scorecardresearch
Latest News

ഹാങ്ഔട്ട്സിനോട് ‘ബൈ’ പറയാൻ ഗൂഗിൾ; ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്

ഈ വർഷാവസാനം ഹാങ്ഔട്ട്സ് പൂർണ്ണമായും ഒഴിവാക്കാൻ ഒരുങ്ങുകയാണ് കമ്പനി

Google, Hangouts

ഫെബ്രുവരിയിൽ, ഗൂഗിൾ വർക്ക്സ്പേസ് ഉപയോക്താക്കൾക്ക് ഹാങ്ഔട്ട്സ് ആപ്പിന് പകരം ഗൂഗിൾ പുതിയ ‘ഗൂഗിൾ ചാറ്റ്’ നൽകിയിരുന്നു. ഇപ്പോൾ നിലവിലെ എല്ലാ ഉപയോക്താക്കളെയും ഗൂഗിൾ ചാറ്റിലേക്ക് മാറ്റിക്കൊണ്ട് ഈ വർഷാവസാനം ഹാങ്ഔട്ട്സ് പൂർണ്ണമായും ഒഴിവാക്കാൻ ഒരുങ്ങുകയാണ് കമ്പനി.

2022 നവംബറിൽ ഹാങ്ഔട്ട്സ് നീക്കം ചെയ്യുമെന്നും ഡെസ്‌ക്‌ടോപ്പിലും മൊബൈലിലുമുള്ള എല്ലാ ഉപയോക്താക്കളോടും അതിന് മുമ്പ് ഗൂഗിൾ ചാറ്റിലേക്ക് മരം ആവശ്യപ്പെടുമെന്നും ഗൂഗിൾ പുതിയ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഹാങ്ഔട്ട്സ് പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ചാറ്റ് ഡേറ്റ ഗൂഗിൾ ചാറ്റിൽ തനിയെ ലഭ്യമാകും, കൂടാതെ അതിലേക്ക് മാറുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ഹാങ്ഔട്ട്സ് ഡാറ്റയും ഡൗൺലോഡ് ചെയ്യാനും കഴിയും.

“ഇന്ന് മുതൽ, മൊബൈലിൽ ഹാങ്ഔട്ട്സ് ഉപയോഗിക്കുന്ന ആളുകൾക്ക് ജിമെയിലിലേക്കോ ചാറ്റിലേക്കോ മാറാൻ ആവശ്യപ്പെടുന്ന ഒരു ഇൻ-ആപ്പ് മെസ്സേജ് കാണും. അതുപോലെ, ഗൂഗിൾ ക്രോമിൽ ഹാങ്ഔട്ട്സ് ഉപയോഗിക്കുന്ന ആളുകളോട് വെബിലെ ചാറ്റിലേക്ക് മാറാനോ ചാറ്റ് വെബ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ ഗൂഗിൾ ആവശ്യപ്പെടും. ജൂലൈയിൽ, ജിമെയിലിൽ ഹാങ്ഔട്ട്സ് ഉപയോഗിക്കുന്ന ആളുകളെ ജിമെയിലിലെ ചാറ്റിലേക്ക് മറ്റും, ”ഗൂഗിൾ പറഞ്ഞു.

ഹാങ്ഔട്ട്സ് നീക്കം ചെയ്യുന്നതിന് ഒരു മാസം മുൻപ് തന്നെ വെബ് ഉപയോക്താക്കൾക്ക് മാറാനുള്ള സന്ദേശം ലഭിച്ചു തുടങ്ങും. അത് പതിയെ ഗൂഗിൾ ചാറ്റിലേക്ക് മാറുകയും ചെയ്യും.

ഹാങ്ഔട്ട്സ് 2013 ലാണ് അവതരിപ്പിച്ചത്, ജിചാറ്റിന്റെ പിൻഗാമി ആയിട്ടായിരുന്നു പ്രഖ്യാപനം. ഒറിജിനൽ ജിചാറ്റ്, ചില ആളുകൾക്ക് അറിയാവുന്നത് പോലെ, ഗൂഗിൾ ടോക്, ഈ മാസം ആദ്യം ഷട്ട് ഡൗൺ ചെയ്തിരുന്നു, ഈ വർഷാവസാനം ഹാങ്ഔട്ട്സ് കൂടി ഒഴിവാക്കുന്നതോടെ ചാറ്റിങ്ങിനുള്ള ഏക ഗൂഗിൾ പ്ലാറ്റഫോമായി ഗൂഗിൾ ചാറ്റ് മാറും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Google to shut down hangouts later this year