മുംബൈ: ഗൂഗിള്‍ ഫോട്ടോസില്‍ ഇനി ചിത്രങ്ങള്‍ ഹൈഡ് ചെയ്യാം. പാസ്വേഡ് ഉപയോഗിച്ച് എളുപ്പകരമായ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. നിലവില്‍ ഈ സവിശേഷത പിക്സല്‍ ഫോണുകളില്‍ മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ വൈകാതെ തന്നെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലേക്കും ഫീച്ചറെത്തിക്കാനൊരുങ്ങുകയാള് കമ്പനി.
നിങ്ങളുടെ സെന്‍സിറ്റീവായ ചിത്രങ്ങൾക്കായി ഒരു പ്രത്യേക ഫോൾഡർ ഉണ്ടാക്കി അതില്‍ ഫോട്ടോസ് ഹൈഡ് ചെയ്യാന്‍ കഴിയും. ഫോണിന്റെ ലോക്ക് സ്ക്രീൻ പാസ്വേഡ് അല്ലെങ്കില്‍ പാറ്റേണ്‍ ഉപയോഗിച്ച് ഫോള്‍ഡര്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. ഫിംഗര്‍പ്രിന്റ് പോലെയുള്ള ബയോമെട്രിക് സംവിധാനവും ഇതിനായി ഉപയോഗിക്കാം.
ഗൂഗിള്‍ ഫോട്ടോസില്‍ ലോക്ക്ഡ് ഫോള്‍ഡര്‍ എങ്ങനെ ഉണ്ടാക്കാം?
ലോക്ക്ഡ് ഫോള്‍ഡര്‍ ഉണ്ടാക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഫോണിന് സ്ക്രീന്‍ ലോക്ക് ഉണ്ടെന്ന് ഉറപ്പു വരുത്തുക. ആന്‍ഡ്രോയിഡില്‍ ഇത് ഒരു പിന് നമ്പരോ, പാസ്വേഡോ ഉപയോഗിച്ചായിരിക്കാം. ഇത്തരമൊരു ലോക്ക് നിങ്ങളുടെ ഫോണിന് കൊടുത്തിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ നല്‍കുക.
ഗൂഗിള്‍ ഫോട്ടോസ് തുറന്നതിന് ശേഷം ലൈബ്രറി ( Library) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം യൂട്ടിലിറ്റീസ് ( Utilities) തിരഞ്ഞെടുക്കുക. ലോക്ക്ഡ് ഫോള്‍ഡര്‍ (Locked Folder) എന്ന ഓപ്ഷന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഈ സ്റ്റെപ്പുകള്‍ പിന്തുടര്ന്ന് ലോക്ക്ഡ് ഫോള്‍ഡര്‍ ഉണ്ടാക്കാം.
ഫോള്‍ഡര്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആവശ്യമായ ചിത്രങ്ങള്‍ അതിലേക്ക് മാറ്റാവുന്നതാണ്. ഗൂഗിള്‍ ഫോട്ടോസ് തുറന്നതിന് ശേഷം ലോക്ക്ഡ് ഫോള്‍ഡറിലേക്ക് മാറ്റേണ്ട ചിത്രങ്ങള്‍ സെലക്ട് ചെയ്യുക. ശേഷം മോര് (More) എന്ന ഓപ്ഷന് തുറക്കുക. Move to Locked Folder എന്നതില്‍ ക്ലിക്ക് ചെയ്യുക.
ലോക്ക്ഡ് ഫോള്‍ഡര്‍ എവിടെയായിരിക്കും?
ലോക്ക്ഡ് ഫോള്‍ഡറിലേക്ക് മാറ്റിയ വീഡിയോകളും ചിത്രങ്ങളും മറ്റ് ഫോട്ടോകള്‍ക്ക് ഒപ്പവും ഗ്യാലറിയിലും കാണാന്‍ സാധിക്കില്ല. കണ്ടെത്തുന്നതിനായി ഗൂഗിള്‍ ഫോട്ടോസ് തുറക്കുക. യൂട്ടിലിറ്റീസ് എന്ന ഓപ്ഷനില്‍ നിങ്ങള്‍ക്ക് ലോക്ക്ഡ് ഫോള്‍ഡര്‍ ലഭിക്കും.