യുട്യൂബും ജിമെയിലും അടക്കം ഗൂഗിളിന്റെ എല്ലാ സേവനങ്ങളും പ്രവർത്തരഹിതം. ലോകമെമ്പാടും ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ പ്രശ്നം നേരിടുന്നതായി റിപ്പോർട്ടുകൾ. ഗൂഗിളിന്റെ വർക്ക്‌സ്‌പെയ്‌സ് സ്റ്റാറ്റസ് ഡാഷ്‌ബോർഡ് ഇപ്പോൾ കമ്പനിയുടെ എല്ലാ സേവനങ്ങൾക്കും ഒരു തകരാർ കാണിക്കുന്നുണ്ട്.
സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതാണ് കാരണമെന്നാണ് വിവരം. ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിൾ പേ അടക്കമുള്ള സേവനങ്ങളും പ്രവര്‍ത്തന രഹിതമായിരുന്നു. ‘പ്രവര്‍ത്തന രഹിതം’ എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.