ഗൂഗിൾ പിക്സൽ 3a, പിക്സൽ 3a XL ഫോണുകൾ പുറത്തിറക്കി. കലിഫോർണിയയിൽ നടന്ന കമ്പനിയുടെ ഐ/ഒ ഡെവലപ്പർ കോൺഫറൻസിലാണ് ഫോണുകൾ ഔദ്യോഗികമായി പുറത്തിറക്കിയത്. പിക്സൽ 3a സീരീസിലെ ഫോണുകൾ ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും വിൽക്കുക. ഫോണുകളുടെ പ്രീ ഓർഡർ ഫ്ലിപ്കാർട്ടിൽ ഓപ്പൺ ചെയ്തിട്ടുണ്ട്. മേയ് 15 മുതൽ ഇന്ത്യൻ വിപണിയിൽ ഫോണുകൾ വിൽപനയ്ക്ക് എത്തും.

പിക്സൽ 3a, പിക്സൽ 3a XL: ഇന്ത്യയിലെ വില

പിക്സൽ 3a ഫോണിന്റെ ഇന്ത്യയിലെ വില 39,999 രൂപയാണ്. പിക്സൽ 3a XL ഫോണിന്റെ വില 44,999 രൂപയാണ്. ഒരേയൊരു വേരിയന്റിലാണ് ഗൂഗിൾ ഈ ഫോണുകൾ പുറത്തിറക്കിയിട്ടുളളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റാണ് ഫോണിനുളളത്. ഇരട്ട സിമ്മുകൾ ഫോണിൽ ഉപയോഗിക്കാം. എയർടെൽ, ജിയോ നെറ്റ്‌വർക്കുകൾ പിക്സൽ 3a ഫോണുകളിൽ സപ്പോർട്ട് ചെയ്യുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. വെളള, കറുപ്പ്, പർപ്പിൾ എന്നീ മൂന്നു നിറങ്ങളിലാണ് പിക്സൽ 3a ഫോണുകൾ പുറത്തിറക്കിയത്. അതേസമയം, ഇന്ത്യയിൽ പർപ്പിൾ നിറത്തിലുളള ഫോണുകൾ ലഭ്യമാകില്ല.

പിക്സൽ 3a, പിക്സൽ 3a XL സ്‌പെസിഫിക്കേഷൻസ്

പിക്സൽ 3a ഫോണിന്റേത് എഫ്എച്ച്ഡി പ്ലസ് (2220 x 1080) റെസല്യൂഷനോടു കൂടിയ 5.6 ഡിസ്‌പ്ലേയാണ്. 441 ppi പിക്സൽ ഡെൻസിറ്റിയും 18.5:9 റെസല്യൂഷനോടുകൂടിയ ഗോലെഡ് സ്ക്രീനാണ് ഫോണിനുളളത്. ഡിസ്‌പ്ലേയിൽ പ്രൊട്ടക്ഷനായി ഡ്രാഗൺ ട്രെയൽ ഗ്ലാസുമുണ്ട്. പിക്സൽ 3a XL ഫോണിന്റേത് എഫ്എച്ച്ഡി പ്ലസ് (2160 x 1080) റെസല്യൂഷനോടു കൂടിയ 6.0 ഇഞ്ച് സ്ക്രീനാണ്. 402 ppi പിക്സൽ ഡെൻസിറ്റിയും 18.5:9 റെസല്യൂഷനോടുകൂടിയ ഗോലെഡ് സ്ക്രീനാണ് ഫോണിനുളളത്. ഡ്രാഗൺ ട്രെയൽ ഗ്ലാസും ഡിസ്‌പ്ലേ സംരക്ഷണത്തിനായുണ്ട്. പിക്സൽ 3aയുടെ ഭാരം 147 ഗ്രാമും പിക്സൽ 3a XL ലിന്റെ ഭാരം 167 ഗ്രാമുമാണ്.

google, ഗൂഗിൾ, google pixel 3a, ഗൂഗിൾ പിക്സൽ, google pixel 3a launched, ഗൂഗിൾ പിക്സൽ 3 a, google pixel 3a price, google pixel 3a price in india, ഗൂഗിൾ പിക്സൽ 3a xl, ie malayalam, ഐഇ മലയാളം

പിക്സൽ 3a, പിക്സൽ 3a XL ഫോണുകളിൽ 3.5 എംഎം ഹെഡ്ഫോൺ ജാക് സപ്പോർട്ടുണ്ട്. മുന്നിലും താഴെയും സ്റ്റിരിയോ സ്പീക്കറുകളും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 670 പ്രൊസസറാണ് ഇരുഫോണുകളിലും പ്രവർത്തിക്കുന്നത്. റാം 4 ജിബിയാണ്. 64 ജിബിയാണ് സ്റ്റോറേജ്. ഗൂഗിൾ ഫോട്ടോസ് ആപ്പിലൂടെ അൺലിമിറ്റഡ് വീഡിയോ, ഫോട്ടോ സ്റ്റോറേജും ഗൂഗിൾ നൽകുന്നുണ്ട്.

ഗൂഗിൾ പിക്സൽ 3a ഫോണുകളിലെ റിയർ ക്യാമറ 12.2 എംപിയാണ്. സോണി IMX363 സെൻസറാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. f/1.8 ആണ് അപർച്വർ. മുന്നിലെ ക്യാമറ f/2.0 അപർച്വറോടു കൂടി 8 മെഗാപിക്സലാണ്. പിക്സൽ 3a യുടെ ബാറ്ററി 3000 എംഎഎച്ച് ആണ്. 15 മിനിറ്റ് ചാർജ് ചെയ്താൽ 7 മണിക്കൂർ വരെ ഫോൺ ഉപയോഗിക്കാമെന്ന് കമ്പനി ഉറപ്പു പറയുന്നു. പിക്സൽ 3a XL ലിന്റേത് 3700 എംഎഎച്ച് ബാറ്ററി ആണ്. ഇരു ഫോണുകളിലും ഫാസ്റ്റ് ചാർജിങ്ങിനായി USB-C 18W അഡാപ്റ്റർ ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook