/indian-express-malayalam/media/media_files/uploads/2023/06/google-pay.jpg)
google-pay
ന്യൂഡല്‍ഹി: ഗൂഗിള്‍ പേയില്‍ ഉപയോക്തൃ സേവനം കൂടുതല്‍ സുഗമമാക്കുന്നതിന് യുപിഐ ആക്ടിവേഷനായി ആധാര്‍ അടിസ്ഥാനമാക്കിയുള്ള രേഖ പ്രാപ്തമാക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ഗൂഗിള്‍ സഹകരിക്കും. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ കണക്കനുസരിച്ച്, ഇന്ത്യയിലെ 99.99% മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആധാര്‍ നമ്പറുണ്ട്. പുതിയ നീക്കം രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ വര്‍ധിപ്പിപ്പിച്ചേക്കും.
ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ഒരാള്‍ അവരുടെ ആധാര്‍ കാര്‍ഡ് അവരുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാര്‍ നമ്പറുകള്‍ സൂക്ഷിക്കുന്നില്ലെന്നും എന്‍പിസിഐയുമായി ആധാര്‍ നമ്പര്‍ പങ്കിടുന്നതില്‍ ഒരു സഹായിയായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ഗൂഗിള്‍ സ്ഥിരീകരിക്കുന്നു. ഗൂഗിള്‍ പേയ്ക്ക് പുറമേ, മറ്റ് പ്രമുഖ യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ബോര്‍ഡിനെ പിന്തുണയ്ക്കുന്നു.
ആധാര്‍ ഉപയോഗിച്ച് ഗൂഗിള്‍ പേ എങ്ങനെ സജ്ജീകരിക്കാം
ആധാര്‍ ഉപയോഗിച്ച് ഗൂഗിള്‍ പേ ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ അവരുടെ ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ നല്‍കുന്ന മുന്‍ പ്രകിയയ്ക്ക് സമാനമാണ്. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ പേ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് ആധാര്‍ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓണ്‍ബോര്‍ഡിംഗില്‍ ക്ലിക്കുചെയ്ത് അവരുടെ ആധാര്‍ നമ്പറിന്റെ അവസാന ആറ് അക്കങ്ങള്‍ നല്‍കാം. അടുത്ത ഘട്ടത്തില്‍, ഒരു ഉപയോക്താവ് അവരുടെ ഫോണ്‍ നമ്പറില്‍ ലഭിച്ച ആറക്ക ഒടിപി നല്‍കണം.
അവസാന ഘട്ടത്തില്‍ ആധാര്‍ ഉപയോഗിച്ച് ഗൂഗിള്‍ പേ ആക്ടിവേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്ന ഒരു പുതിയ ഓടിപി കോഡ് സൃഷ്ടിക്കുന്നത് ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ ഒരു പുതിയ സ്മാര്‍ട്ട്ഫോണില്‍ ഗൂഗിള്‍ പേ സജീവമാക്കാന്‍ ആഗ്രഹിക്കുമ്പോഴും ഇതേ നടപടിക്രമമാണ് സ്വീകരിക്കേണ്ടത്.
ആധാര്‍ അടിസ്ഥാനമാക്കിയുള്ള യുപിഐയെ പിന്തുണയ്ക്കുന്ന ബാങ്കുകള്‍
കേരള ഗ്രാമീണ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക്, ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, സിഎസ്ബി ബാങ്ക് ലിമിറ്റഡ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, കര്‍ണാടക ഗ്രാമീണ ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇക്വിറ്റാസ് സ്‌മോള്‍, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, രാജസ്ഥാന്‍ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, ചൈതന്യ ഗോദാവരി ഗ്രാമീണ ബാങ്ക്, യുകോ ബാങ്ക്, കോസ്മോസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പേടിഎം പേയ്മെന്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോ പേയ്മെന്റ് ബാങ്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.