scorecardresearch

ഗൂഗിള്‍ പിക്സല്‍ 7 സീരീസ്: ഏത് രാജ്യത്ത് നിന്ന് വാങ്ങിയാല്‍ പണം ലാഭിക്കാം?

ഫ്രാന്‍സ്, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ പ്രീ ബുക്കിങ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഓഫറുകളും ലഭ്യമാണ്

ഗൂഗിള്‍ പിക്സല്‍ 7 സീരീസ്: ഏത് രാജ്യത്ത് നിന്ന് വാങ്ങിയാല്‍ പണം ലാഭിക്കാം?

നോയിഡ: ഗൂഗിള്‍ പിക്സല്‍ 7 സീരീസില്‍ വരുന്ന പിക്സല്‍ 7, പിക്സല്‍ 7 പ്രൊ വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. ഇന്ത്യ ഉള്‍പ്പടെ 17 രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം ഫോണ്‍ അവതരിപ്പിച്ചത്. പിക്സല്‍ 7-ന് വിപണിയില്‍ 59,999 രൂപയാണ് വില, 7 പ്രോയ്ക്ക് 84,999 രൂപയും. പിക്സല്‍ സീരീസിന്റെ വിവിധ രാജ്യങ്ങളിലെ വില പരിശോധിക്കാം.

പട്ടിക പരിശോധിച്ചാല്‍ പിക്സല്‍ 7 സീരിസിന് പല രാജ്യങ്ങളിലും വിലക്കുറവാണെന്ന് മനസിലാകും. ഫ്രാന്‍സ്, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ പ്രീ ബുക്കിങ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഓഫറുകളും ലഭ്യമാണ്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാര്‍ട്ട് നിരവധി ബാങ്ക് ഓഫറുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. എച്ച് ‍ഡി എഫ് സി ബാങ്കിന്റെ കാര്‍ഡുള്ളവര്‍ക്ക് 10,000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും.

6.3 ഇഞ്ചില്‍ 90 ഹേര്‍ട്ട് ഫുള്‍ എച്ച്ഡി അമൊഎല്‍ഇഡി സ്ക്രീനാണ് പിക്സല്‍ 7-നില്‍ വരുന്നത്. 7 പ്രോയിലേക്ക് വരുമ്പോള്‍ 6.7 ഇഞ്ചാണ് സ്ക്രീന്‍. ഡിസ്പ്ലെ 120 ഹേര്‍ട്ട്സ് ക്യുഎച്ച്ഡി അമൊഎല്‍ഇഡി സ്ക്രീനാണ്. ഗൂഗിള്‍ ടെന്‍സര്‍ ജി 2 ചിപ്സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8 ജിബി, 12 ജിബി റാം വരുന്ന രണ്ട് വേരിയെന്റുകളുണ്ട്. 128 ജിബിയും 256 ജിബിയുമാണ് സ്റ്റോറേജ്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Google pixel 7 pixel 7 pro price in india vs other countries