെർച്ച് എഞ്ചിനെ സൂപ്പർചാർജ് ചെയ്യുമെന്ന് സിഇഒ സുന്ദർ പിച്ചൈ, ദി വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മെറ്റയും മൈക്രോസോഫ്റ്റും മറ്റ് നിരവധി ടെക് കമ്പനികളും എഐ സാങ്കേതികവിദ്യകൾ അവരുടെ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും സമന്വയിപ്പിക്കാൻ ശ്രമിക്കുന്ന സമയത്താണ് ഗൂഗിൾ സിഇഒയുടെ ഈ അഭിപ്രായങ്ങൾ വരുന്നതെന്നത് വളരെ പ്രധാനമാണ്.
“ആളുകൾക്ക് ഗൂഗിളിനോട് ചോദ്യങ്ങൾ ചോദിക്കാനും സെർച്ചിനായി എൽഎൽഎമ്മുകളുമായി എൻഗേജ് ചെയ്യാനും കഴിയുമോ ? തീർച്ചയായും സാധിക്കും,”പിച്ചൈയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതേ അഭിമുഖത്തിൽതന്നെ ചാറ്റ്ബോട്ടുകൾ സെർച്ച് എൻജിന് ഭീഷണി ഉയർത്തുന്നുവെന്ന റിപ്പോർട്ടുകളും പിച്ചൈ തള്ളിക്കളഞ്ഞു.
വലിയ ഭാഷാ മോഡലുകൾ (എൽഎൽഎം) വികസിപ്പിച്ചെടുക്കുന്നതിൽ അറിയപ്പെടുന്ന കമ്പനിയാണ് ആൽഫബെറ്റ്. അവർ മനുഷ്യർ നൽകുന്നത് പോലെയുള്ള ഉത്തരങ്ങൾ നൽകാനും സ്വാഭാവിക ഭാഷയിൽ പ്രോംപ്റ്റുകൾ പ്രോസസ്സ് ചെയ്യാനും പ്രതികരിക്കാനും പ്രാപ്തമാണ്. എന്നിരുന്നാലും, കമ്പനിയുടെ വരുമാനത്തിന്റെ പകുതിയിലധികം വരുന്ന സെർച്ചിൽ കമ്പനി സാങ്കേതികവിദ്യയെ സംയോജിപ്പിച്ചിട്ടില്ല.
മാർച്ചിൽ, ഗൂഗിൾ അതിന്റെ സെർച്ച് എഞ്ചിനുകളിലേക്ക് എഐ സംയോജിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച് അവ്യക്തമായ സൂചനകൾ നൽകിയിരുന്നു. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ ഗൂഗിൾ എതിരാളിയായ ബാർഡിന്റെ ലോഞ്ചോടെയാണ് പ്രഖ്യാപനം വന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, എഐ പവർഹൗസായ ഓപ്പൺ എഐയിലേക്ക് ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ച മൈക്രോസോഫ്റ്റ്, അതിന്റെ ബിംഗ് സെർച്ച് എഞ്ചിനിലേക്ക് ചാറ്റ്ജിപിടിയെ സംയോജിപ്പിച്ചു. ഇത് ഗൂഗിൾ സെർച്ചിനെ അപേക്ഷിച്ച്, മൈക്രോസോഫ്റ്റിന് മുൻതൂക്കം നൽകുന്നു. കാരണം ഗൂഗിൾ ഇപ്പോഴും പഴയ സെർച്ചിങ് രീതി തന്നെയാണ് തുടരുന്നത്.
ബിംഗിൽ മൈക്രോസോഫ്റ്റ് വിന്യസിച്ചത് മാത്രമല്ല ഗൂഗിളിന് തലവേദനയാകുന്നത്. നിക്ഷേപകരിൽനിന്നു ചെലവ് ചുരുക്കാനുള്ള സമർദ്ദവും ഗൂഗിൾ നേരിടുന്നു. കമ്പനിയുടെ ആറ് ശതമാനത്തോളം വരുന്ന 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ മത്സരത്തോട് മാത്രമല്ല, പണപ്പെരുപ്പത്തിനോടും മാന്ദ്യത്തോടും പോരാടുകയാണ്. പിച്ചൈയുടെ വാക്കുകൾ ഗൂഗിളിന് ആശ്വസമായി മാറിയിരിക്കുകയാണെങ്കിലും, എൽഎൽഎമ്മുകളെ സെർച്ച് എൻജിനിലേക്ക് സംയോജിപ്പിക്കുന്നത് ബിംഗ് പോലെയുള്ളവയിൽനിന്നു ഗൂഗിളിനെ എങ്ങനെ വ്യത്യസ്തനാക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.