scorecardresearch

'ആക്‌റ്റിവിറ്റി ട്രാക്കിങ്ങ്'; 5 മില്യൺ നഷ്ട പരിഹാരം; ഒത്തുതീർപ്പിനൊരുങ്ങി ഗൂഗിൾ

ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച കേസിൽ നഷ്ടപരിഹാരം നൽകി പരാതി ഒത്തുതീർപ്പാക്കാൻ ഒരുങ്ങി ഗൂഗിൾ

ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച കേസിൽ നഷ്ടപരിഹാരം നൽകി പരാതി ഒത്തുതീർപ്പാക്കാൻ ഒരുങ്ങി ഗൂഗിൾ

author-image
Tech Desk
New Update
Chrome new

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം

ദശലക്ഷക്കണക്കിന് യൂസർമാരുടെ ഇന്റർനെറ്റ് ഉപയോഗം ട്രാക്ക് ചെയ്തെന്ന കേസിൽ ഒത്തുതീർപ്പിനൊരുങ്ങി ഗൂഗിൾ. ഉപയോക്താക്കളുടെ സ്വകാര്യ ബ്രൗസിംഗ് വിവരങ്ങൾ രഹസ്യമായി ട്രാക്കു ചെയ്തെന്ന കേസിലാണ് ആൽഫബെറ്റ് ഉടമസ്ഥതയിലുള്ള ഗൂഗിൾ ഒത്തുതീർപ്പ് അംഗീകരിച്ചിരിക്കുന്നത്.

Advertisment

ഗൂഗിളിന്റെയും പരാതിക്കാരായ ഉപഭോക്താക്കളുടെയും അഭിഭാഷകർ പ്രാഥമിക ഒത്തുതീർപ്പിലെത്തിയതായി അറിയിച്ചതിനെത്തുടർന്ന്, കാലിഫോർണിയ ഓക്ക്‌ലാൻഡ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് യെവോൺ ഗോൺസാലസ് റോജേഴ്‌സ്, 2024 ഫെബ്രുവരി 5-ന് നിശ്ചയിച്ചിരുന്ന  കേസിലെ നടപടികൾ വ്യാഴാഴ്ച നിർത്തിവച്ചു.

5 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. മധ്യസ്ഥതയിലൂടെ ഒരു ബൈൻഡിംഗ് ടേം ഷീറ്റ് അംഗീകരിച്ചതായും 2024 ഫെബ്രുവരി 24-നകം കോടതിയുടെ അംഗീകാരത്തിനായി ഔപചാരികമായ ഒത്തുതീർപ്പ് അവതരിപ്പിക്കുമെന്നും അഭിഭാഷകർ പറഞ്ഞു. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ വെളിപ്പെടുത്തിയിട്ടില്ല. 

ഗൂഗിൾ ക്രോം ബ്രൗസറിൽ "ഇൻകോഗ്നിറ്റോ" മോഡും മറ്റ് ബ്രൗസറുകളിൽ "സ്വകാര്യ" ബ്രൗസിംഗ് മോഡും തിരഞ്ഞെടുക്കുമ്പോൾ പോലും ഗൂഗിളിന്റെ അനലിറ്റിക്‌സ്, കുക്കികൾ, ആപ്പുകൾ എന്നിവ ആൽഫബെറ്റ് യൂണിറ്റിനെ അവരുടെ പ്രവർത്തനം ട്രാക്ക് ചെയ്യാൻ അനുവദിക്കുന്നു എന്നാണ് പരാതിക്കാർ ആരോപിച്ചത്.

Advertisment

ഉപയോക്താക്കൾ സ്വകാര്യ മോഡിൽ ബ്രൗസ് ചെയ്യുമ്പോൾ അവരുടെ ഡാറ്റ ശേഖരിക്കില്ലെന്ന് ഗൂഗിൾ നിയമപരമായി ഉറപ്പുനൽകിയിരുന്നോ എന്നത് ഒരു തുറന്ന ചോദ്യമാണെന്നും അവർ പറഞ്ഞു. ഗൂഗിളിന്റെ സ്വകാര്യതാ നയവും കമ്പനിയുടെ മറ്റ് പ്രസ്താവനകളും എന്ത് വിവരങ്ങൾ ശേഖരിക്കാം എന്നതിന്റെ പരിധികളും കോടതി ഉദ്ധരിച്ചു. ഓഗസ്റ്റിൽ, കേസ് തള്ളാനുള്ള ശ്രമങ്ങൾ ഗൂഗിളിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നെങ്കിലും കോടതി നിരസിച്ചു.

Check out More Technology News Here 

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: