scorecardresearch

ഗൂഗിൾ പിക്സൽ 5എ 5ജി വർഷവസാനം പുറത്തിറങ്ങും; അറിയേണ്ടതെല്ലാം

നേരത്തെ ചിപ്പ് ക്ഷാമം കാരണം പിക്സൽ 5എ പുറത്തിറക്കുന്നത് ഗൂഗിൾ ഉപേക്ഷിച്ചു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു

നേരത്തെ ചിപ്പ് ക്ഷാമം കാരണം പിക്സൽ 5എ പുറത്തിറക്കുന്നത് ഗൂഗിൾ ഉപേക്ഷിച്ചു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു

author-image
Tech Desk
New Update
ഗൂഗിൾ പിക്സൽ 5എ 5ജി വർഷവസാനം പുറത്തിറങ്ങും; അറിയേണ്ടതെല്ലാം

ഗൂഗിൾ പിക്സൽ 5എ 5ജി ഈ വർഷവസാനം പുറത്തിറങ്ങുമെന്ന് ഗൂഗിൾ. നേരത്തെ പിക്സൽ 5എ ഈ വർഷം എത്തില്ലെന്നും, ഈ വർഷം പുറത്തിറക്കാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നുമുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. പിക്സൽ 5എ 5ജി ഈ വർഷവസാനം എത്തുമെന്ന് ഗൂഗിളിന്റെ വക്താവ് 9ടു5 ഗൂഗിൾ എന്ന വെബ്സൈറ്റിനോട് പറഞ്ഞു.

Advertisment

''പിക്സൽ 5എ 5ജി ഉപേക്ഷിച്ചിട്ടില്ല. ഈ വർഷവസാനം യുഎസിലും ജപ്പാനിലും കഴിഞ്ഞ വർഷം എ സീരീസ് അവതരിപ്പിച്ച സമയത്ത് എത്തും'' ഗൂഗിൾ വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിലാണ് പിക്സൽ 4എ ഇറങ്ങിയത്. ഗൂഗിളിന്റെ നിലവിലെ അറിയിപ്പ് പ്രകാരം ഗൂഗിൾ പിക്സൽ 5എ യും ആഗസ്റ്റ് മാസത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

നേരത്തെ ചിപ്പ് ക്ഷാമം കാരണം പിക്സൽ 5എ പുറത്തിറക്കുന്നത് ഗൂഗിൾ ഉപേക്ഷിച്ചു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിനെ തള്ളിയാണ് ഗൂഗിൾ ഇപ്പോൾ എത്തിയിരിക്കുന്നത്. ആഗോള ചരക്ക് നീക്കങ്ങളിലെ പ്രശ്നങ്ങൾ ഫോൺ കൂടുതൽ സ്ഥലങ്ങളിലേക്ക് ലഭിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും മിഡ് റേഞ്ച് ഫോണായ പിക്സൽ 5എ വെളിച്ചം കാണുമെന്ന് 9ടു5 ഗൂഗിൾ വ്യക്തമാക്കുന്നു.

Read Also: 50 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നു; ഫെയ്സ്ബുക്കിനു പിന്നാലെ ലിങ്ക്ഡ്ഇന്‍ സംശയനിഴലില്‍

Advertisment

പിക്സൽ 5എ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും, 5ജി വേർഷനും 4ജി വേർഷനും കമ്പനി പുറത്തിറക്കുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല. പിക്സൽ 6 പുറത്തിറക്കുനതിനെ സംബന്ധിച്ച് ഗൂഗിൾ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഗൂഗിളിന്റെ ഫ്ലാഗ്ഷിപ് ഫോണായ പിക്സൽ 6, പിക്സൽ 5എ 5ജി പുറത്തിറങ്ങുന്നതിനോടൊപ്പം എത്താനുള്ള സാധ്യതയുമുണ്ട്.

ഗൂഗിൾ പിക്സൽ 4എക്ക് സമമായ ഡിസൈനാണ് പുതിയ പിക്സൽ ഫോണിലും പ്രതീക്ഷിക്കുന്നത്. ഹാർഡ്‌വേയറുകളിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെ ക്യാമറ ഗൂഗിൾ പിക്സിൽ 4എയിലെ തന്നെയായിരിക്കും എന്ന റിപ്പോർട്ടുകളുമുണ്ട്. ഓഎൽഇഡി പാനലിൽ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് പുതിയ ഗൂഗിൾ ഫോണിൽ പ്രതീക്ഷിക്കുന്നത്. പുറത്തു വന്നിരിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം പഞ്ച് ഹോൾ ഡിസ്പ്ലേയിലാകും പിക്സൽ 5എ 5ജി എത്തുക.

പുറകിൽ ഡ്യൂവൽ റെയർ ക്യാമറയാണ് പിക്സൽ 5എയിൽ പ്രതീക്ഷിക്കുന്നത്. മിഡ് റേഞ്ച് ക്വാൽകോം സ്നാപ്ഡ്രാഗൺ 700 പ്രൊസസ്സറാണ് പുതിയ പിക്സലിൽ പ്രതീക്ഷിക്കുന്നത്. ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Google Mobile Phone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: