ഗൂഗിൾ പ്ലസിന്റെ സേവനം ഏപ്രിൽ രണ്ടിന് അവസാനിക്കും. പുതിയൊരു സോഫ്റ്റ്‌വെയർ ബഗ് കണ്ടെത്തിയതോടെയാണ് ഗൂഗിൾ പ്ലസിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഗൂഗിൾ തീരുമാനിച്ചത്. ഇതുസംബന്ധിച്ച അറിയിപ്പ് കമ്പനി കഴിഞ്ഞ വർഷം പുറത്തുവിട്ടിരുന്നു. അതേസമയം, ഗൂഗിൾ പ്ലസിന്റെ സേവനം നിലയ്ക്കുന്ന തീയതി അറിയിച്ചിരുന്നില്ല.

ഗൂഗിളിന്റെ പുതിയ അറിയിപ്പ് പ്രകാരം ഗൂഗിൾ പ്ലസ് അക്കൗണ്ടും ഉപഭോക്താക്കൾ ക്രിയേറ്റ് ചെയ്ത ഗൂഗിൾ പ്ലസ് പേജുകളും ഏപ്രിൽ രണ്ടോടെ പിൻവലിക്കും. ഏപ്രിൽ രണ്ടിനു മുൻപ് തങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യാൻ ഗൂഗിൾ പ്ലസ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഗൂഗിൾ ഫോട്ടോസിലേക്ക് ബാക്ക് അപ്പ് ചെയ്ത ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യില്ലെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

മാർച്ച് ആദ്യം മുതൽ ഗൂഗിൾ പ്ലസ് കമ്മയൂണിറ്റി ഓണേഴ്സിനും മോഡറേറ്റേഴ്സിനും ഡാറ്റ ഡൗൺലോഡ് ചെയ്യാൻ കഴിയും. ഫെബ്രുവരി നാലു മുതൽ ഉപഭോക്താക്കൾക്ക് പുതിയ ഗൂഗിൾ പ്ലസ് പ്രൊഫൈലുകളോ പേജുകളോ ഗ്രൂപ്പുകളോ ക്രിയേറ്റ് ചെയ്യാനാവില്ല.

”ഗൂഗിൾ പ്ലസ് അക്കൗണ്ടുകൾ, ഗൂഗിൾ പ്ലസ് പേജുകൾ, ആൽബം ആർക്കീവ് എന്നിവയിൽനിന്നും ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യാൻ മാസങ്ങൾ വേണ്ടിവരും. അതുവരെ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ ഉള്ളടക്കങ്ങൾ ഉണ്ടാകും. അതായത് ഗൂഗിൾ പ്ലസ് അക്കൗണ്ട് ലോഗിൻ ചെയ്താൽ അവർക്ക് അക്കൗണ്ടിലെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങൾ കാണാനാകും,” ഗൂഗിൾ പറഞ്ഞു. 52.5 മില്യനോളം ഉപഭോക്താക്കളാണ് ഗൂഗിൾ പ്ലസിന് ഉണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook