/indian-express-malayalam/media/media_files/uploads/2021/12/Untitled-design-83.jpg)
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിൾ സെർച്ച്. നിങ്ങൾ തിരയുന്നത് എന്ത് തന്നെ ആയാലും അതുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉൾപ്പടെയുള്ള കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് നൽകാൻ ഇതിനു കഴിയും, എന്നാൽ നിങ്ങൾക്ക് ലഭിക്കുക ഒരുപാട് കാര്യങ്ങൾ അടങ്ങിയിട്ടുള്ള വളരെ വിപുലമായ പേജായിരിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപാട് റിസൾട്ടുകൾ വരുന്നിടത് നിങ്ങൾക്ക് വേണ്ടത് വേഗത്തിൽ കണ്ടെത്താൻ സാധിക്കും. അതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്.
സെർച്ച് ഫിൽട്ടർ ടാബുകൾ ഉപയോഗിക്കുക
നിങ്ങൾ ഒരു പ്രത്യേക തരത്തിലുള്ള റിസൾട്ടുകൾക്കായി തിരയുമ്പോൾ സെർച്ച് ഫിൽട്ടറുകൾ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് സമീപമുള്ള കഫേകളോ മാളുകളോ പാർക്കുകളോ ആണ് നിങ്ങൾ തിരയുന്നതെങ്കിൽ, കൂടുതൽ പ്രസക്തമായ ഫലങ്ങൾ നിങ്ങൾക്ക് ഗൂഗിൾ 'മാപ്പ്' ടാബിലേക്ക് മാറാം. ലേഖനങ്ങൾ, ചിത്രങ്ങൾ മുതലായവയുടെ ഫലങ്ങൾ ലഭിക്കാൻ നിങ്ങൾക്ക് ഇമേജ്, ന്യൂസ്,തുടങ്ങിയ മറ്റ് ടാബുകളും ഉപയോഗിക്കാം.
കൃത്യമായ ഫലങ്ങൾക്കായി ഉദ്ധരണി ചിഹ്നങ്ങൾ (“ ”) ഉപയോഗിക്കുക
ഒന്നിലധികം വാക്കുകൾ ഉപയോഗിച്ചു ഗൂഗിളിൽ തിരയുമ്പോൾ, റിസൾട്ടുകളിൽ അവ നിങ്ങൾ തിരഞ്ഞ ക്രമത്തിൽ മാത്രമല്ല ഏത് ക്രമത്തിലും വരാം. ചില സന്ദർഭങ്ങളിൽ ഇത് ഉപയോഗപ്രദമാകുമെങ്കിലും, ചിലപ്പോൾ നിങ്ങൾക്ക് കൃത്യമായ ഫലങ്ങളായിരിക്കും വേണ്ടത്. ഉദാഹരണത്തിന് നിങ്ങൾ പാട്ടിന്റെ വരികൾക്കായി തിരയുമ്പോൾ. കൃത്യമായ ഫലം ലഭിക്കാൻ നിങ്ങൾക്ക് ഉദ്ധരണി ചിഹ്നങ്ങൾ ഉപയോഗിക്കാം.
പ്രത്യേക സൈറ്റിൽ നിന്നുള്ള റിസൾട്ട് മാത്രം ലഭിക്കാൻ കോളൻ ഉപയോഗിക്കാം
ഒരു പ്രത്യേക വെബ്‌സൈറ്റിൽ നിന്നുള്ളവ മാത്രം തിരയാനും ഗൂഗിൾ നിങ്ങളെ അനുവദിക്കുന്നു. ഇതിനായി നിങ്ങൾ സെർച്ച് ചെയ്യുമ്പോൾ എന്താണ് സെർച്ച് ചെയ്യുന്നത് എന്ന് വെച്ചാൽ അതും കോളൻ വെബ്‌സൈറ്റും ചേർക്കാം, ഇതുപോലെ, 'site:xyz.com' ('xyz'എന്നിടത് നിങ്ങൾ ആഗ്രഹിക്കുന്ന ഏത് വെബ്‌സൈറ്റും ആകാം) ചേർക്കാം. ഉദാഹരണത്തിന്, ഒരു നടന്റെ വിക്കിപീഡിയ പേജിലേക്കുള്ള ഒരു ലിങ്ക് ലഭിക്കുന്നതിന് നിങ്ങൾക്ക് ‘Willem Dafoe site:Wikipedia.com’ എന്നിങ്ങനെ നടന്റെ പേര് ചേർത്ത് തിരയാം.
ആസ്റ്ററിസ്ക് വൈൽഡ്കാർഡ്
കൃത്യമായി എന്തെങ്കിലും തിരയാൻ നിങ്ങൾ ആഗ്രഹിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകാം, പക്ഷേ നിങ്ങൾക്ക് അതിന്റെ ശരിയായ വാക്കുകൾ അറിയില്ലായിരിക്കും. അങ്ങനെ വരുമ്പോൾ നിങ്ങൾക്ക് ഓർമ്മിക്കാൻ കഴിയാത്ത വാക്കുകളുടെ സ്ഥാനത്ത് ഒരു നക്ഷത്രചിഹ്നം ചേർത്താൽ ഗൂഗിൾ ആ ഭാഗം പൂരിപ്പിച്ചു റിസൾട്ട് നൽകും. ഉദാഹരണത്തിന്, നിങ്ങൾ ടൈറ്റനിലെ അറ്റാക്ക് ആനിമേഷൻ തിരയുകയാണെങ്കിൽ, കൃത്യമായ പേര് അറ്റാക്ക് ഓൺ ടൈറ്റനാണോ അല്ലെങ്കിൽ അറ്റാക്ക് ഓഫ് ടൈറ്റനാണോ എന്ന് ഓർക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് അറ്റാക്ക് * ടൈറ്റൻ എന്ന് തിരയാം, Gഗൂഗിൾ സഹായിക്കും.
ക്വിക്ക് കാൽക്കുലേറ്ററും കറൻസി കൺവെർട്ടറും
ഗൂഗിളിന്റെ ചെറിയ സെർച്ച് ബാർ യഥാർത്ഥത്തിൽ ഒരു കാൽക്കുലേറ്ററും കൺവെർട്ടറും കൂടിയാണ്. അടുത്ത തവണ നിങ്ങൾക്ക് വേഗത്തിൽ രൂപയ്ക്ക് ഡോളറിൽ ഉള്ള മൂല്യം അറിയണമെങ്കിൽ ഗൂഗിൾ ചെയ്ത് അറിയാവുന്നതാണ്. അതല്ലാതെ കാൽക്കുലേറ്റർ ഇല്ലാത്ത സമയത്ത് കണക്ക് കൂട്ടാനും ഇത് ഉപയോഗിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് "768 times 4" എന്ന് ഗൂഗിൾ ചെയ്താൽ 3072 എന്ന ഉത്തരം നിങ്ങൾക്ക് ലഭിക്കും. രൂപയുടെ മൂല്യം അറിയാൻ. "37.99 USD in INR" എന്ന് ഗൂഗിൾ ചെയ്യാം.
സമയം, സൂര്യാസ്തമയം/ഉദയ സമയങ്ങൾ എന്നിവയും ഗൂഗിൾ പറഞ്ഞു തരും
നിങ്ങളുടെ നഗരത്തിലെ മാത്രമല്ല, എല്ലാ സമയമേഖലയിലെയും എല്ലാ നഗരങ്ങളിലും സമയം ഗൂഗിൾ ട്രാക്ക് ചെയ്യുന്നു. അതിനാൽ വിദേശത്തുള്ള ഏതെങ്കിലും നഗരത്തിലെ അല്ലെങ്കിൽ മറ്റെവിടുത്തെയെങ്കിലും സമയം എത്രയാണെന്ന് നിങ്ങൾക്ക് അറിയണമെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ഗൂഗിളിൽ "സമയം (നഗരത്തിന്റെ പേര്)" നൽകി സെർച്ച് ചെയ്യുക മാത്രമാണ്, അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ആ സ്ഥലത്തെ പ്രാദേശിക സമയം ലഭിക്കും. "സൂര്യോദയം (നഗരത്തിന്റെ പേര്)" അല്ലെങ്കിൽ "സൂര്യാസ്തമയം (നഗരത്തിന്റെ പേര്)" എന്ന് തിരയുന്നതിലൂടെ ആ നഗരത്തിലെ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും സമയവും ലഭിക്കും.
Also Read: വൻപ്ലസ് മുതൽ സാംസങ് വരെ; 2022ൽ പുറത്തിറങ്ങുന്ന അഞ്ച് മികച്ച ഫ്ലാഗ്ഷിപ് ഫോണുകൾ
നിർദ്ദിഷ്ട ഫയലുകൾക്കായി തിരയുക
പ്രത്യേക jpeg ഇമേജുകൾക്കോ പിഡിഎഫ് ഫയലുകൾക്കോ അല്ലെങ്കിൽ അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ വേഗത്തിൽ ലഭിക്കാനും വഴിയുണ്ട്. കൃത്യമായ ഫലങ്ങൾ ലഭിക്കുന്നതിന് ഏത് തരം ഫയലാണോ അതിന്റെ ഫയൽ എക്സ്‌റ്റെൻഷനും (.jpeg,.pdf) ചേർത്ത് സെർച്ച് ചെയ്താൽ മതി. ഉദാഹരണത്തിന്, ഒരു പ്രത്യേക .pdf ഫയലിനായി തിരയാൻ "(ഫയലിന്റെ പേര്) :pdf" എന്നിങ്ങനെ തിരയാം.
റിവേഴ്സ് ഇമേജ് സെർച്ച്
നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ ഗൂഗിൾ സെർച്ചിലൂടെ കാണാൻ കഴിയും, എന്നാൽ ഒരു ചിത്രത്തിന്റെ യഥാർത്ഥ ഉറവിടത്തിലേക്ക് എത്താൻ എന്ത് ചെയ്യും, അതിനും നിങ്ങൾക്ക് ഗൂഗിളിന്റെ സഹായം സ്വീകരിക്കാം. ഇതിനായി, ആദ്യം, ഗൂഗിൾ ഇമേജ് ഹോംപേജിലേക്ക് പോകുക. ഗൂഗിൾ മുൻ പേജിന്റെ മുകളിൽ വലതുവശത്തുള്ള "ഇമേജസ്" ബട്ടണിൽ ക്ലിക്കുചെയ്തുകൊണ്ട് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.
ഗൂഗിൾ ഇമേജ് പേജിൽ ഒരിക്കൽ, സെർച്ച് ബാറിൽ ക്യാമറയുടെ ആകൃതിയിലുള്ള ഐക്കൺ തിരഞ്ഞെടുക്കുക. ഇത് സാധാരണയായി സെർച്ച് ബാറിനുള്ളിൽ വലതുവശത്തുള്ള രണ്ടാമത്തെ ഐക്കണായിരിക്കും. നിങ്ങളുടെ ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ ഉറവിടം കണ്ടെത്താൻ ആഗ്രഹിക്കുന്ന ചിത്രം അതിൽ കാണുന്ന അപ്‌ലോഡ് ചെയ്യുന്ന ഓപ്‌ഷനിലൂടെ അപ്ലോഡ് ചെയ്യുക, അതിലൂടെ ആ ചിത്രത്തിന്റെ ഉറവിടമോ കൂടുതൽ ക്വാളിറ്റിയുള്ള ചിത്രമോ ലഭിക്കും .
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.