പേടിഎം ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍നിന്ന് ഗൂഗിള്‍ എടുത്തുമാറ്റി. അതേമയം, പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി എന്നിവപോലുള്ള മറ്റ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡിനായി ഇപ്പോഴും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇന്ത്യയില്‍ മാത്രം മാസം 50 ദശലക്ഷം സജീവ ഉപയോക്താക്കാണ് പേടിഎമ്മിനുള്ളത്.

‘പുതുതായി ഡൗണ്‍ലോഡ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ പേടിഎം ആന്‍ഡ്രോയ്ഡ് ആപ്പ് പ്ലേ സ്റ്റോറില്‍ താല്‍ക്കാലികമായി ലഭ്യമല്ലെന്ന് പേടിഎം അറിയിച്ചു.ആപ്പ് ഉടന്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെടത്തുമെന്നും കമ്പനി വ്യക്തമാക്കി.

”നിങ്ങളുടെ പണവും പൂര്‍ണമായും സുരക്ഷിതമാണ്. മാത്രമല്ല പേടിഎം ആപ്ലിക്കേഷന്‍ ആസ്വദിക്കുന്നത് സാധാരണപോലെ തുടരാന്‍ കഴിയും,” കമ്പനി അറിയിച്ചു.

Also Read: Jio Cricket plans with Disney + Hotstar: Jio Rs 499 Plan and Jio Rs 777 Plan for IPL Season- ഐപിഎൽ സ്പെഷ്യൽ റീചാർജ് പാക്കേജുകളുമായി ജിയോ; ഒപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും

”ക്ഷമിക്കണം, ആവശ്യപ്പെട്ട യുആര്‍എല്‍ ഈ സെര്‍വറില്‍ കണ്ടെത്തിയില്ല,” എന്ന എറര്‍ മെസേജാണു പ്ലേ സ്‌റ്റോറില്‍ പേടിഎം ആപ്ലിക്കേഷന്‍ തിരയുന്നവര്‍ക്കു കാണാന്‍ കഴിയുന്നത്. ഇതിനര്‍ഥം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് പേടിഎം ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ലെന്നതാണ്. നിലവില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്കും സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

പേടിഎം ആപ്ലിക്കേഷന്‍ എടുത്തുമാറ്റുന്നതിന്റെ കാരണം ഗൂഗിള്‍ പ്രത്യേകമായി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഇന്ന് പ്രസിദ്ധീകരിച്ച ബ്ലോഗില്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട നയം ടെക് രംഗത്തെ ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡ്രീം 11 പോലുള്ള കായികരംഗത്തെ വാതുവയ്പ് സുഗമമാക്കുന്ന ഓണ്‍ലൈന്‍ കാസിനോകളെയും മറ്റ് അനിയന്ത്രിത ചൂതാട്ട ആപ്ലിക്കേഷനുകളെയും ഗൂഗിള്‍ വിലക്കുന്നു. ഫാന്റസി സ്‌പോര്‍ട്‌സ് സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പേടിഎം ഫസ്റ്റ് ഗെയിമുകളും പ്ലേ സ്റ്റോറില്‍നിന്ന് നീക്കി.

Read in IE: Google removed Paytm app from Play Store; blog cites policy on gambling

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook