scorecardresearch
Latest News

ഗൂഗിള്‍ പിക്സല്‍ 6 എയ്ക്ക് ഫ്ലിപ്കാര്‍ട്ടില്‍ വമ്പന്‍ ഓഫര്‍; വിലക്കുറവില്‍ എങ്ങനെ വാങ്ങിക്കാം?

പതിനായിരം രൂപയിലധികം ഡിസ്കൗണ്ടാണ് ഫോണിന് ലഭിക്കുന്നത്

Google Pixel 6A, Flipkart

ഗൂഗിളിന്റെ പിക്‌സൽ സീരീസിലെ പുതിയ പതിപ്പായ പിക്‌സൽ 6 എ ഈ വർഷം ജൂലൈയിൽ പുറത്തിറങ്ങിയിരുന്നു. ഇന്ത്യയിൽ ഓഗസ്റ്റ് മാസം ഗൂഗിൾ പുറത്തിറക്കിയ പിക്‌സൽ 6 എയ്ക്ക് 43,999 രൂപയാണ് വില. എന്നാൽ ഈ വിലയ്ക്ക് വലിയ ഡിസ്‌ക്കൗണ്ടുമായി എത്തുകയാണ് ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യൺ സെയിൽ ഡെയിസ്.

സെയില്‍ ഡെയിസ് എത് ദിവസമാണെന്ന് സ്ഥിരീകരിച്ചിട്ടിലെങ്കിലും പല ഉപകരണങ്ങളുടെയും ഓഫറുകൾ പുറത്തുവിടുകയാണ് ഫ്ലിപ്കാര്‍ട്ട്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബിഗ് ബില്യണ്‍ സെയിൽ ഡെയ്സില്‍ നാൽപതിനായിരം രൂപയ്ക്കുള്ളില്‍ തന്നെ പിക്‌സൽ 6 എ ലഭ്യമാകും.

ഫ്ലിപ്കാർട്ടിലെ പിക്‌സൽ 6 എയുടെ വില അമേരിക്കയിലെ വിലയേക്കാള്‍ കൂടുതലാണ്. എന്നാൽ സ്‌പെഷ്യൽ ബിഗ് ബില്യൺ സെയിൽ ഡെയ്സില്‍ 34,199 രൂപയ്ക്ക് പിക്‌സൽ 6 എ വാങ്ങിക്കാന്‍ സാധിക്കും.

വാലറ്റ്‌, ഗിഫ്റ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്ങ് അലെങ്കിൽ യു പി ഐ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് പിക്‌സൽ 6 എ വാങ്ങുന്നവർക്ക് 3,500 രൂപ ഡിസ്‌ക്കൗണ്ട് ഫ്ലിപ്പ്ക്കാർട്ട് നൽകുന്നുണ്ട്. ഇത് ഫോണിന്റെ വില 30,699 ലേക്ക് എത്തിക്കും. ആക്‌സിസ് ബാങ്കിന്റെയോ ഐസിഐസിഐ ബാങ്കിന്റെയോ കാർഡുള്ളവർക്ക് 3,000 രൂപ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കും, ഇത് പിക്‌സൽ 6 എയുടെ ആകെ വിലയെ 27,699 രൂപയിലേക്കെത്തിക്കും.

കൂറ്റൻ വില ഭയന്ന് പിക്‌സൽ 6 എ വാങ്ങാൻ കഴിയാഞ്ഞവർക്ക് സുവർണ്ണാവസരമൊരുക്കുകയാണ് പ്ലിപ്കാര്‍ട്ട് ബിഗ് ബില്യൺ സെയിൽ.

ഗൂഗിൾ പിക്‌സൽ 6എ സവിശേഷതകൾ

ഗൂഗിളിന്റെ തന്നതായ ടെൻസർ ചിപ്‌സെറ്റുള്ളപ്പെടെ കോർണിങ്കിന്റെ ഗോറില്ല ഗ്ലാസ്സിനാൽ സംരക്ഷിക്കപ്പെട്ട 6.1 ഇൻച്ചിന്റെ ഒ എൽ ഇടി ഡിസ്‌പ്ലൈയും പിക്‌സൽ 6 എയിലുണ്ട്. നിലവിൽ വരുന്ന ആണ്ട്രോയിട് 12 സിസ്റ്റം ആണ്ട്രോയിട് 13 ലേക്ക് അപ്‌ഗ്രേ‍ഡ് ചെയ്യാവുന്നതാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുൾപ്പെട്ട പിക്‌സൽ 6 എയിൽ 18 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4,410 എംഎ എച്ച് ബാറ്ററിയുമാണുള്ളത്. പിന്നിൽ 12 എംപി പ്രൈമറി സെൻസറും 12 എംപി അൾട്രാ വൈഡ് ലെൻസുമുള്ള ഡുവല്‍ ക്യാമറയാണ് പിക്‌സൽ 6 ന്റേത്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Google pixel 6a at rs 30699 in flipkart heres how it will work