ഈ ഇൻഫർമേഷൻ യുഗത്തിൽ, വ്യാജവാർത്തകളേക്കാളും ദോഷകരമായ ഒന്നില്ല. ഇന്ർനെറ്റിന്റെ വരവ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിവരങ്ങൾ ഉപയോഗിക്കാനും അവ പ്രചരിപ്പിക്കാനും വലിയ സൗകര്യമൊരുക്കിയിട്ടുണ്ട്. വിജ്ഞാനം പങ്കുവയ്ക്കൽ പ്രധാനമാണ്. എന്നാൽ വിദഗ്‌ധോപദേശം എന്ന നിലയിൽ ഓൺലൈനിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യും.
ഏപ്രിൽ 2 ഇന്ർനാഷനൽ ഫാക്ട് ചെക്കിങ് ദിനമാണ്. അതിനു മുന്നോടിയായി, ടെക് ഭീമൻ ഗൂഗിൾ അതിന്റെ പ്രൊഡക്റ്റുകളിലൂടെയും പ്രോഗ്രാമുകളിലൂടെയും പാട്ണർഷിപ്പിലൂടെയും ഇന്ത്യയിലെ തെറ്റായ വിവരങ്ങൾക്കെതിരെ പോരാടാനുള്ള ശ്രമത്തിലാണെന്ന് പ്രഖ്യാപിക്കയുണ്ടായി.
വിവരങ്ങൾ ശേഖരിക്കുകയും അത് എല്ലാവർക്കും ആക്സസ് ചെയ്യാവുന്ന രീതിയിൽ ഉപയോഗപ്രദവുമാക്കുകയുമാണ് തങ്ങളുടെ ദൗത്യമെന്ന് ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വ്യക്തമാക്കി. തങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ഉപയോക്താക്കൾ വലിയ ഉത്തരവാദിത്തമാണെന്ന് കമ്പനി അറിയിച്ചു. ഗൂഗിൾ പറയുന്നതനുസരിച്ച്, തെറ്റായ വിവരങ്ങളുടെ പ്രവണതകൾ 2023-ൽ ഇന്ത്യയിൽ എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഇത് പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടികാണിക്കുന്നു.
ലോകത്തുള്ള വിവരങ്ങൾ ശേഖരിക്കുകയും അത് എല്ലാവർക്കും ആക്സസ് ചെയ്യാവുന്ന രീതിയിൽ ഉപയോഗപ്രദവുമാക്കുകയുമാണ് ഗൂഗിളിന്റെ ദൗത്യം. എന്നാൽ ഇന്ർനെറ്റിൽ എത്തുമ്പോൾ അവിടെ എല്ലാ തരം വാർത്തകളും ഉൾപ്പെടുന്നു. അവയെല്ലാം വിശ്വസനീയമോ വിശ്വാസയോഗ്യമോ അല്ല. ഉപയോക്താക്കൾക്ക് അവരുടെ വിവിധ ആവശ്യങ്ങൾക്കുള്ള വിശ്വസനീയവും സഹായകരവുമായ വിവരങ്ങൾ നൽകുന്നതിന് ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്നതിനാൽ, ഞങ്ങൾക്ക് വലിയ ഉത്തരവാദിത്തം തോന്നുന്നു. ഓൺലൈനിലെ തെറ്റായ വിവരങ്ങൾ ആ ദൗത്യത്തിന് എതിരാണ്, ”ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.
ദിസ് റിസൾട്ട് ഫീച്ചർ
തെറ്റായ വിവരങ്ങളെ ചെറുക്കാനുള്ള ശ്രമത്തിൽ, ഗൂഗിൾ ദിസ് റിസൾട്ട് ഫീച്ചർ അവതരിപ്പിച്ചു. അത് വിവരങ്ങൾ വിലയിരുത്താനും അതിന്റെ ഉറവിടം മനസ്സിലാക്കാനും ഉപയോക്താക്കളെ അനുവദിക്കും. ഈ ഫീച്ചർ ആഗോളതലത്തിലും ഒമ്പത് ഇന്ത്യൻ ഭാഷകളിലും ലഭ്യമാണ്.
ഫീച്ചർ ഹിന്ദി, തമിഴ്, ബംഗാളി, മറാത്തി, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ, പഞ്ചാബി എന്നീ ഭാഷകളിലേക്കും വ്യാപിക്കുന്നു. ഫീച്ചർ ഉപയോഗിച്ച്, ഇവയിൽ ഏതെങ്കിലും ഭാഷയിൽ വിവരങ്ങൾക്കായി തിരയുന്നവർ തിരയൽ ഫലങ്ങളുടെ പേജിലെ മിക്ക ഫലങ്ങൾക്കും അടുത്തായി മൂന്ന് ഡോട്ടുകൾ കാണും. ഡോട്ടുകളിൽ ടാപ്പുചെയ്യുന്നത് ഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു പുതിയ ബോക്‌സ് തുറക്കും. പ്രധാനമായും അത് എവിടെ നിന്നാണ് വരുന്നതെന്നും അത് ഉപയോഗപ്രദമായ വിവരമായി ഗൂഗിൾ നിർണ്ണയിച്ചതെങ്ങനെയെന്നും അതിൽനിന്നു വ്യക്തമാകും.
ഗൂഗിൾ പറയുന്നതനുസരിച്ച്, ഈ ഫീച്ചർ ഉപയോക്താക്കൾക്ക് അവർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വെബ്‌സൈറ്റുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നു. കൂടാതെ ഏതൊക്കെ റിസൾട്ടുകൾ അവർക്ക് ഉപയോഗപ്രദമാകുമെന്ന് കണ്ടെത്താനും സഹായിക്കുന്നു. ഗൂഗിളിന്റെ സമാനമായ ഉപകരണങ്ങൾ തെറ്റായ വിവരങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്നും ഗൂഗിൾ പറഞ്ഞു.
ആധികാരിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ
സെർച്ചിലും യൂടൂബിലും ആധികാരിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾക്ക് മുൻഗണന നൽകുന്നതിനായി ഗൂഗിൾ പ്രവർത്തിക്കുന്നു. യൂടൂബിൽ വാർത്താ സംബന്ധിയായ വിഷയങ്ങൾ തികയുമ്പോൾ, ആധികാരിക ഉറവിടങ്ങളിൽനിന്നുള്ള വാർത്താ ഫലങ്ങൾ അവതരിപ്പിക്കും.
നിർണായക സംഭവവികാസങ്ങൾ വരുമ്പോൾ, ബ്രേക്കിംഗ് ന്യൂസ് വിഭാഗം നേരിട്ട് ഹോംപേജിൽ ദൃശ്യമാകും. മാത്രമല്ല, സെർച്ച് ഫലങ്ങളോടൊപ്പം ആരോഗ്യ വിവരങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിവര പാനലുകൾ, ചില ഇവന്റുകൾ, വിഷയങ്ങൾ എന്നിവ യൂടൂബ് വാഗ്ദാനം ചെയ്യും.
ഫാക്ട്ശാല
250-ലധികം പത്രപ്രവർത്തകരും വിദഗ്ധരും 15-ലധികം ഭാഷകളിൽ അനുയോജ്യമായ വർക്ക്‌ഷോപ്പുകൾ നടത്തുന്ന കോളാബ്രേറ്റിവ് മൾട്ടി-സ്റ്റേക്ക്ഹോൾഡർ മീഡിയ സാക്ഷരതാ ശൃംഖലയായ ഫാക്‌ട്‌ശാലയെയും പിന്തുണയ്ക്കുന്നുണ്ടെന്ന് ഗൂഗിൾ പറഞ്ഞു. തെറ്റായ വിവരങ്ങൾ ഫലപ്രദമായി കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കാനായി പരിശീലന മൊഡ്യൂളുകൾ വികസിപ്പിക്കുന്നതിന് ഗൂഗിൾ ഈ വിദഗ്ധരുമായി സഹകരിക്കുന്നു. മാധ്യമ സാക്ഷരതയെ പിന്തുണയ്‌ക്കുന്നതിനായി പുതിയ ഫോർമാറ്റുകൾ പരീക്ഷിക്കുന്നതിൽ മാധ്യമങ്ങളെയും കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളെയും സഹായിക്കുന്നതിന് ഫാക്റ്റ്‌ശാല ഒരു ഇൻകുബേറ്റർ പ്രോഗ്രാം ആരംഭിക്കും. 500 കോളേജുകളുമായി സഹകരിച്ച് യുവാക്കൾക്കും കന്നി വോട്ടർമാർക്കുമായി ക്യാപെയ്ൻ നടത്തും.
പത്രപ്രവർത്തനത്തെ പിന്തുണയ്ക്കുന്നു
ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിലൂടെ ഗുണമേന്മയുള്ള ജേണലിസത്തെ പിന്തുണയ്ക്കുന്നതിനായി റിസോഴ്സുകൾ സമർപ്പിക്കുകയാണെന്ന് ഗൂഗിൾ പറഞ്ഞു. ഗുണമേന്മയുള്ള റിപ്പോർട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പുതിയ സാഹചര്യവുമായി ഇത് സഹകരിക്കുന്നു. 2016 മുതൽ 60,000-ത്തിലധികം പത്രപ്രവർത്തകർക്കും മാധ്യമ വിദ്യാർത്ഥികൾക്കും ഇന്ത്യയിലെ ഓൺലൈൻ മിസ്ഇൻഫർമേഷൻ ഇല്ലാതാക്കാൻ ആവശ്യമായ വൈദഗ്ധ്യത്തെക്കുറിച്ച് പരിശീലനം നൽകിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.
ജിഎൻഐ ഇന്ത്യ ട്രെയിനിങ് നെറ്റ്‌വർക്ക് വഴിയാണ് ഗൂഗിൾ ഈ പരിശീലനം നൽകിയത്. 1200 വർക്ക് ഷോപ്പുകളിലായി 15 ഭാഷകളിലായിയാണ് പരിശീലനം നടത്തിയത്. 1450 ന്യൂസ്റൂമുകളും 1200 സർവകലാശാലകളും ഉൾപ്പെടുന്നു.
2022ൽ, ഗൂഗിൾ ജിഎൻഐ ഫാക്റ്റ് ചെക്ക് അക്കാദമി പുറത്തിറക്കി. കൂടാതെ, ഇപ്പോൾ പ്രധാന സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, ആകർഷകമായ കഥകൾ ശേഖരിക്കാൻ ജേണലിസ്റ്റുകളെ സഹായിക്കുന്നതിന് ഒരു ഡിജിറ്റൽ പരിശീലന പരമ്പരയായ ജിഎൻഐ പോൾ ചെക്ക് പുറത്തിറക്കുന്നു.
ആൾമാറാട്ടം നടത്തുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ തുടങ്ങി ഓൺലൈനിലെ മോശം പെരുമാറ്റം നിരോധിക്കുന്ന നിരവധി നയങ്ങൾ തങ്ങൾക്ക് ഉണ്ടെന്നും ഞങ്ങൾ ഈ നയങ്ങൾ സജീവമായി നടപ്പിലാക്കുകയും ചെയ്യുന്നതായി, ഗൂഗിൾ പറഞ്ഞു.