/indian-express-malayalam/media/media_files/8DQkt7aXGvn1iWYN7x1H.jpg)
2023-ലെ മികച്ച ആപ്പുകളും ഗെയിമുകളും (ചിത്രം: ഗൂഗിൾ)
'ഗൂഗിൾ പ്ലേ'യിലെ 2023ലെ മികച്ച ആപ്പുകളെയും ഗെയിമുകളെയും ഗൂഗിൾ വ്യാഴാഴ്ച തിരഞ്ഞെടുത്തു. മികച്ച ആപ്പുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കമ്പനി ഓരോ വർഷവും അവാർഡ് നൽകാറുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ സാഹായിക്കുന്ന ഒരു വോയിസ് ആപ്പ്, പുതിയ തലമുറയിലെ ഉപയോക്താക്കളുടെ ഫാഷൻ ചോയ്‌സുകൾക്കായി ഒരു ഇ-കൊമേഴ്‌സ് ആപ്പ്, സുരക്ഷയിലും കമ്മ്യൂണിറ്റി ബിൽഡിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സോഷ്യൽ മീഡിയ ആപ്പ് എന്നിവ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഉപയോക്താക്കൾക്ക് മാനസിക സംതൃപ്തി പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എഐ ആപ്പായ 'ലെവൽ സൂപ്പർമൈൻഡ്' ആണ് ഈ വർഷത്തെ ഏറ്റവും മികച്ച ആപ്പായി തിരഞ്ഞെടുത്തത്. എഐ കാറ്റഗറിയിൽ ഏറ്റവും മികച്ച ആപ്പായി തിരഞ്ഞെടുക്കപ്പെട്ടത് 'സ്റ്റിമ്യുളർ' എന്ന ഇംഗ്ലീഷ് ഭാഷാ സഹായ ആപ്പാണ്. ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ വ്യക്തിഗതമാക്കിയ പഠന ഉള്ളടക്കം ഉപയോഗിച്ച് വിദ്യാർത്ഥികളെയും അധ്യാപകരെയും സഹായിക്കുന്നതിന് കോൺവർസേഷണൽ എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്ന 'സ്വിഫ്റ്റ് ചാറ്റ്' ആപ്പും ഇതേ വിഭാഗത്തിൽ വിജയിയായി.
ഉപയോക്താക്കളെ, അവരുടെ മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനും വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന തെറാപ്പി ആപ്പായ 'താപ്' ആണ് ഉപയോക്താക്കൾ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ആപ്പ്.
ഏറ്റവും മികച്ച ഗെയിമുകളായി ഇന്ത്യക്കാർ തിരഞ്ഞെടുത്തത്, 'മോണോപോളി ഗോ' എന്ന ഗെയിമാണ്. ഇത് ഇന്ത്യക്കാരുടെ ബോർഡ് ഗെയിമുകളോടുള്ള അടുപ്പം എടുത്തുകാണിക്കുന്നു. 'മൈറ്റി ഡൂം' എന്ന ഗെയിമാണ് ബെസ്റ്റ് പിക്ക്അപ് ആൻഡ് പ്ലേ വിഭാഗത്തിൽ വിജയിയായത്.
ഗൂഗിൾ പ്ലേ ഈ വർഷം തിരഞ്ഞെടുത്ത മികച്ച ഗെയിമുകൾ
2023-ലെ മികച്ച ഗെയിം (ഇന്ത്യ):
മോണോപൊളി ഗോ!
യൂസേഴ്സ് ചോയ്സ് ഗെയിം 2023 (ഇന്ത്യ):
സബ്‌വേ സർഫേഴ്‌സ് ബ്ലാസ്റ്റ്
ബെസ്റ്റ് മേഡ് ഇൻ ഇന്ത്യാ:
ബാറ്റിൽ സ്റ്റാർസ്: 4v4 TDM & BR
ബെസ്റ്റ് മൾട്ടിപ്ലെയർ:
1) കോൾ ഓഫ് ഡ്രാഗൺസ്
2) റോഡ് ടു വലോർ: എംപയേഴ്സ്
3) അൺഡോൺ
ബെസ്റ്റ് പിക്കപ്പ് & പ്ലേ:
1) ക്യാമ്പ്ഫയർ ക്യാറ്റ് കഫേ
2) മൈറ്റി ഡൂം
3) മോണോപോളി ഗോ!
ബെസ്റ്റ് ഇൻഡീസ്:
1) ബ്ലോക്ക് ഹെഡ്സ്: ഡ്യുവൽ പസിൽ ഗെയിംസ്
2) കുരുക്ഷേത്ര: അസെൻഷൻ
3) വാമ്പയർ സർവൈവർസ്
ബെസ്റ്റ് ഓൺഗോയിങ്ങ്:
1) ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ
2) ഇഎ സ്‌പോർട്‌സ് എഫ്‌സി™ മൊബൈൽ സോക്കർ
3)പോക്കിമോൻ ഗോ
ബെസ്റ്റ് ഓൺ പ്ലേ പാസ്:
1) ലീനിയ: ആൻ ഇന്നർലൈറ്റ് ഗെയിം
2) മാജിക് റാംപേജ്
3) സില്ലി റോയൽ - ഡെവിൾ എമങ് അസ്
ബെസ്റ്റ് മൾട്ടി-ഡിവൈസ് ഗെയിം:
കോൾ ഓഫ് ഡ്രാഗൺസ്
ടാബ്‌ലെറ്റുകൾക്ക് ഏറ്റവും മികച്ചത്:
1) കോൾ ഓഫ് ഡ്രാഗൺസ്
2) ഡൂംസ്‌ഡേ: ലാസ്റ്റ് സർവൈവർസ്
3) വൈക്കിംഗ് റൈസ്
പിസി-ക്കായുള്ള മികച്ച ഗൂഗിൾ പ്ലേ ഗെയിം:
ആസ്‌ഫൾട് 9: ലെജൻഡ്സ്
Check out More Technology News Here
- നിങ്ങളുടെ ഫോണിലെ 'ഗൂഗിൾ ക്രോം' ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.