/indian-express-malayalam/media/media_files/uploads/2021/09/Google-Photos.jpg)
ആൻഡ്രോയിഡ് 6ലും അതിനു മുകളിലുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന ഫോണുകളിലെ ഗൂഗിൾ ഫോട്ടോസ് ആപ്പിൽ ലോക്ക്ഡ് ഫോൾഡർ സവിശേഷത അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. പുതിയ സവിശേഷത ഗൂഗിൾ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. എങ്ങനെയാണിത് പ്രവർത്തിക്കുന്നതെന്ന ചെറിയ ടീസറും ഗൂഗിൾ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഈ സവിശേഷത ഉപയോക്താക്കളെ സെൻസിറ്റീവ് ഫൊട്ടോകളും വീഡിയോകളും പ്രധാന ലൈബ്രറിയിൽ നിന്ന് മറയ്ക്കാനും പാസ്കോഡ് അല്ലെങ്കിൽ ബയോമെട്രിക് സുരക്ഷ ഉപയോഗിച്ച് സംരക്ഷിക്കുന്ന ഒരു ഫോൾഡറിൽ സുരക്ഷിതമായി സൂക്ഷിക്കാനും അനുവദിക്കും.
ലോക്ക്ഡ് ഫോൾഡർ സവിശേഷത ഈ വർഷം ജൂണിൽ ഗൂഗിൾ പിക്സൽ ഫോണുകളിൽ അവതരിപ്പിച്ചിരുന്നു. മറ്റു ഫോണുകളിൽ എപ്പോൾ ഈ സവിശേഷത ലഭ്യമാകുമെന്ന് കമ്പനി വ്യകത്മാക്കിയിട്ടില്ല. ഈ സവിശേഷത "ഉടൻ പുറത്തിറക്കുമെന്ന്" ആണ് കമ്പനി പറയുന്നത്.
ലോക്ക്ഡ് ഫോൾഡർ നിർമ്മിക്കുന്നതിന് നിങ്ങൾ ഫോട്ടോസ് ആപ്പിൽ ലൈബ്രറി > യൂട്ടിലിറ്റീസ് > ലോക്ക്ഡ് ഫോൾഡർ (Library > Utilities > Locked Folder) എന്നീ സ്റ്റെപ്പുകൾ പിന്തുടരണം. അതിനു ശേഷം ആപ്പിലെ ചിത്രങ്ങൾ നിങ്ങൾക്ക് ഫോൾഡറിലേക്ക് നീക്കാൻ സാധിക്കും.
പിക്‌സലിലെ ക്യാമറ ആപ്പ് വഴി എടുക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും നേരിട്ട് ലോക്ക്ഡ് ഫോൾഡറിൽ സംരക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിച്ചിരുന്നു എന്നാൽ ഈ സവിശേഷത മറ്റു ആൻഡ്രോയിഡ് ക്യാമറ ആപ്പുകൾക്ക് ലഭ്യമാണോ എന്ന് ഇപ്പോൾ വ്യക്തമല്ല.
Also Read: പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പോവുകയാണോ? എങ്കിൽ അല്പം കാത്തിരിക്കാം; കാരണമിതാണ്
With Locked Folder in @googlephotos, you can add photos to a passcode protected space and they won’t show up as you scroll through Photos or other apps on your phone. Locked Folder is launching first on Google Pixel, and more Android devices throughout the year. #GoogleIOpic.twitter.com/yGNoQ8vLdq
— Google (@Google) May 18, 2021
ലോക്ക് ചെയ്ത ഫോൾഡറിൽ സംരക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യില്ല. ആൻഡ്രോയിഡിൽ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകൾക്ക് ഒപ്പമാണ് ലോക്ക്ഡ് ഫോൾഡറും വരുന്നു എന്ന പ്രഖ്യാപനം ഗൂഗിൾ നടത്തിയത്.
ഗൂഗിൾ ടിവി, ആൻഡ്രോയിഡ് ടിവി ഒഎസ് ഉപകരണങ്ങളിലും റിമോട്ടായി ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കാനുള്ള കഴിവ്, പുതിയ ആൻഡ്രോയ്ഡ് ഓട്ടോ, അസെസബിലിറ്റി ഫീച്ചർ സവിശേഷതകൾ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച സവിശേഷതകളിൽ ചിലത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us