ന്യൂഡല്‍ഹി: ഗൂഗിള്‍ പേയില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള യുപിഐ പേയ്മെന്റുകള്‍ക്കായി ഉപയോഗിക്കാം. ഇതിനായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍സിപിഐ) ഗൂഗിള്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഗൂഗിര്‍ പേയില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കാനും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വ്യാപാരികള്‍ക്ക് പേയ്മെന്റുകള്‍ നടത്താനും കഴിയും.
ഇപ്പോള്‍, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നല്‍കുന്ന റുപെ ക്രെഡിറ്റ് കാര്‍ഡുകളെയും ഗൂഗിള്‍ പേ പിന്തുണയ്ക്കുന്നു, ഇവ കൂടാതെ വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകളെ ചേര്‍ക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.
മിക്ക പേയ്മെന്റ് ആപ്പുകളും പോലെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് ആപ്പായ ഗൂഗിര്‍ പേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്മെന്റിനെ മാത്രമേ പിന്തുണയ്ക്കൂ. പുതിയ അപ്ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ റുപേ ക്രെഡിറ്റ് കാര്‍ഡ് ചേര്‍ക്കാനും രാജ്യത്തുടനീളമുള്ള വ്യാപാരികള്‍ക്ക് പരിധികളില്ലാതെ പണമിടപാടുകള്‍ നടത്താനും കഴിയും. നിലവില്‍, ഗൂഗിള്‍ പേയിലേക്കോ ഇന്ത്യയിലെ മറ്റേതെങ്കിലും യുപിഐ പേയ്മെന്റ് ആപ്പിലേക്കോ വിസ, മാസ്റ്റര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കാന്‍ കഴിയില്ല.
റുപേ ക്രെഡിറ്റ് കാര്‍ഡ് ഗൂഗിര്‍ പേയിലേക്ക് എങ്ങനെ ചേര്‍ക്കാം?
ഗൂഗിള്‍ പേ തുറന്ന് സെറ്റിങ്‌സിലേക്ക് പോകുക
സെറ്റപ്പ് പേയ്മെന്റ് രീതി തിരഞ്ഞെടുത്ത് Add RuPay ക്രെഡിറ്റ് കാര്‍ഡ് ക്ലിക്ക് ചെയ്യുക
ക്രെഡിറ്റ് കാര്‍ഡിന്റെ അവസാന ആറ് അക്കങ്ങള്‍, കാലഹരണപ്പെടുന്ന തീയതി, പിന്‍ എന്നിവ പോലുള്ള വിശദാംശങ്ങള്‍ നല്‍കുക, ഒടിപി ഉപയോഗിച്ച് അത് സ്ഥിരീകരിക്കുക
ഏതെങ്കിലും യുപിഐ വെണ്ടര്‍ക്ക് പേയ്മെന്റ് നടത്തുമ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു റുപേ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാം, അത് ബാര്‍കോഡ് സ്‌കാന്‍ ചെയ്തോ അല്ലെങ്കില്‍ യുപിഐ ഐഡിയോ ഉപയോക്താവിന്റെ ഫോണ്‍ നമ്പറോ നല്‍കിയോ ചെയ്യാം.