scorecardresearch

വിപണി കീഴടക്കാന്‍ ഗൂഗിള്‍ പിക്സല്‍ 7 സീരീസ് വരുന്നു; വില പുറത്ത്

സെപ്തംബര്‍ ആദ്യമാണ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ പിക്സല്‍ 7 സീരിസ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന കാര്യം ഗൂഗിള്‍ സ്ഥിരീകരിച്ചത്

സെപ്തംബര്‍ ആദ്യമാണ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ പിക്സല്‍ 7 സീരിസ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന കാര്യം ഗൂഗിള്‍ സ്ഥിരീകരിച്ചത്

author-image
Tech Desk
New Update
Google Pixel 7 Series, Smartphone

സെപ്തംബര്‍ ആദ്യമാണ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ പിക്സല്‍ 7 സീരിസ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന കാര്യം ഗൂഗിള്‍ സ്ഥിരീകരിച്ചത്. ഫോണിന്റെ വില സംബന്ധിച്ച് ചില സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വരികയും ചെയ്തു.

Advertisment

പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം പിക്സല്‍ 7-ന് 48,600 രൂപയായിരിക്കും വില. പിക്സല്‍ 7 പ്രൊയ്ക്ക് 72,900 രൂപയും. എന്നാല്‍ ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഫോണിന്റെ വില ഉയരും. ടാക്സും മറ്റ് കാര്യങ്ങളും ഉള്‍പ്പെടുന്നതിനാലാണിത്.

പിക്സല്‍ 6എയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ 43,999 രൂപയായിരുന്നു. അമേരിക്കയില്‍ ഫോണിന്റെ വില 449 ഡോളറായിരുന്നു, ഏകദേശം 36,417 രൂപ.

Advertisment

കിഴിവ് ഉള്‍പ്പടെ ഇന്ത്യന്‍ വിപണിയില്‍ പിക്സല്‍ 7 എത്തുമ്പോള്‍ വില 50,000 നും 52,000 ഇടയിലായിരിക്കുമെന്നാണ് ടിപ്സ്റ്റര്‍ യോഗേഷ് ബ്രാര്‍ പറയുന്നത്.

പിക്സൽ 7, 7 പ്രോ എന്നിവ പിക്സൽ 6, 6 പ്രോ എന്നിവയുടെ പരിഷ്കരിച്ച പതിപ്പുകളായിരിക്കുമെന്നും ബ്രാര്‍ ട്വീറ്റ് ചെയ്തു. സമാനമായ ഡിസൈനാണ്. എന്നാൽ മെച്ചപ്പെട്ട തെർമൽ, കണക്റ്റിവിറ്റി, ഫിംഗർപ്രിന്റ് പ്രകടനം എന്നിവ പിക്സല്‍ 7 സീരീസിലുണ്ടാകുമെന്നും ബ്രാര്‍ കുറിച്ചു.

ഗൂഗിൾ പിക്സൽ 7 സീരീസ് ഗൂഗിളിന്റെ രണ്ടാമത്തെ ഇൻ-ഹൗസ് പ്രോസസറായ ടെൻസർ ജി 2 ചിപ്‌സെറ്റിനൊപ്പമാണ് വരുന്നത്, ഇത് പിക്സൽ 6, പിക്സൽ 6 പ്രോ, പിക്സൽ 6 എ എന്നിവയ്ക്ക് കരുത്ത് പകരുന്ന കഴിഞ്ഞ വർഷത്തെ ടെൻസർ ചിപ്പിനെ അപേക്ഷിച്ച് ചില മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Google Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: