ന്യൂ​യോ​ർ​ക്ക്: സെ​ർ​ച്ച് എ​ൻജിൻ ഭീ​മ​ൻ ഗൂ​ഗി​ളി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ നെ​റ്റ്‌​വ​ർ​ക്കാ​യ ഗൂ​ഗി​ൾ പ്ല​സ് സേ​വ​നം നി​ർ​ത്താ​നൊ​രു​ങ്ങു​ന്നു. തേ​ർ​ഡ് പാ​ർ​ട്ടി​ക​ൾ​ക്ക് ഉ​പ​ഭോ​ക്തൃ വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്താ​ൻ ക​ഴി​യും​വി​ധ​മു​ള്ള സോ​ഫ്റ്റ്‌​വെ​യ​ർ ‘ബ​ഗ്’ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. ‘ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഗൂഗിള്‍ പ്ലസ് പ്രൊഡക്ട് നല്‍കാന്‍ കഴിയാത്തത് കാരണമാണ് തീരുമാനം,’ എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന “ബ​ഗ്’ ക​ട​ന്നു​കൂ​ടി​യ​ത് മാ​ർ​ച്ചി​ൽ ത​ന്നെ ക​മ്പ​നി മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ശ്നം ഗു​രു​ത​ര​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു പു​റ​ത്തു​വി​ട്ടി​രുന്നില്ല. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്രൈ​വ​സി ആ​ൻ​ഡ് ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റു​ടെ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. എന്നാല്‍ തുടങ്ങിയ അന്ന് മുതല്‍ ബഗ് ഉണ്ടെന്നാണ് വിവരം. അതായത് ഏഴ് വര്‍ഷക്കാലം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ട്.

നേരത്തേ തന്നെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനാവശ്യമായി കൈക്കലാക്കുന്നുവെന്ന ആരോപണം ഗൂഗിള്‍ പ്ലസിനെതിരെ ഉയര്‍ന്നിരുന്നു. ടോര്‍ച്ച് ആപ് ഉപയോഗിക്കാന്‍ വരെ ഉപഭോക്താവിന്റെ കോണ്‍ടാക്ട് വിവരങ്ങള്‍ നല്‍കണം. കൂടാതെ എല്ലാ തരത്തിലുളള ആപ്പുകളും ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

2011ലാ​ണ് ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ഗൂ​ഗി​ള്‍ പ്ല​സ് തു​ട​ങ്ങി​യ​ത്. ഫെയ്​സ്ബു​ക്കി​നെ പി​ടി​ച്ചു​ക്കെ​ട്ടാ​ൻ വേ​ണ്ടി​യാ​ണ് ഗൂ​ഗി​ൾ പ്ല​സ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളും മു​ൻ​നി​ര ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും ഗൂ​ഗി​ൾ പ്ല​സി​നു വേ​ണ്ട​ത്ര സ്ഥാ​നം ന​ൽ​കി​യി​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook